ദൂരദർശൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ ആകാത്ത ഹിറ്റ് സീരിയൽ ആയിരുന്നു മാനസി.ഇന്നത്തെ ആളുകൾക്ക് പെട്ടന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും 90 കാലഘട്ടത്തിൽ മധുമോഹന്റെ മാനസിഎന്ന സീരിയലിന് ആരാധകർ നിരവധിയായിരുന്നു. മാനസി എന്ന മെഗാ പരമ്പരയിലെ നായിക ആയിരുന്നു സിന്ധു ജേക്കബ് എന്ന താരം.
ഇന്നവർ അറിയപ്പെടുന്നത് സിന്ധു ജയസൂര്യ എന്ന പേരിലാണ്.മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങളിലൂടെയാണ് സിന്ധു അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആദ്യത്തെ കണ്മണിയിലെ ഇന്ദ്രൻസിന്റെ കാമുകി ആണ് മലയാളിപ്രേക്ഷകർക്ക് മറക്കാൻ ഇടയില്ലാത്ത ഒരു കഥാപാത്രം. ടെലിവിഷൻ സീരിയലിൽ നിന്നും ചലച്ചിത്രലോകത്തെത്തിയ താരത്തിനു അവിടെ അത്ര കണ്ട് തിളങ്ങാൻ ആയില്ല. പക്ഷെ മിനിസ്‌ക്രീൻ പ്രേക്ഷകർ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
മാനസിക്ക് ശേഷം സ്നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകൾ, ചക്രവാകം, മഴയാറിയാതെ തുടങ്ങിയ നിരവധി സീരിയലുകളിലാണ് സിന്ധു ചുരുങ്ങിയ നാളുകൊണ്ട് തിളങ്ങിയത്. കുട്ടനാട്ടുകാരിയായ സിന്ധു പുളിങ്കുന്നിനു സമീപം കായൽപ്പുറം എന്ന ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. 1991 ലെ കലാതിലകം ആയിരുന്നു സിന്ധു .താരത്തിന്റെ അച്ഛനും അമ്മയ്ക്കും എട്ടു മക്കളായിരുന്നു. രണ്ടാണും ആറു പെണ്ണും. എട്ടാമത്തെയാളാണ് മലയാളികളുടെ പ്രിയനടി സിന്ധു. ജീവിതത്തിൽ എപ്പോഴും ചിരി നിറയ്ക്കാനാണ് ഇഷ്ടം എന്ന് സിന്ധു പറയുന്നു.ഭർത്താവ് മിമിക്രി കലാകാരൻ ആയത് കൊണ്ട് ജീവിതത്തിൽ എപ്പോഴും ചിരിയാണെന്ന് പലപ്പോഴും സിന്ധു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.അഭിനയത്തിൽ നിന്നും അൽപ്പം ഇടവേള എടുത്തുവെങ്കിലും ഇപ്പോൾ വീണ്ടും സീരിയൽ പ്രേമികളുടെ ഇടയിൽ നിറസാന്നിധ്യമായി മാറുകയാണ് സിന്ധു.
25 വർഷമായി അഭിനയ രംഗത്തുള്ള സിന്ധുവിന്റെ സീത എന്ന സീരിയലിലെ അഭിനയം പ്രശംസനീയമാണ്. ഭർത്താവ് മിമിക്രി ആർട്ടിസ്റ്റായ ശിവസൂര്യയാണ്. വിവാഹത്തിന് ശേഷം സിന്ധു ഇപ്പോൾ തിരുവന്തപുരത്താണ് കുടുംബമായി താമസം. സിന്ധു അവതരിപ്പിച്ച സീതയിലെ കഥാപാത്രം ശെരിക്കും ത്രില്ലിംഗ് ആയിരുന്നു. അതേസമയം ഇന്നത്തെ ആർട്ടിസ്റ്റുകൾക്ക് പ്രൊഫഷണലിസം ഇല്ലെന്നും താരം പറയുന്നു. കാരണം ആരോടും ബഹുമാനം തീരെ ഇല്ലാത്ത കുട്ടികളാണ്. ഇപ്പോഴത്തെ ന്യൂ ജനറേഷൻ കുട്ടികൾ ഒരു വല്ലാത്ത ജനറേഷൻ തന്നെയായി പോയി. അവരുടെ കൂടെ ഒപ്പം പിടിച്ചു നിൽക്കുക സത്യത്തിൽ എനിക്ക് പ്രയാസം ആണെന്ന് അടുത്തിടെ സിന്ധു പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ശിവ സൂര്യയുമായി പ്രണയവിവാഹത്തേ പറ്റിയും താരം പറയുന്നുണ്ട്.പ്രണയവിവാഹത്തെകുറിച്ച് എംജി ശ്രീകുമാറിന്റെ പറയാം നേടാം പരിപാടിയിൽ ആണ് സിന്ധു ആദ്യമായ് മനസ്സ് തുറന്നത്. എവിടെവച്ചാണ് ആദ്യമായി ശിവ സൂര്യയെ കണ്ടുമുട്ടിയത് എന്ന എംജിയുടെ ചോദ്യത്തിനാണ് സിന്ധു മറുപടി നൽകിയത് ഇങ്ങനെയാണ്.
തന്റെ ആദ്യ ഭർത്താവ് മരിച്ചു പോയതാണ്. ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു ഈ പുള്ളി. കുടുംബവുമായി ഇദ്ദേഹത്തിന് നല്ല അടുപ്പം ഉണ്ടായിരുന്നു. വല്ലപ്പോഴും വരുമായിരുന്നു, കാണുമായിരുന്നു. ശരിക്കും പറഞ്ഞാൽ ഞങ്ങൾ തമ്മിൽ പ്രേമം എന്ന് പറയാനാകില്ല. എനിക്ക് ഒരു സഹായമായിരുന്നു പുള്ളിക്കാരൻ. പിന്നീട് ഹെൽപ്പ് ചെയ്തു ചെയ്തു ജീവിതത്തിലും അങ്ങനെ ഒപ്പം കൂടി.ഇന്ന വ്യക്തിക്ക് ഇയാൾ എന്നുണ്ടല്ലോ എന്നാണ് പറയാറ്.അതേപോലെയാണ് തങ്ങളുടെ ബന്ധം എന്നും സിന്ധു പരിപാടിയിൽ പറയുന്നു. എന്റെ വീട്ടുകാർ ആദ്യത്തെ ബന്ധത്തിനെതിര് ആയിരുന്നുവെങ്കിലും പക്ഷെ ഈ പുള്ളി വന്നു സോപ്പിട്ട് എല്ലാവരും ആയി നല്ല ബന്ധം ആണ് ഇപ്പോൾ അദ്ദേഹത്തിന് ഉള്ളത്. ജീവിതം വളരെ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ വളരെ ഹാപ്പി ആണ് എന്നും സിന്ധു സംസാരത്തിനിടയിൽ വ്യക്തമാക്കി.

0 Comments