കല്യാണം നല്ല ബോധ്യത്തോടെ ചെയ്യേണ്ട കാര്യമാണ്; അതാണ് നല്ല സമയം; അനുമോള്‍ പറയുന്നു

 


ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ ഇടയിലും ഇടംപിടിച്ച താരമാണ് അനുമോള്‍. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്‌സറ്റാര്‍ എന്നീങ്ങനെയുളള ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്.

 മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്. നര്‍ത്തകി കൂടിയാണ അനുമോള്‍.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുമോള്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിത വൈറല്‍ ആവുന്നത് അനുമോള്‍ പങ്കുവെച്ച കുറിപ്പാണ്. വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ചാണ് താരം എഴുതിയിരിക്കുന്നത്. ലോകവനിത ദിനത്തിലായിരുന്നു അനുമോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആയിട്ടുണ്ട്.

കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണെന്നാണ് അനുമോള്‍ പറയുന്നത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ... ''ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്. കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത് , കഴിക്കണം എന്ന് ഉള്ളവര്‍ക്ക് .. അല്ലാത്തവര്‍ക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാല്‍ അത് അക്‌സപ്റ്റ് ചെയ്യണം. നിങ്ങള്‍ എപ്പോഴാണോ തയ്യാറാവുന്നത്. ആ സമയം ആണ്് അനിയോജ്യമായ വിവാഹ സമയമെന്നാണ് അനുമോള്‍ '' പറയുന്നത്.

ഞാന്‍ പേഴ്‌സണലി സിംഗിള്‍ ആയി ജീവിച്ചാല്‍ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ? അല്ലെങ്കില്‍ അവിടേക്ക് ഒരു ആണ്‍ സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകള്‍ ഭയന്ന്? അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്‌നിറ്റി ആന്റ് ഹോണര്‍ ഹസ്ബന്റില്‍ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോന്നീട്ടുണ്ട്..

ജീവിതം, ലൈംഗികത, പ്രത്യുല്‍പാദനം എന്നിവ നിയന്ത്രിക്കുന്ന ഒന്നാണ് വിവാഹം. നിങ്ങള്‍ തയ്യാറാകുമ്പോള്‍ മാത്രം വിവാഹത്തിന് ഒരുങ്ങുക. വിവാഹം എന്നത് ഒരു അറേഞ്ച്‌മെന്റ് മാത്രമാണ് അത് നിര്‍ബന്ധം അല്ലെന്നും കുറിപ്പില്‍ പറയുന്നു.കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകള്‍ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തില്‍ ഹാപ്പി ആണോ.. ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങള്‍ കുറവാണ്. അതിനാല്‍ നമ്മുടെ സന്തോഷം എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തേണ്ടത് / അതിനായി പോകുക.. മറ്റുള്ളവരെ ദ്രോഹിക്കരുത്.. നിങ്ങളുടെ ജീവിതം നയിക്കുക, നിങ്ങളുടെ ലിംഗഭേദം പരിഗണിക്കാതെ ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിക്കുക, അത് എന്തുതന്നെയായാലും''.അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

താരത്തിന്റെ വാക്കുകള്‍ക്ക് പോസിറ്റീവ് കമന്റുകളാണ ലഭിക്കുന്നത്. ഇതിന് മുന്‍പ് തന്‍രെ ശക്തമായ പല നിലപാടുകളും തുറന്ന് പറഞ്ഞിട്ടുണ്ട് തനിക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്കും അനുമോള്‍ കുറിക്കു കൊള്ളുന്ന മറുപടി നല്‍കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് അനുമോള്‍ അണിഞ്ഞൊരുങ്ങി നവവധുപോലെ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു താരത്തിന്റെ വിവാഹമായെന്ന് തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ന്നൊല്‍ പിന്നീട് എന്റെ കല്യാണം അല്ല' എന്ന് പറഞ്ഞു കൊണ്ട് നടി എത്തുകയും ചെയ്തിരുന്നു.

Post a Comment

0 Comments