ഗൂഢാലോചന നടത്തി ഒരു പെണ്ണിന് ബലാത്സംഗം കൊട്ടേഷൻ കൊടുത്ത ദിലീപിനെക്കാളും എത്രയോ അന്തസ്സുണ്ട് വിനായകന് - കമൻ്റ് വൈറലാകുന്നു

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സിൻസി അനിൽ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളും എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ വലിയ പ്രാധാന്യത്തോടെ ആണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

നടി ആക്രമിക്കപ്പെട്ട കേസിൽ പലപ്പോഴും രൂക്ഷമായ വിമർശനങ്ങളാണ് ഇവർ നടത്തിക്കൊണ്ട് രംഗത്തെത്തിയത്. അതിൻറെ പേരിൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങളും വിമർശനങ്ങളും ഇവർ ഒരുപോലെ നേരിട്ടിട്ടുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി വിനായകൻ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു പത്രസമ്മേളനത്തിനിടെ വിനായക നടത്തിയ പ്രസ്താവനകൾ ആണ് വിമർശനങ്ങൾക്ക് എല്ലാം കാരണമായി മാറിയത്. അത്യന്തം സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ ആയിരുന്നു വിനായകൻ നടത്തിയത്. ആദ്യമൊക്കെ നിരവധി ആളുകൾ വിനായകനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു എങ്കിലും പിന്നീട് ഹരീഷ് പേരാടി വിനായകനെ വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടതോടെ ധാരാളം ആളുകൾ വിനായകനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ഇപ്പോൾ മാപ്പപേക്ഷയുമായി എത്തിയിരിക്കുകയാണ് വിനായകൻ.

എന്നാൽ വിനായകൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി എന്ന് സമ്മതിക്കുന്നില്ല. അതിനു മാപ്പ് പറയുന്നുമില്ല. വിനായകൻ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത് ഒരു പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു. ഒരു മാധ്യമപ്രവർത്തക ആയിരുന്നു ഇവർ. ഇവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നു എന്ന് മാത്രമാണ് വിനായകൻ പറഞ്ഞിരിക്കുന്നത്. എന്തായാലും ഇപ്പോൾ നിരവധി ആളുകളാണ് വിനായകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. തെറ്റ് പറ്റുന്നത് മനുഷ്യസഹജമാണ് എന്നും തെറ്റ് തിരുത്താൻ കാണിച്ച മനസ്സിന് അഭിനന്ദിക്കുന്നു എന്നുമായിരുന്നു സിൻസി അനിൽ നടത്തിയ പ്രതികരണം. അതിനു താഴെ വന്ന ഒരു കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

നടൻ ദിലീപ് ഇതുപോലെ മാപ്പപേക്ഷയുമായി വന്നാൽ അദ്ദേഹത്തിന് മാപ്പു കൊടുക്കുമോ എന്നായിരുന്നു ഒരു വ്യക്തിയുടെ കമൻറ്. അതിന് താരം നൽകിയ മറുപടി ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. “ഗൂഢാലോചന നടത്തി ഒരു പെണ്ണിന് ബലാത്സംഗ കൊട്ടേഷൻ നൽകിയ ദിലീപിനെക്കാൾ എത്രയോ അന്തസ്സുണ്ട് വിനായകന്” – ഇതായിരുന്നു അവർ നൽകിയ മറുപടി. ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Post a Comment

0 Comments