ടാറ്റൂ മീടൂ വിനേക്കാൾ ഒരു സ്ത്രീയെന്ന നിലയിൽ എന്നെ നോവിക്കുന്നത് കിടപ്പറയിൽ കിടന്നുകൊണ്ട് മകളെ കൊത്തി പറിക്കുന്നത് കണ്ട് നിസ്സഹായയായി കരഞ്ഞ അമ്മയുടെ വിലാപമാണ്,മനോരോഗിയായ പെൺകുട്ടിയെ റേപ്പ് ചെയ്തപ്പോൾ തോന്നാത്ത വ്യസനവും ദോഷവും ടാറ്റൂ മീറ്റുവിനോട് കാണിക്കാൻ നിങ്ങൾക്ക് നാണമില്ലേ, അഞ്ചു പാർവ്വതി പ്രബീഷ്

 


പൊതു വിഷയങ്ങളിൽ ശക്തമായ നിലപാട് രേഖപ്പെടുത്തുന്ന വ്യക്തിയാണ് അഞ്ചു പാർവ്വതി പ്രബീഷ്.കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് നടന്ന മീറ്റു ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് അഞ്ചു പാർവതി ഇപ്പോൾ.മലപ്പുറത്ത് മനോവൈകല്യം ഉള്ള ഒരു പെൺകുട്ടി കിടപ്പുരോഗി ആയ അമ്മയുടെ മുന്നിൽ വെച്ച് റേപ്പ് ചെയ്യപെട്ടപ്പോൾ തോന്നാത്ത വ്യസനവും രോഷവും ടാറ്റു മീറ്റുവിനോട് കാണിക്കാൻ നാണമില്ലേ എന്നാണ് ഇവർ ചോദിക്കുന്നത്.

അഞ്ചു പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്,കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പട്ടി പെറ്റു കിടന്ന കുറെയേറെ അന്തിണി പ്രൊഫൈലുകൾക്ക് ഇന്ന് രാവിലെ മുതൽ ജീവൻ വച്ചിട്ടുണ്ട്. അത് കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ്’ ടാറ്റൂ സ്റ്റുഡിയോയിൽ വച്ചു നടന്ന മീറ്റൂ ആരോപണവുമായി ബന്ധപ്പെട്ട് അതിലെ ഇരകൾക്ക് ഐക്യദാർഢ്യം ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണെന്ന് കാണുമ്പോൾ തോന്നുന്നത് പരമപുച്ഛം മാത്രമാണു്. അതിന് കാരണം മീ ടൂ ആരോപണങ്ങളോടോ അത് ഉന്നയിച്ചവരോടോ ഉള്ള വിരോധമോ ഒരു ഞരമ്പൻ്റെ ആഭാസത്തിനു കുട പിടിക്കുന്നത് കൊണ്ടോ ഒന്നുമല്ല.

മറിച്ച് ഇവിടുത്തെ സോ കോൾഡ് ലിബറൽ സ്ത്രീപക്ഷ അന്തിണികളുടെ പീഢനങ്ങളോടുള്ള ഇരട്ടത്താപ്പ് സമീപനം കൊണ്ടാണ്.മലപ്പുറത്ത് മനോവൈകല്യമുള്ള ഒരു പെൺകുട്ടി കിടപ്പു രോഗിയായ അമ്മയുടെ കണ്മുന്നിൽ വച്ച് റേപ്പ് ചെയ്യപ്പെട്ടപ്പോൾ തോന്നാത്ത വ്യസനവും രോഷവും ഒക്കെ ടാറ്റൂ മീറ്റൂവിനോട് കാണിക്കുമ്പോൾ നാണമാവുന്നില്ലേ സ്ത്രീകളെ നിങ്ങൾക്ക്?

ആൺതുണയില്ലാത്ത വീട്ടിൽ പാതി തളർന്ന ശരീരവുമായി കിടക്കുന്ന ഒരമ്മയുടെ മുന്നിൽ പാതിരാത്രി വാതിൽ തള്ളിത്തുറന്ന് ഒരു ബോൺ ക്രിമിനൽ അവരുടെ മനോവൈകല്യമുള്ള മകളെ പിച്ചിച്ചീന്തി എന്നറിയുമ്പോൾ തികഞ്ഞ നിസ്സംഗത പാലിച്ച മനുഷ്യർക്ക് ഈ അബ്യൂസിനെ വിമർശിക്കാൻ എന്തവകാശം?ഇരയുടെ പ്രിവിലേജ് നോക്കി മാത്രം വേട്ട ക്കാരനെതിരെ കുരക്കുന്ന നിൻ്റെയൊക്കെ ശൗര്യം വെറും കാപട്യം നിറഞ്ഞതാണെന്ന് അരിയാഹാരം കഴിക്കുന്ന മനുഷ്യർക്ക് മനസ്സിലാവും.സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ കുത്തുന്നത് ഓരോരുത്തരുടെയും ചോയ്സ് തന്നെയാണ്.

അതിന് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതും തികച്ചും പേഴ്സണൽ ചോയ്സ്. അതൊക്കെ ശരി തന്നെയാണ്.അനുകൂലമായ സാഹചര്യങ്ങൾ നമ്മളാൽ തന്നെ വേട്ടക്കാരനായി സൃഷ്ടിക്കപ്പെട്ടിട്ട് ,പ്രതികരിക്കാനുള്ള അല്ലെങ്കിൽ ഉറക്കെ നോ പറയാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും മിണ്ടാതിരുന്നു പിന്നെയും രണ്ട് വർഷം കഴിഞ്ഞ് പ്രതികരിക്കുമ്പോൾ അത് ഏറ്റുപ്പിടിച്ച് ഐക്യദാർഢ്യം നൽകുന്നവർ എന്തുകൊണ്ട് കണ്മുന്നിൽ നടന്ന ഏറ്റവും ബ്രൂട്ടൽ ആയ റേപ്പ് കണ്ടില്ലെന്ന് നടിക്കുന്നു?

എല്ലാ പെണ്ണും ഒരു പോലെയാണെന്നും ഒരുവനാൽ ബലമായി പീഡിക്കപ്പെടുമ്പോൾ ഏതൊരു പെണ്ണിനും തോന്നുന്ന വേദനയും അപമാനവും ഒരുപോലെയാണ് എന്നും ഇവറ്റകൾ എന്തേ മനസ്സിലാക്കുന്നില്ല?അങ്ങനെ മനസ്സിലാക്കാൻ ഇവർക്കൊന്നും കഴിയാത്തത് പെണ്ണിൻ്റെ സ്വത്വം എന്നതുകൊണ്ട് ഇവർ മനസ്സിലാക്കുന്നത് ഇടതുവശം ചെരിഞ്ഞ് മാത്രം നടക്കുന്ന, നവോത്ഥാന മതിലു കെട്ടാൻ ഇഷ്ടിക ചുമക്കുന്ന ആർപ്പോ ആർത്തവവും യോനി കവാടങ്ങളും പ്രതിഷേധ സൂചകങ്ങൾ ആക്കുന്ന, പ്രണയങ്ങൾ ഗുൽമോഹർ ചോട്ടിൽ മാത്രം ചുവക്കുന്ന ബിംബങ്ങളെന്നതുകൊണ്ടാണ്.ടാറ്റൂ മീടൂ വിനേക്കാൾ ഒരു സ്ത്രീ എന്ന നിലയിൽ എന്നെ നോവിക്കുന്നത് കിടക്കപ്പാ യയിൽ കിടന്നുകൊണ്ട്

Post a Comment

0 Comments