ഗോഡ്ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേയ്ക്ക് കടന്ന് വരുന്നത് കനകയ്ക്ക് മുന്നില്‍ നഗ്‌നയായി നില്‍ക്കേണ്ടി വന്ന രംഗമാണെന്ന് നടന്‍ മുകേഷ്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ സിനിമ ആണ് ”ഗോഡ്ഫാദര്‍”. സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, തിലകന്‍, ഫിലോമിന, കനക, സിദ്ധിഖ്, കെപിഎസി ലളിത തുടങ്ങി വലിയ താരനിര തന്നെയുണ്ടായിരുന്നു ഈ ചിത്രത്തില്‍. ഇതിന്റെ ഷൂട്ടിങിനിടെയാണ് ഒരു ദിവസം ഷൂട്ടിങ് പോലും മാറ്റിവയ്‌ക്കേണ്ട തരത്തിലുള്ള ആ അനുഭവം ഉണ്ടായതെന്ന് മുകേഷ് ഓര്‍ത്തെടുക്കുന്നു.
1991 നവംബര്‍ 15നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ മാലു എന്ന കഥാപാത്രത്തെ ആയിരുന്നു കനക അവതരിപ്പിച്ചത്. ഗോഡ്ഫാദര്‍ എന്ന സിനിമയ്ക്ക് വേണ്ടി എല്ലാവരും തലങ്ങും വിലങ്ങും നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ആയിരുന്നു കനക അഭിനയിച്ച ”കരഗാട്ടക്കാരന്‍” എന്ന ചിത്രം മുകേഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അങ്ങനെ ഗോഡ്ഫാദര്‍ എന്ന സിനിമയിലേക്ക് കനക എത്തി.
എന്നാല്‍ അപ്പോഴൊന്നും മുകേഷ് കനകയെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. അങ്ങനെ എല്ലാം ഉറപ്പിച്ച് ഷൂട്ടിങ്ങിനായി കനക കേരളത്തില്‍ എത്തി. മഹാറാണി ഹോട്ടലില്‍ വെച്ച് കനകയേ ആദ്യം കണ്ടപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. യാത്ര ചെയ്തതിന്റെ ക്ഷീണം ആയിരിക്കാം ഒരു നായികയായി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പോലെ ഉള്ള അവസ്ഥയില്‍ ആയിരുന്നു കനക. എന്നാല്‍ കനക ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ വീണ്ടും ഞെട്ടിച്ചു അതീവ സുന്ദരി ആയിട്ടാണ് എത്തിയത്.
ചിത്രത്തില്‍ മികച്ച സ്വീകാര്യത നേടിയ ഒരു രംഗം ആയിരുന്നു രാമഭദ്രന്‍ കാണാന്‍ ആണുങ്ങളുടെ ഹോസ്റ്റലില്‍ മാലു എത്തിയ രംഗം. ജഗദീഷ് അവതരിപ്പിക്കുന്ന മായിന്‍കുട്ടി എന്ന കഥാപാത്രം എണ്ണ തേച്ച് നില്‍ക്കുകയും രാമഭദ്രന്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുന്ന രംഗം. പെട്ടെന്ന് മാലു വരുന്നു എന്നറിഞ്ഞ് ചാടിയെണീറ്റ് രാമഭദ്രന്‍ ഉടുക്കാന്‍ മുണ്ട് തിരയുമ്പോള്‍ കാണില്ല. അങ്ങനെ കിട്ടിയ ബെഡ്ഷീറ്റ് എടുത്ത് ഉടുക്കുന്നു. മാലു വന്നപ്പോള്‍ ആ ബെഡ്ഷീറ്റ് ഉടുത്താണ് കാണാന്‍ പോകുന്നതും. പെട്ടെന്ന് അഭിനയത്തിന്റെ ഭാഗമായി മുകേഷ് കൈ ഉയര്‍ത്തിയപ്പോള്‍ ആ ബെഡ്ഷീറ്റ് ഊരിപ്പോയി. ഒരു നിമിഷത്തേക്ക് സെറ്റില്‍ ഉള്ള ആളുകള്‍ എല്ലാം നിശബ്ദരായി പോയി. കനകയും അത് കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് നീക്കുകയായിരുന്നു. ആ സംഭവം കഴിഞ്ഞ് പിന്നീട് ഒരു ദിവസം ആയിരുന്നു അതിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചതെന്ന് മുകേഷ് ഒരു ചെറു ചിരിയോടെ പറയുന്നു.

0 Comments