ആറാട്ട് ഒന്നുകൂടി കാണൂ..!! ഒരുപാവം സിനിമയാണ്..! ഇനിയെങ്കിലും അതിനെ വെറുതെ വിടൂ..!!

 


വലിയ ഹൈപ്പോടെ തീയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു ആറാട്ട്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകന്‍ ആയി എത്തിയ സിനിമ ആരാധകരെപ്പോലും നിരാശയപ്പെടുത്തിയ കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ പലരീതിയിലും വിമര്‍ശിക്കപ്പെട്ടിരുന്നു. 

അതുപോലെ ഒരുപാട് ട്രോളുകള്‍ക്കും ഈ സിനിമ വഴിവെച്ചിരുന്നു. പലരും സിനിമയുടെ പൊളിറ്റിക്കല്‍ കറക്ടന്‍സിനെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ എന്തിനാണ് ഈ സിനിമയെ ഇങ്ങനെ വിശകലനം ചെയ്യുന്നത് എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്.

ഇതൊരു പാവം സിനിമയാണ് എന്നും അദ്ദേഹം പ്രതികരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…വെറുതെ നിങ്ങളെന്തിനാണ് വിശകലനം ചെയ്യുന്നത്. അതൊരു പാവം സിനിമയാണ്. കണ്ടിട്ട് രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ നിങ്ങള്‍ ആ സിനിമ മറന്നുകളഞ്ഞേക്ക്. വേണമെങ്കില്‍ ആ സിനിമയിലെ ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ… നിങ്ങള്‍ ഒരിക്കല്‍ കൂടി കാണൂ..കണ്ട് കഴിഞ്ഞാല്‍ എനിക്ക് സന്തോഷമാണ്.

എന്തായാലും കടോം പലിശേമാണ്. അപ്പോള്‍ നിങ്ങള്‍ റിപ്പീറ്റായി വന്ന് കാണ്. അത്രേയുള്ളൂ. അല്ലാതെ ഇത് കണ്ടിട്ട് എന്നാലിതിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെ പറ്റി എഴുതിയേക്കാം, അങ്ങനെ ചെയ്യണമായിരുന്നു ഇങ്ങനെ ചെയ്യണമായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ എനിക്കറിഞ്ഞുകൂടാ, അതിനെ വെറുതെ വിടുകയാണ് നല്ലതെന്ന് തോന്നുന്നു. നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും. കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ലാല്‍ സാറിന്റെ പ്രശസ്തമായ ഡയലോഗ് പോലെ കൊല്ലാതിരുന്നൂടെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments