സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് ടാറ്റൂ പാർലർ ഉടമയും ടാറ്റു ആർട്ടിസ്റ്റുമായ പിഎസ് സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.6 യുവതികളാണ് ടാറ്റൂ ചെയ്യുന്നതിനിടയിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.ഇനിയെങ്കിലും സ്വകാര്യഭാഗങ്ങളിൽ ടാറ്റൂ കുത്താൻ പോകുന്ന സ്ത്രീകൾ ടാറ്റു കലാകാരന്മാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്,”ടാറ്റൂ” കുത്തുന്നതിനടയിൽ “me too” വിവാദവുമായി നിരവധി യുവതികൾ രംഗത്ത് വരുകയും പ്രമുഖ ടാറ്റൂ കലാകാരനായ സുജീഷിനെ എറണാകുളത്തു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തല്ലോ .
സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു കുത്തുമ്പോൾ ലൈംഗിക പീഡനം നടത്തുവാൻ ശ്രമിച്ചു എന്നാണല്ലോ കേസ് . ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ കുത്തുവാൻ പോകുന്ന യുവതികൾ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോവുക . ഇത്തരം സന്ദർഭങ്ങളിൽ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യും .എന്നാൽ യുവതികൾ എന്തിനാണ് സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ വരപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു .
ഇന്ത്യയിൽ ഒരാൾക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം ഒരാളുടെ personal choice ആണ് . കാമുകനോടുള്ള, ഇഷ്ടം അറിയിക്കാൻ ആകും ചിലർ അങ്ങനെ ചെയ്യുന്നത് . ടാറ്റൂ ചെയ്യുന്ന പെണ്ണിന്റെ മനസ്സ് പലർക്കും അറിയില്ല എന്നതാണ് സത്യം . സ്നേഹിക്കുന്ന ഒരു പുരുഷന്റെ പേര് ശരീരത്തിൽ പച്ച കുത്തുകയോ , ടാറ്റൂ ആയി കുത്തുകയോ ചെയ്യുമ്പോൾ അതിലൂടെ കാമുകനോടുള്ള ഇഷ്ടത്തിനുള്ള , പ്രണയത്തിന്റെ ആത്മാർഥക്കുള്ള ഒരു തെളിവ് ആയി അങ്ങേരത് കാണും ..
അത്രതന്നെ ഇത്തരം വാർത്തകൾ ടാറ്റു കലാകാരന്മാർക്ക് “പുതിയ സാധ്യതകൾ ” കണ്ടെത്താനുള്ള ഒരു പ്രോത്സാഹനം ആകാതെ channels ശ്രദ്ധിക്കുക.ഇനിയെങ്കിലും ടാറ്റൂ….. മീ ടൂ .. ആകാതെ നോക്കുവാൻ വളരെ ശ്രദ്ധാപൂർവം യുവതികൾ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക .ആദ്യ തവണ വര്ഷങ്ങള്ക്കു മുമ്പ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന യുവതി അപ്പോഴേ പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിൽ ഇത്രയധികം യുവതികൾ പിന്നീട് പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നു എന്നും ചിന്തിക്കാം .
പണ്ട് നടന്ന പീഡനങ്ങൾ തെളിയിക്കുവാനുള്ള ബുദ്ധിമുട്ടു വലുതാണ് .(വാൽകഷ്ണം .. ഇത്തരം വാർത്തകൾ വായിച്ചു ഇനി കേരളത്തിൽ ആയിര കണക്കിന് പുരുഷന്മാർ “ടാറ്റൂ ” എന്ന കലയുടെ വിവിധ തരത്തിലുള്ള “scope ” മനസ്സിലാക്കി പഠിക്കുവാൻ സാധ്യത ഉണ്ട് .
0 Comments