മലയാളത്തിലെ യുവനടിയാണ് ഗായത്രി സുരേഷ്. സിനിമകളിലെ പ്രകടനത്തേക്കാള്‍ ഇന്ന് ഗായത്രി വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പ്രസ്താവനകളിലൂടെയാണ്. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നത് മുതല്‍ ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ച് വരെ ഗായത്രി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിട്ടുണ്ട്.
ഗായ്ത്രിയുടെ പ്രസ്താവനകള്‍ പലതും വലിയ ട്രോളുകള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്. എങ്കിലും അതിലൊന്നും തളരാതെ ഗായത്രി തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുകയാണ്.ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ട്രോളുകള്‍ നിരോധിക്കണമെന്ന് ഗായത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. താന്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ട്രോളുകള്‍ ശക്തമായതിന് പിന്നാലെയായിരുന്നു ഗായത്രിയുടെ ഈ അഭ്യര്‍ത്ഥന. ഇപ്പോഴിതാ ട്രോളുകള്‍ നിരോധിക്കാന്‍ ്പറഞ്ഞിട്ട് എന്തെങ്കിലും സംഭവിച്ചുവോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.
'ഇവിടെ ഒന്നും സംഭവിച്ചില്ല, പക്ഷേ റഷ്യയില്‍ ട്രോള്‍സ് നിര്‍ത്തി എന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് എനിക്ക് അയച്ച് തന്നിട്ടുണ്ടായിരുന്നു', എന്നായിരുന്നു ഗായത്രിയുടെ പ്രതികരണം. പതിവ് പോലെ ഇത്തവണയും ഗായത്രിയെ എയറിലാക്കിയിരിക്കുകയാണ് ഇതോടെ സോഷ്യല്‍ മീഡിയ. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.. 'എനിക്ക് കേരളത്തില്‍ മാത്രമല്ലെടാ, അങ്ങ് റഷ്യയിലുമുണ്ട് പിടി' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസകമന്റുകള്‍. അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരത്തിനെതിരെയുള്ള ട്രോളുകളെ വിമര്‍ശിച്ചും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
0 Comments