കൊച്ചിയിൽ അമ്മായിയമ്മയും ആൺസുഹൃത്തും മുറി അടച്ചിരുന്ന് സംസാരിച്ചത് റെക്കോർഡ് ചെയ്തതിന് മകന്റെ ഭാര്യക്ക് മർദ്ദനം.ഭർത്താവിന്റെ അമ്മയുടെ കാമുകനാണ് തന്നെ മർദ്ദിച്ചതെന്ന് യുവതി.മർദ്ദനത്തിൽ പരിക്കേറ്റ പെരുമ്പാവൂർ സ്വദേശിനിയായ വൈഷ്ണവി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറു മാസം മുമ്പാണ് കൊരട്ടി സ്വദേശിയായ യുവാവുമായി സിവിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിനിയായ യുവതിയുമായി വിവാഹം കഴിഞ്ഞത്.വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു.കഴിഞ്ഞദിവസം അമ്മായിയമ്മയും അവരുടെ ആണു സുഹൃത്തുംതൃശ്ശൂർ കൊട്ടാരക്കരയിലെ വീട്ടിലെ മുറിയടച്ചിരുന്നു സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്തതാണ് മർദ്ദനത്തിന് കാരണമായതെന്ന് യുവതി പറയുന്നു.അമ്മായിയമ്മയുടെ ആൺ സുഹൃത്തുമായുള്ള ബന്ധം മകനും ചോദ്യം ചെയ്തിരുന്നു. ഈ വിവരം വിവാഹം കഴിഞ്ഞതു മുതൽ അറിയാതിരിക്കാൻ വേണ്ടി ഇവർതന്നെ മർദ്ദിച്ചു കൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു.ഇത് രണ്ടാംതവണയാണ് യുവതി ആശുപത്രിയിൽ ആകുന്നത്. ഇതിനു മുമ്പും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഭർത്താവിന്റെ അമ്മയും ആൺ സുഹൃത്തും തന്നെ മർദ്ദിച്ചിരുന്നതായും പട്ടിണികിട്ടന്നും യുവതി പറയുന്നു.ഭർത്താവ് ജോലിക്ക് പോകുമ്പോൾ തന്നെ അമ്മായിഅമ്മ വീട്ടിലെ മുറിയിൽ ഭക്ഷണം പോലും നൽകാതെ പൂട്ടി ഇടുമായിരുന്നു എന്നും ടോയ്‌ലറ്റിലെ വെള്ളം കുടിച്ച് ആയിരുന്നു ദാഹമാകറ്റുന്നത് യുവതി പറഞ്ഞു.ഭർത്താവിന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ താമസിക്കുന്ന ആളാണ് അമ്മായിഅമ്മയുടെ കാമുകൻ.അമ്മായിയമ്മയെക്കാൾ പ്രായം കുറഞ്ഞ ആളുമായി സൗഹൃദം അതിരു വിടുമെന്നു തോന്നിയപ്പോൾ വിലക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം എന്നാണ് യുവതി പറയുന്നത്.
നിരാലംബരായ സ്ത്രീകളെയും വിധവകളെ സഹായിക്കുകയാണ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ തന്റെ അമ്മായിയമ്മയുമായി അടുപ്പത്തിൽ ആയതെന്ന് യുവതി പറയുന്നു.കാമുകൻ പറയുന്നത് മാത്രമേ അമ്മായിഅമ്മ കേൾക്കൂ എന്നുവന്നതോടെ ഇയാൾ വീട്ടിൽ വരുന്നതിനും ഫോൺ വിളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.ഇയാൾ കൊല്ലുമെന്ന് ഭീഷണിപെടുത്തിയതിനെ തുടർന്ന് ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചിരുന്നു.ഇതോടുകൂടി രണ്ടു കുടുംബത്തിലും പ്രശ്നമായി, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആയിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി.
ഞായറാഴ്ച രാത്രി തൊട്ടടുത്തുള്ള വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഇയാൾ അപ്രത്യക്ഷമായി കയറിവന്ന് യുവതിയുടെ മുഖത്ത് ഇടിച്ചത്.അതോടെ ഇയാൾ വന്ന കാർ തടഞ്ഞു ഇടുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയും ചെയ്തു.പിന്നീട് പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ നിന്ന് അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മൊഴി എടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തില്ല.ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.ഇതിനുമുമ്പും മർദ്ദനവും ആയി ബന്ധപ്പെട്ട യുവതിയും ഭർത്താവും നൽകിയ പരാതിയിൽ അമ്മായി അമ്മയ്ക്കും അവരുടെ സഹോദരനെതിരെ കേസെടുത്തിട്ടുണ്ട് എന്ന് കൊരട്ടി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈഷ്ണവിയുടെ ഫേസ്ബുക്കിൽ ഭർത്താവ് മുകേഷ് പങ്കുവെച്ച് കുറിപ്പാണ് ഈ വിവരം പുറംലോകം അറിയിച്ചത്.മുകേഷിന്റെ അമ്മയുടെ അവിഹിതബന്ധം അറിഞ്ഞു ചോദ്യം ചെയ്തതിനെ തുടർന്ന് മർദനം ഏറ്റുവാങ്ങേണ്ടിവന്ന ഭാര്യയെ കുറിച്ചാണ് കുറിപ്പ്.കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്,മാർച്ച് 8 വനിതാ ദിനം..പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ …. എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്…അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രമിച്ചത്…
ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു….മുഖത്തെ 3,4 എല്ലുകൾ പൊട്ടി… ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ…. എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു….ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം….വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്… ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആണവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട അവൾ റൂമിൽ നിന്ന് ഇറങ്ങില്ല ടോയ്‌ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാൻ നിസ്സഹായൻ ആരുന്നു ).
ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി…. ഈ 6 മാസത്തിനിടെ അവൾ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല…. ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ത് ഭർത്താവ് ആടോ താൻ എന്ന്…… എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ …. ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും… ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്… നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു … എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു… … പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയിൽ വന്നാൽ മാത്ര ഇനി അവൾക്ക് നീതി
0 Comments