പെറ്റ്‌സിനെ കൂടെ കൂട്ടിയാല്‍ മാത്രമേ നാട്ടില്‍ വരൂ എന്ന ശാഠ്യം, ഇവരൊക്കെ മെഡിസിന് തന്നെയാണോ പഠിക്കുന്നതെന്ന് അഞ്ജു പാര്‍വതി

 


അടിയന്തരസാഹചര്യമുള്ള ഒരു യുദ്ധ ഭൂമിയില്‍ അകപ്പെട്ട കുഞ്ഞുങ്ങള്‍ ഒരു വശത്ത് തങ്ങളുടെ ദൈന്യതയും വേവലാതിയും യാഥാര്‍ത്ഥ്യ ബോധത്തോടെ വിളിച്ചുപ്പറയുമ്പോള്‍, എങ്ങനെയെങ്കിലും അവിടെ നിന്നും ഏതെങ്കിലും ഒരു ബോര്‍ഡറില്‍ എത്തിയാല്‍ മതിയെന്ന് ഈശ്വരനെ വിളിച്ചു പ്രാര്‍തഥിക്കുമ്പോള്‍ മറുവശത്ത് സുരക്ഷിതമായി നാടെത്തിയ കുട്ടികള്‍ അതില്‍ ആശ്വസിക്കുന്നതിന് പകരം ആവലാതികളുടെ ലിസ്റ്റും നീട്ടി വെറുപ്പിന്റെ രാഷ്ട്രീയം പുറത്ത് എടുക്കുന്നുവെന്ന് അഞ്ജു പാര്‍വതി പ്രഭീഷ്.

വിദ്യാഭ്യാസം കൊണ്ടു നേടിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല വകതിരിവ്, സിവിക് സെൻസ്, കോമൺ സെൻസ് എന്നൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ. ഉന്നത വിദ്യാഭ്യാസം നേടാൻ (അതും മെഡിക്കൽ സയൻസ് പോലുള്ളവ) വിദേശത്ത് പോയ നമ്മുടെ കുഞ്ഞുങ്ങളിൽ കുറേപ്പേരെങ്കിലും അവരുടെ ശാഠ്യവും നിർബന്ധബുദ്ധിയും സ്വാർത്ഥതയും പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് എങ്ങോട്ടാണ് ഈ കുഞ്ഞുങ്ങളുടെ പോക്ക് എന്നു മുതിർന്നവരെ കൊണ്ടു് പറയിപ്പിക്കുന്നുണ്ട്.

അടിയന്തരസാഹചര്യമുള്ള ഒരു യുദ്ധ ഭൂമിയിൽ അകപ്പെട്ട കുഞ്ഞുങ്ങൾ ഒരു വശത്ത് തങ്ങളുടെ ദൈന്യതയും വേവലാതിയും യാഥാർത്ഥ്യ ബോധത്തോടെ വിളിച്ചുപ്പറയുമ്പോൾ, എങ്ങനെയെങ്കിലും അവിടെ നിന്നും ഏതെങ്കിലും ഒരു ബോർഡറിൽ എത്തിയാൽ മതിയെന്ന് ഈശ്വരനെ വിളിച്ചു പ്രാർതഥിക്കുമ്പോൾ മറുവശത്ത് സുരക്ഷിതമായി നാടെത്തിയ കുട്ടികൾ അതിൽ ആശ്വസിക്കുന്നതിന് പകരം ആവലാതികളുടെ ലിസ്റ്റും നീട്ടി വെറുപ്പിൻ്റെ രാഷ്ട്രീയം പുറത്ത് എടുക്കുന്നു. പെറ്റ്സിനെ കൂടെ കൂട്ടിയാൽ മാത്രമേ നാട്ടിൽ വരൂ എന്ന ശാഠ്യങ്ങളും യുദ്ധഭൂമിയിൽ ഹലാൽ ഷവർമ്മ തേടി നടന്ന് ഷഹീദ് ആവുമോ എന്ന മണ്ടത്തരവും പുതപ്പ് കിട്ടിയില്ലെന്ന കുഞ്ഞ് ആവലാതികളും ഒക്കെ കാണുമ്പോൾ ഇവരൊക്കെ പഠിക്കുന്നത് മെഡിസിൻ എന്ന ഉദാത്തമായ കോഴ്സ് തന്നെ ആണോയെന്ന് സംശയമാണ്. ജീവനും കയ്യിൽ പിടിച്ച് ഓടുന്ന സമയത്ത് സാമാന്യ ബോധം ഉള്ളവൻ കാണിക്കുന്ന വിവേകം പോലും ഇല്ലാത്ത ചെയ്തികളിൽ ഏറ്റവും അമ്പരിപ്പിച്ചത് മലയാളി വിദ്യാർഥിയിൽ നിന്നും വെടിയുണ്ട കണ്ടെടുത്തുവെന്ന വാർത്തയാണ്. ഉക്രൈനിൽ നിന്നും ഡൽഹി വരെ എത്തിയ ശേഷമാണ് വെടിയുണ്ട കണ്ടെത്തിയത് എന്നത് കാണിക്കുന്നത് ഒരു വിദേശ രാജ്യം നമ്മുടെ കുട്ടികളിൽ ചെലുത്തിയ വിശ്വാസം അവർ ഇന്ത്യ എന്ന ഐഡൻ്റിറ്റി പേറുന്നവർ ആയതുകൊണ്ടാണ്. ആ ഐഡൻ്റിറ്റിയോടു മറ്റൊരു വിദേശ രാജ്യത്തിന് തോന്നുന്ന വിശ്വാസം കൊണ്ടാണ് ചെക്കിംഗ് പോലും നടത്താതെ ഇന്ത്യൻ സ്റ്റുഡൻ്റ്സ് എന്ന ഒരൊറ്റ ലേബലിൽ കടത്തി വിട്ടത്. എന്നിട്ട് പകരം നമ്മൾ കാണിക്കുന്നത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഇത്തരം പേക്കൂത്തും.

