നിരവധി പഴയകാല ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും ശ്രെധ നേടിയ ഈ നടിയെ ഓർമ്മയുണ്ടോ ? ദേശാടനക്കിളിയായി പ്രേഷകരുടെ മനസ്സിൽ ചേക്കേറിയ മിനി നായർ

 


വര്‍ഷങ്ങളായി മലയാളികള്‍ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന നടിയാണ് മിനി നായർ.2002 ല്‍ പുറത്തിറങ്ങിയ കൃഷ്ണാ ഗോപാല കൃഷ്ണാ എന്ന ചിത്രത്തില്‍ അഭിനയച്ചതിനു ശേഷം നടിയെ പിന്നീടൊരു സിനിമയിലും കണ്ടിട്ടില്ല എന്ന് തന്നെ പറയാം.ചില നായികമാരും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ എപ്പോഴും തങ്ങി നില്‍ക്കുന്നു. 

എന്നാല്‍ അത്തരം ചില അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചുരുക്കം ചില നായികമാരെ കുറിച്ച് ഇപ്പോള്‍ ആരാധകർക്ക് യാതൊരു വിവരവും ഇല്ല. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഇത്രയധികം സജീവമായ കാലത്തും ഈ നായികമാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. കുറച്ചു വർഷങ്ങൾ സിനിമകള്‍ ചെയ്ത് ഇന്റസ്ട്രിയില്‍ നിന്നും അപ്രത്യക്ഷരായ ഒരുപാട് താരങ്ങൾ നമുക്കിടയിലുണ്ട്. അത്തരത്തിൽ ഒരാൾ തന്നെയാണ് മിനി നായർ.

വര്‍ഷങ്ങളായി മലയാളികള്‍ തിരഞ്ഞുകൊണ്ടിരിയ്ക്കുന്ന നടിയാണ് മിനി. അഭിനയിച്ച സിനിമകൾ ഏറെയും മികച്ച ചിത്രങ്ങൾ ആയിരുന്നിട്ടും കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടിട്ടും മിനി എന്ത് കൊണ്ട് സിനിമ ഉപേക്ഷിച്ചു എന്നോ, എവിടെയാണെന്നോ ഒന്നും ഇപ്പോഴും ആരാധകർക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മിനിയെ പറ്റി ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്.ദേശാടനം എന്ന ചിത്രത്തില്‍ മകനെ നെഞ്ചേറ്റി, സങ്കടം കടിച്ചമര്‍ത്തുന്ന നായിക ഇന്നും മലയാളി മനസ്സിലുണ്ട്. എങ്ങിനെ ഞാന്‍ ഉറക്കേണ്ടു എന്ന താരാട്ട് പാട്ട് ഏറ്റുപാടാത്ത മലയാളി അമ്മമാരില്ല. എന്നാല്‍ ആ ഗാനരംഗത്ത് അഭിനയിച്ച നായികയെ കുറിച്ച് ഒരു വിക്കിപീഡിയ വിവരം പോലും ഇല്ല എന്നത് ഏറെ കൗതുകം.

ദേശാടനം കൂടാതെ കഥാപുരുഷന്‍, നിയോഗം, സത്യമേവ ജയതേ തുടങ്ങി പത്തോളം സിനിമകള്‍ മിനി നായര്‍ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് നടിയുടെ യാതൊരു വിവരവും ഇല്ല. ആദ്യ വരവിൽ നായികയായി തന്നെ തുടങ്ങിയ മിനി നായർ പക്ഷേ പിന്നീട് യും അമ്മ വേഷങ്ങളിലേക്ക് ഒതുക്കപ്പെട്ടു. ചെറിയ പ്രായത്തിൽ മുതിർന്ന കഥാപാത്രങ്ങൾ ചെയ്യേണ്ടി വരുന്നതിന് ബുദ്ധിമുട്ട് കൊണ്ട് തന്നെയാവാം അക്കാലത്ത് അവർ സിനിമയിൽ നിന്ന് മാറി നിന്നത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ ഒരു സീരിയലിലൂടെയാണ് മിനി നായർ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.

കുടുംബത്തിൽ ആർക്കും അഭിനയത്തിൽ മുൻപരിചയം ഇല്ലായിരുന്നെങ്കിലും, തനിക്ക് കിട്ടിയ അവസരം ഇനി നായർ വളരെ ഭംഗിയായി ഉപയോഗിച്ചു. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ബിഗ്സക്രീനിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു. പക്ഷേ നിർഭാഗ്യം കൊണ്ടാകണം അധിക സിനിമകളിലൊന്നും നായികാ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് ലഭിച്ചില്ല. എന്നാൽ ദേശാടനത്തിന് അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അവർക്ക് ലഭിച്ചു. അതുല്യപ്രതിഭ ആയിരുന്ന വ്യക്തി എവിടെയാണെന്ന് മലയാളികൾക്ക് ഒരു അറിവുമില്ല.

Post a Comment

0 Comments