മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സീരിയൽ അഭിനയത്തിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് .
ഫ്ലവർസ് ടിവിയിൽ സംപ്രഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ കൂടി നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു .അതായത് എല്ലാത്തരം പ്രേക്ഷകരെയും വലിച്ചെടുക്കാൻ മാത്രം വിപുലമായ കഴിവുകൾ താരത്തിനുണ്ട് എന്ന് ചുരുക്കം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചിട്ടുള്ളത് .അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിൽ താരം എന്നും മുന്നിലാണ്.സിനിമ രംഗങ്ങളിലും ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചത്.
എംഎൽഎ മണിയും പത്താം ക്ലാസ് ഗുസ്തിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമൾ .സ്വന്തം നിലപാടുകൾ ആരുടെ മുന്നിലും ധൈര്യ സമേതം തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചത് കൊണ്ട് വിമർശകരെയും താരം നേടിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്ന കൂട്ടത്തിലാണ്.
അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തന്റെ ഒരു ഫോട്ടോയ്ക്ക് താഴെ വന്ന ഒരു ഞരമ്പൻ കമന്റും അതിന് താരം നൽകിയ മറുപടിയും ആണ് അഭിമുഖത്തിൽ സാധിക പറയുന്നത് . അശ്ലീല കമന്റുകൾ ഒരു ഫോട്ടോകൾക്കും താഴെ വരുന്നത് ഇപ്പോൾ വാർത്ത ഒന്നും അല്ല.
ചേച്ചിയുടെ പൊക്കിൾ തൊടാനും നക്കാനും ആഗ്രഹമുണ്ട് എന്നായിരുന്നു താരം പങ്കു വെച്ച ഫോട്ടോകൾക്ക് താഴെ വന്ന കമന്റ് . ഇതിന് താരം നൽകിയ മറുപടി അമ്മയുമായുള്ള പൊക്കിൾ കൊടി ബന്ധത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു. പൊക്കിൾകൊടി ബന്ധം എന്ന ഒരു ബന്ധമുണ്ട് എന്നും അതുകൊണ്ടുതന്നെ ഭൂമി ലോകത്തിലെ ഏറ്റവും അടുപ്പം അമ്മയോട് ആവേണ്ടതുണ്ട് എന്നും ഈ ആഗ്രഹം നിറവേറ്റാൻ ഏറ്റവും നല്ലത് നിന്റെ അമ്മയാണ് എന്നാണ് താരം മറുപടി നൽകിയത്.പെട്ടെന്ന് തന്നെ താരത്തിന്റെ മറുപടി വൈറലായി മാറി .പലരും സാധികയെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയിരുന്നു .

0 Comments