ഭാര്യ മരിച്ചിട്ട് ഇന്നേക്ക് മൂന്നു ദിവസമായി, അനുശോചനമറിയിക്കാൻ വന്ന ബന്ധുക്കളെല്ലാവരും പോയി,വീട്ടിൽ ഇപ്പോൾ ഞാനും മക്കളും മാത്രം, ഇന്നാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്, കുറിപ്പ്

 


വീടിന്റെ വിളക്ക് സ്ത്രീ ആണെന്ന് പൊതുവേ പറയാറുണ്ട്. ആ വിളക്ക് കെട്ടുപോയാൽ പിന്നെ ആ വീടു ഇരുട്ടിലായി എന്നാണ് പറയാറുള്ളത്.ഓരോ വീട്ടിലും സ്ത്രീകൾ രാവിലെ മുതൽ വൈകിട്ട് വരെ ചെയ്യുന്ന ജോലികൾക്ക് ഒരു കണക്കും ഉണ്ടാകാറില്ല. രാപ്പകൽ അവർ ഭർത്താവിനും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്നു. 

എന്നാൽ അവരോട് ഒരു നല്ല വാക്ക് പറയാൻ ആരും തയ്യാറാകുന്നില്ല. ഒരു ദിവസം വീടിന്റെ വിളക്ക് കെട്ട് പോകുമ്പോൾ ആണ് എല്ലാവരും അതിന്റെ വില മനസ്സിലാകുന്നത്.അച്ചു വിപിൻ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 


കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ് ;

എന്റെ ഭാര്യ മ രി ച്ചിട്ടിന്നു മൂന്നു ദിവസമായി അ നു ശോ ച നം അറിയിക്കാൻ വന്ന ബന്ധുക്കൾ എല്ലാവരും ഓരോരുത്തരായി പിരിഞ്ഞു പോയി.

അവസാനം അവളുടെ ഗന്ധമുള്ള ആ വീടിന്റെ ഒരു കോണിൽ ഞാനും എന്റെ മക്കളും മാത്രമായി ചുരുങ്ങി.അവൾ വീട്ടിലില്ല എന്ന് വിശ്വസിക്കാൻ തന്നെ എനിക്ക് പ്രയാസമായിരുന്നു.ദേ നോക്കു എന്ന് പറഞ്ഞവൾ ഓടി വരുന്നത് ഇന്നലെകളിൽ എന്നപോലെ ഞാനോർത്തു.ഒരു പാവമായിരുന്നവൾ ഞങ്ങളെ ജീവന് തുല്യം സ്നേഹിച്ചു പരാജയപ്പെട്ട ഒരു പൊട്ടി.ഞങ്ങളോടുള്ള സ്നേഹം കൊണ്ടാവണം ഒരിക്കൽ പോലും അവൾ ഞങ്ങളുടെ അടുത്ത് നിന്നും മാറി നിന്നിട്ടില്ല സ്വന്തം വീട്ടിലേക്കു പോയാൽ പോലും വീട്ടിൽ അദ്ദേഹവും മക്കളും തനിച്ചാണെന്ന കാരണവും പറഞ്ഞു വൈകുന്നേരമാകുമ്പഴേക്കും വെപ്രാളപ്പെട്ടവൾ വീട്ടിലേക്കോടിയെത്തുമായിരുന്നു.

സത്യത്തിൽ അവൾ അവളുടെ വീട്ടിലേക്കു പോകുന്നതെനിക്ക് ഇഷ്ടമല്ലായിരുന്നു അതവളോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല മറിച്ചവൾ പോയാൽ ഞങ്ങൾക്ക് വെച്ചുവിളമ്പി തരാൻ ആരുമില്ല എന്ന സ്വാർത്ഥതയായിരുന്നു അതിനുള്ള കാരണം ഞാനും മക്കളും അവധി ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ ഓരോ പരിപാടികൾ ആസ്വധിച്ചിരിക്കുമ്പോൾ അടുക്കളയിൽ പാചകം ചെയ്യുന്ന തിരക്കിലായിരിക്കുമവൾ.ഇടയ്ക്കു വന്നെന്തെങ്കിലും കാണാനവൾ അടുത്ത് വന്നിരുന്നാൽ അമ്മേ വെള്ളം,എടി ചായ എന്നൊക്കെ പറഞ്ഞു ഞങ്ങൾ അവളെ വീണ്ടുമാ അടുക്കളയിൽ തിരിച്ചെത്തിക്കുമായിരുന്നു.ഞാൻ പറയാതെ തന്നെയവൾ എല്ലാം മുൻപിലെത്തിച്ചിരുന്നു ഇപ്പൊ ഒരു കപ്പ്‌ ചായയെടുത്തു തരാനോ വെള്ളമെടുത്തു തരാനോ അവൾ കൂടെയില്ലെന്ന സത്യം വേദനയോടെ ഞാൻ മനസ്സിലാക്കി.ഒന്നിനും അവൾ പരാതിപ്പെട്ടിരുന്നില്ല ഒരു നല്ല സാരി പോലും ഞാൻ അറിഞ്ഞു മേടിച്ചു കൊടുത്തിട്ടില്ല.