നാട്ടിലേക്ക് വിമാന സൗകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ച് യുക്രെയ്നില്‍ നിന്നെത്തിയ നാല്പതു മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചുവെന്ന വാർത്തയും വീഡിയോയും ഇന്നലെ കണ്ടിരുന്നു. പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിട്ടും കേരളത്തിലേക്കുളള വിമാന സൗകര്യം കേരള ഹൗസ് അധികൃതര്‍ ഒരുക്കിയില്ലെന്നായിരുന്നു അവർ പരാതി പറഞ്ഞിരുന്നത്. അപ്പോൾ മനസ്സിൽ തോന്നിയത് ഇത്ര മാത്രം – തിന്നത് എല്ലിൻ്റെയിടയിൽ കുത്തുമ്പോൾ ഇത്രയ്ക്ക് പ്രശ്നം മനുഷ്യർക്ക് ഉണ്ടാകുമോ എന്നതാണു്. സുമിയിൽ നമ്മുടെ കുട്ടികൾ അതായത് ഇവരുടെ ഒക്കെ സഹോദരങ്ങൾ വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി രക്ഷപ്പെടാൻ ദൈവത്തെ ഉള്ളുരുകി വിളിക്കുമ്പോൾ ഇവിടെ ഇതാ വെടിയുണ്ടകളെയും ഷെല്ലുകളെയും ഭയപ്പെേണ്ടതില്ലാത്ത സ്വന്തം രാജ്യത്ത് വന്ന് അസൗകര്യങ്ങളുടെ ലിസ്റ്റ് നീട്ടുന്നത്. ഡൽഹിയില് നിന്നും കേരളത്തിൽ ട്രെയിൻ മാർഗ്ഗവും എത്താം മക്കളേ. ആകാശയാത്രയാണ് ബെറ്റർ ഓപ്ഷൻ എന്ന് തോന്നുന്നത് നിങൾ മണ്ണിൽ ചവിട്ടി ശീലിക്കാൻ മറന്നത് കൊണ്ടാണ്.

ഏറ്റവും നോബിൾ ആയ ഒരു പ്രൊഫഷൻ പഠിക്കാൻ പോയ കുട്ടികളാണ് നിങ്ങൾ. എന്നിട്ട് നിങ്ങൾ കാണിച്ചുക്കൂട്ടുന്ന കോപ്രായങ്ങൾ അതിനെ അപമാനിക്കുന്നതിന് തുല്യമാണ് കുഞ്ഞുങ്ങളേ. പുതപ്പ് കിട്ടാത്തത് വലിയ ആവലാതി ആവുന്ന, ഫ്ലൈറ്റ് ഒന്ന് വൈകിയാൽ പോലും അക്ഷമരായി തീരുന്ന നിങ്ങൾക്കു മുന്നിൽ നാളെ നിരന്നു നിൽക്കേണ്ടത് പ്രാരാബ്ധങ്ങൾ കാരണം രോഗിയാവേണ്ടി വരുന്ന വെറും സാധാരണക്കാരായ മനുഷ്യർ കൂടിയാണ്. നിങ്ങൾ സ്വായത്തമാക്കുന്നത് ഈ രീതിയിൽ അഹന്ത നിറഞ്ഞ,സാഹചര്യങ്ങളെ ഓവർകം ചെയ്യാൻ അറിയാത്ത തരം ready made professional degree ആണെങ്കിൽ ആ വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിൽക്കാനേ സാധാരണ മനുഷ്യർക്ക് കഴിയൂ.


Post a Comment

0 Comments