ഒരു ദിവസം രണ്ട് വിശേഷ വാർത്തകൾ അറിയിച്ചു ഗിന്നസ് പക്രു, ഇത് ഞങ്ങൾ ഇത്രയും വർഷമായിട്ടും അറിഞ്ഞില്ലല്ലോ എന്ന് മലയാളികൾ - സംഭവം ഇങ്ങനെ


 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു. അജയൻ എന്നാണ് ഇദ്ദേഹത്തിൻറെ പേരു. മിമിക്രി വേദികളിൽ നിന്നും ആണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. ആദ്യകാലത്ത് ഉണ്ടപക്രു എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്. പിന്നീട് ഇദ്ദേഹം പേരുമാറ്റി ഗിന്നസ് പക്രു എന്ന പേര് സ്വീകരിക്കുകയായിരുന്നു.

 എങ്ങനെയാണ് ഇദ്ദേഹത്തിന് ഗിന്നസ് പക്രു എന്ന പേര് ലഭിച്ചത് എന്ന് അറിയുമോ?അദ്ദേഹത്തിൻറെ പേരിൽ ഒരു ഗിന്നസ് റെക്കോർഡ് ഉള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാമല്ലോ. ഒരു സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ബഹുമതിയാണ് ഇദ്ദേഹത്തിൻറെ പേരിലുള്ളത്. അത്ഭുതദ്വീപ് എന്ന സിനിമയിലാണ് ഇദ്ദേഹം നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. വിനയൻ ആയിരുന്നു ഈ സിനിമയുടെ സംവിധാനം നിർവ്വഹിച്ചത്. സിനിമ ഇന്നും മലയാളികൾക്കിടയിൽ ഹിറ്റ് ആണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഗിന്നസ് പക്രു. തൻറെ പുതിയ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. ഇതിലൂടെ താരം തൻറെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ രണ്ടു പുതിയ വിശേഷങ്ങൾ ആണ് താരം ഫേസ്ബുക്ക് വഴി പങ്കുവെച്ചിരിക്കുന്നത്.

ഒന്നാമത്തെ വിശേഷം എന്താണ് എന്ന് അറിയുമോ? ഇന്ന് മാർച്ച് 8, ലോക വനിതാ ദിനം ആണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. വനിതാദിനാശംസകൾ പങ്കുവെക്കുന്നതിനും ഒപ്പം താരം ഭാര്യയുടെ ഒപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചു. തൻറെ ജീവിതത്തിലെ വനിതയ്ക്ക് വനിതാദിനാശംസകൾ എന്നായിരുന്നു താരം പങ്കുവെച്ചത്. ഇതിനു പുറമേ മറ്റൊരു വിശേഷം കൂടി താരം പങ്കുവെച്ചു. വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം ആയിരുന്നു തൻറെ വിവാഹം കഴിഞ്ഞത് എന്ന വാർത്തയും താരം പങ്കുവെച്ചു. ഇത് ഞങ്ങൾ ആദ്യമായിട്ടാണ് ശ്രദ്ധിക്കുന്നത് എന്നാണ് പ്രേക്ഷകർ ഇതിനു താഴെ കമൻറ് ചെയ്യുന്നത്. എന്തായാലും നിരവധി ആളുകളാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകളും അതേസമയം വനിതാദിന ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുന്നത്.

Post a Comment

0 Comments