സെലിബ്രിറ്റികളുടെ വ്യാജ മരണവാര്‍ത്ത ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മലയാളത്തില്‍ തന്നെ നിരവധി താരങ്ങള്‍ ഇതിന് ഇരയായിട്ടുണ്ട്. ഒടുവില്‍ ഇത് വ്യാജവാര്‍ത്ത ആണെന്ന് പറഞ്ഞ് താരങ്ങള്‍ തന്നെയാണ് രംഗത്ത് എത്താര്‍. ഇപ്പോഴിതാ നടി മാല പാര്‍വ്വതിയെ കുറിച്ചാണ് ഇത്തരമൊരു വാര്‍ത്ത എത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയില്‍ നടി പ്രതികരിക്കുകയും ചെയ്തു. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് നടി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നതെന്ന് മാല പാര്‍വ്വതി പറഞ്ഞു.
മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായി ! ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്കാണ് നഷ്ടപ്പെട്ടതെന്ന് മാലാ പാര്‍വതി പറഞ്ഞു.
0 Comments