ഒരു സിനിമക്ക് പോലും കൊണ്ടുപോയിരുന്നില്ല,ക്ലബും പാർട്ടികളുമായി രാത്രി വൈകി ഞാൻ വീട്ടിൽ വരുമ്പോൾ എന്താ വൈകിയതെന്നു പരിഭവപ്പെടുന്നയവളെ ഞാൻ മൈൻഡ് പോലും ചെയ്തിരുന്നില്ല എന്നതാണ് സത്യംനോക്കു കറണ്ട് ബിൽ അടക്കാറായിട്ടോ.നോക്കു പാൽക്കാരന് കാശ് കൊടുക്കാറായിട്ടോ.അതേയ് പത്രക്കാരന് കാശ് കൊടുക്കേണ്ട തീയതി കഴിഞ്ഞുട്ടോ.മക്കളുടെ ഫീസ് അടുത്ത ദിവസം തന്നെ അടക്കണം മറക്കരുത് ട്ടോ ദേ നിങ്ങളുടെ പ്രഷറിന്റെ ഗുളിക തീർന്നുല്ലോ അങ്ങനെ അവളുടെ കാര്യങ്ങളൊഴികെ ബാക്കി എല്ലാ കാര്യങ്ങളും അവൾ സമയത്തിനെന്നെ ഓർമിപ്പിക്കുമായിരുന്നു.ഇനിയാ ഓർമപ്പെടുത്തലുകൾ ഒന്നുമില്ല.രാത്രി പണിയെല്ലാം കഴിഞ്ഞു തന്റെയടുത്തു വന്നു കിടക്കുമ്പോൾ നെഞ്ച് വേദനിക്കുന്നു കാൽ കഴക്കുന്നു എന്നൊക്കെയവൾ വിഷമം പറയുമ്പോൾ അത് നീ വീട്ടിൽ ജോലിയൊന്നുമില്ലാതെ വെറുതെ ഇരുന്നിട്ട രാവിലെ നടക്കാൻ പോകു ആ പിത്തമൊക്കെ ഒന്നിളകട്ടെ എന്ന് ഞാൻ മറുപടി പറയുന്നത് കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ മനപ്പൂർവം കണ്ടില്ലെന്നു നടിച്ചു.

അവസാനo ആ നെഞ്ചുവേദന ഒരറ്റാക്കിന്റെ രൂപത്തിൽ വന്നവളെ വിളിച്ചുകൊണ്ടു പോകുമ്പോൾ സമയം ഒരുപാടു വൈകിയിരുന്നു.അവളുടെ ഓർമകളുമായി ഒരാഴ്ച ഞാൻ തള്ളി നീക്കി.വീട്ടുപണി അത്ര എളുപ്പമൊന്നുമല്ല എന്ന സത്യം അധികം വൈകാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു.അവളെ കുറ്റപ്പെടുത്താൻ തോന്നിയ നിമിഷങ്ങളെ ഞാൻ സ്വയം പഴിച്ചു.കുറച്ചു ദിവസത്തിനു ശേഷം ഞാൻ ജോലിക്ക് പോകാനായി ഇറങ്ങി.അലമാര മുഴുവൻ അലക്കിത്തേച്ച ഒരു നല്ല ഷർട്ടിനായി എന്റെ കൈകൾ പരതി.

Post a Comment

0 Comments