തന്റെ സ്വകാര്യ ജീവിതത്തിനു ഒരു വയസുള്ള കുഞ്ഞു തടസമായതിനാൽ കുഞ്ഞിന്റെ വായില്‍ ഭക്ഷണം നിറച്ച് കൊ ലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ നീലഗിരി ഉദയ് വാഷര്‍മാന്‍പേട്ട് സ്വദേശി ഗീതയെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബോധം കെട്ട് വീണെന്നു പറഞ്ഞാണ് മകനുമായിട്ടാണ് ഗീത ആശുപത്രിയിൽ എത്തി.എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുൻപ് കുട്ടി മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അസ്വഭാവികത തോന്നിയ ഡോക്ടര്‍ കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കി .പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ മരണ കാരണം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് എന്ന് മനസിലായത്. അത് മാത്രമല്ല കുഞ്ഞിന് നല്‍കിയ ഭക്ഷണത്തില്‍ മദ്യം കലര്‍ത്തിയിരുന്നതായും തെളിഞ്ഞു.
കുഞ്ഞിന്റെ തല മുറിഞ്ഞിരുന്നു .കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിചു മുറിഞ്ഞതാണെന്നു പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ ഗീതയ്ക്ക് സംശയം ഉണ്ടാകാത്ത രീതിയില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഗീത രണ്ടു തവണ വിവാഹിതയായതാണ്. കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞിടയ്ക്ക് ഭർത്താവുമായി ഇവര്‍ പിണങ്ങുന്നത്. ഗീതയുമായി പിണങ്ങിയതോടെ ഭർത്താവ് മൂത്ത കുട്ടിയുമായി കോയമ്പത്തൂരിലേക്ക് പോയി.എന്നാല്‍ ഗീത ഇളയ കുഞ്ഞുമായി ഊട്ടിയിലുമായിരുന്നു താമസം. കുഞ്ഞിന്റെ മരണ ശേഷം പോലീസ് അസ്വാഭിക മരണത്തിന് കേസ് എടുക്കുകയും ഗീതയെ വിശദമായ ചോദ്യം ചെയ്യുകയും ചെയ്തു.
തന്റെ സ്വകാര്യ ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയാണെന്ന് മനസിലായതോടെ കുഞ്ഞിനെ കൊ ലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് ഗീത പോലീസിന് മൊഴി നല്‍കിയത്. ഇവര്‍ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് കുഞ്ഞു തടസമെന്ന് തോന്നിയതിനെ തുടര്‍ന്നായിരുന്നു കൊ ലപാതകം. സ്വാഭാവിക മരണമെന്ന തോന്നിക്കാൻ കുഞ്ഞിന്റെ വായില്‍ ഭക്ഷണം കുത്തി നിറച്ചു കൊലപ്പെടുത്തുകയായിരുന്നു.

0 Comments