മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നോബി. കോമഡി ഷോകളിലൂടെ താരമായി മാറിയ നോബി സിനിമകളിലും സജീവ സാന്നിധ്യമാണ്. സ്റ്റാര്‍ മാജിക്കിലേയും താരമാണ് നോബി. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലേയും മത്സരാര്‍ത്ഥിയായിരുന്നു നോബി. ഇപ്പോഴിതാ തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് നോബി മനസ് തുറന്നിരിക്കുകയാണ്.
ജഗദീഷ് അവതാരകനായി എത്തുന്ന പട തരും പണം പരിപാടിയില്‍ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു നോബി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ഫോണിലൂടെയായിരുന്നു തന്റേയും ആര്യയുടേയും പ്രണയം തുടങ്ങിയതെന്നാണ് നോബി പറയുന്നത്. പിന്നീട് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഭാര്യ പഠിച്ചിരുന്ന എല്‍എല്‍ബി കോളേജില്‍ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. അവിടെ വച്ചാണ് രണ്ടു പേരും കണ്ടുമുട്ടുന്നത്. തന്റെ സ്‌കിറ്റുകള്‍് കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച ആളാണ് ഭാര്യയെന്നാണ് ്താരം പറയുന്നത്. തങ്ങള്‍ രണ്ടു പേരും രണ്ട് മതവിഭാഗങ്ങളില്‍ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയെന്നുമാണ് നോബി പറയുന്നത്.
രജിസ്റ്റര്‍ വിവാഹമായിരുന്നു തങ്ങളുടേത്്. അതിനാല്‍ വിവാഹത്തിന് മുന്‍പ് ഭാര്യയുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിലും തന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ പോകുന്നതിന്റെ നോട്ടീസ് പതിപ്പിച്ചിരുന്നുവെന്നാണ് നോബി പറയുന്നത്. അത് ഭയങ്കര ടെന്‍ഷന്‍ ഉണ്ടാക്കിയിരുന്നതായും നോബി പറയുന്നുു. അതിന് ശേഷം സ്‌കിറ്റ് ചെയ്യാന്‍ പോയത് എല്ലാം പേടിയോടെയായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. ഭയങ്കര നാണമായിരുന്നു ഭാര്യയ്ക്ക്. വിവാഹം കഴിക്കുമ്പോള്‍ അവള്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടില്‍ ഭാര്യ പഠനം നിര്‍ത്തിയെന്നാണ് നോബി പറയുന്നു.
തുടര്‍ന്ന് പഠിക്കാന്‍ താന്‍ പറഞ്ഞുവെങ്കിലും ഭാര്യ കേട്ടില്ലെന്നാണ് നോബി പറയുന്നത്. എന്തായാലും കുറച്ച്് നാള്‍് കഴിഞ്ഞതോടെ ആര്യയുടെ മനസില്‍ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുകയായിരുന്നു. ഇതോടെ വീണ്ടും പഠനം ആരംഭിച്ചു. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങുകയായിരുന്നുവെന്നാണ് നോബി പറയുന്നത്. ഭാര്യ ഇന്ന് ഒരു അഭിഭാഷകയാണെന്നും നോബി പറയുന്നു. 2014 ഫെബ്രുവരിയില്‍ ആണ് നോബിയുടെയും ആര്യയുടെയും രജിസ്റ്റര്‍ വിവാഹം നടന്നത്. 2016 ല്‍ മകന്‍ ധ്യാന്‍ ജീവിതത്തിലേക്ക് വന്നു.
കോമഡി റിയാലിറ്റി ഷോയിലൂടെയാണ് നോബി താരമായി മാറുന്നത്. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു നോബി. നിരവധി കോമഡി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീടാണ് താരം സിനിമയിലെത്തുന്നത്. സിനിമയിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു നോബി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമാണ് നോബിയിന്ന്. ഇതിനിടെയാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോ്‌സ്് മലയാളം സീസണ്‍ 3യിലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു നോബി. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് നോബി.

0 Comments