പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയെ ലേബർ റൂമിൽ കയറ്റിയാൽ ഷേവ് ചെയ്യുന്നത് നഴ്സുമാരാണ്. എന്നാൽ പല ഗർഭിണികളെയും വയറു കഴുകി കയറ്റാനാവാതെ ഹോസ്പിറ്റലിൽ എത്തിയ ഉടൻ പ്രസവിക്കുന്നവരും ഉണ്ട്. അവർ മലമൂത്രത്തോടൊപ്പം ആണ് കുഞ്ഞിനെ പ്രസവിക്കുന്നത്.നല്ലോണം പ്രഷർ ചെയ്താലേ കുഞ്ഞ് പുറത്തേക്ക് വരികയുള്ളൂ,
സമൂഹമാധ്യമങ്ങളിൽ നഴ്സുമാരെക്കുറിച്ച് നഴ്സുമാരെ കുറച്ച് വന്ന കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്,ലേബർ റൂമിൽ പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയേ കയറ്റിയാൽ ഷേവ് ചെയ്യുന്ന ഒരു കലാപരിപാടിയുണ്ട് അത് ഈ പാവപ്പെട്ട നഴ്സുമാരാ ചെയ്യുന്നത്.ദിവസം ഒരാളേയല്ലാ ഒത്തിരി പേരേ വയറ് കഴുകി കയറ്റാനാവാതേ വീട്ടിൽ നിന്ന് വന്നയുടൻ പ്രസവിക്കുന്ന സ്ത്രീകൾ ഉണ്ട്….
അവര് മലമൂത്രത്തോടൊപ്പമാണ് കുഞ്ഞിനേ പ്രസവിക്കുന്നത്…നല്ലോണം പ്രഷർ ചെയ്താലേ കുഞ്ഞു പുറത്ത് വരൂ….അപ്പോൾ ഒന്നും രണ്ടും ഒക്കെ കഴിഞ്ഞിരിക്കും.അതിൽ നിന്നു കുഞ്ഞിനേ വൃത്തിയാക്കുന്നതും ആ വേസ്റ്റുകൾ വൃത്തിയാക്കുന്നതും നഴ്സുമാർ തന്നേ.സത്യം പറയാലോ ഒരാൾ കാർപ്പിച്ചു തുപ്പുന്ന കണ്ടാൽ ഛർദ്ദിച്ചത് കണ്ടാൽ അപ്പിയിട്ടത് കണ്ടാൽ അതിപ്പോ എന്റെ മക്കളുടെ ആയാലും ആ കാഴ്ച കണ്ണിൽ നിന്നും മനസ്സിൽ നിന്നും മാറുന്ന വരേ എനിക്ക് ഭക്ഷണമിറങ്ങൂലാ..
ദിവസേന നൂറു കണക്കിന് പേരുടേ വിസർജ്ജ്യങ്ങൾ വരേ വൃത്തിയാക്കുന്ന സ്നേഹപൂർവ്വം പരിചരിക്കുന്ന നഴ്സുമാരുടെ കാര്യം വെറുതെ ഒന്ന് ചിന്തിച്ച് നോക്കിക്കേ.അവരും മനുഷ്യരാണ് പലരും നഴ്സ് എന്ന് പറയുമ്പോൾ നെറ്റി ചുളിച്ച് പറയുന്ന കേട്ടിട്ടുണ്ട്…“ഓ നഴ്സല്ലേ പോക്കുകേസുകളാണെന്ന്” കാലമെത്ര പുരോഗമിച്ചാലും മനുഷ്യരുടെ ചിന്താഗതിക്ക് മാത്രം ഒരു മാറ്റവുമില്ലാ.
ഡോക്ടർമാരുടെ പിന്നാലേ പാഞ്ഞു അവരുടേയും മേലാളൻമാരുടേയും ചീത്തവിളികളും പുച്ഛവും സഹിച്ച് അടിമകളെ പോലേ ജോലിയെടുക്കുന്ന അവർക്കും കിട്ടണം നീതി…അവരുടെ വിയർപ്പ് കൊണ്ട് കെട്ടിടങ്ങൾ കെട്ടിപ്പടുക്കുമ്പോൾ അവർക്കും മാന്യമായ വേതനം നൽകേണ്ടതുണ്ട്.
മേലാളൻമാരുടേ കണ്ണുകൾ ഇനിയെങ്കിലും തുറയട്ടേ.അവരും സന്തോഷിക്കട്ടേ.NB (ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ആണ്….സംശയം തോന്നുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക…മനസ്സ് കൊണ്ടെങ്കിലും നഴ്സുമാരേ ആദരിക്കുക,അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മനസ്സിലാക്കുക.
0 Comments