വാനമ്പാടി സീരിയലിലൂടെ പ്രേഷകരുടെ പ്രിയ നടിയായി മാറിയ കൊച്ചുസുന്ദരി തംബുരുവിനെ ഓർമയില്ലേ ? താരത്തിന്റെ യാതാർത്ഥ ജീവിതം ഇപ്പോൾ ഇങ്ങനെ

 


മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സോനാ ജലീന. ഒരു പക്ഷേ തംബുരു എന്ന പേരിലൂടെയാണ് മലയാളികൾ താരത്തെ ഇപ്പോഴും ഓർത്തിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരമ്പരയായ വാനമ്പാടിയിലെ തംബുരു മോളെ ഇനിയും മലയാളികൾക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. 

പരമ്പര അവസാനിച്ച് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും മലയാളികളുടെ ഹൃദയത്തിൽ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും നില നിൽക്കുന്നുണ്ട്. മോഹൻകുമാർ എന്ന ഗായകൻ്റേയും അദ്ദേഹത്തിന്റെ മകളായ അനുമോളുടേയും കഥയാണ് വാനമ്പാടിയിൽ പറയുന്നത്.

അമ്മ മരിച്ചതിനു ശേഷം അച്ഛനെ തിരയാൻ വേണ്ടി ആൺവേഷം കെട്ടിയിറങ്ങുന്ന മകളുടെ മുഖം ഇനിയും മലയാളികൾക്ക് മറക്കാൻ കഴിയില്ല. വാനമ്പാടിയിലെ മോഹൻ കുമാറിന്റെ രണ്ടാമത്തെ ഭാര്യയായ പത്മിനിയുടെ മകളാണ് തംമ്പുരു. വില്ലത്തി കഥാപാത്രത്തിലൂടെയാണ് ഈ കുഞ്ഞു താരം എത്തിയതെങ്കിലും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് തംമ്പുരു മോൾ. നുണക്കുഴികളും, വട്ട മുഖവും, ചുരുണ്ട മുടിയും, കുസൃതി നിറഞ്ഞ കണ്ണുകളും ഇനിയും മലയാളികളുടെ മനസ്സിൽ നിന്നും മറഞ്ഞിട്ടില്ല. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് സോന അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് തമിഴിൽ ഒരു സിനിമയിലും അഭിനയിച്ചു. അമ്മ, പ്രണയം, സത്യം ശിവം സുന്ദരം, ഭാഗ്യദേവത തുടങ്ങി നിരവധി സീരിയലുകളിൽ ബാലതാരമായി താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. കോവളം സ്വദേശികളായ പ്രസന്ന – സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ആരാധകരുടെ പ്രിയപ്പെട്ട സോന. രണ്ട് സഹോദരങ്ങൾക്ക് ശേഷം ജനിച്ച മകൾ. സഹോദരങ്ങളുമായി ഏകദേശം 18 വയസ്സോളം പ്രായ വ്യത്യാസമുണ്ട് സോനക്ക്. അതുകൊണ്ടു തന്നെ സഹോദരങ്ങളുടെ പൊന്നനുജത്തിയാണ് താരം. പലപ്പോഴും സഹോദരന്മാരുടെ ഒപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അച്ഛന് പ്രസ്സിലാണ് ജോലി. വീട്ടമ്മയായ അമ്മയാണ് ഷൂട്ടിംഗ് ലൊക്കേഷനിലൊക്കെ താരത്തോടൊപ്പം പോകുന്നത്. ഏത് ക്യാരക്ടർ അവതരിപ്പിക്കാനും, തനിക്ക് വളരെയധികം ഇഷ്ടമാണെന്നാണ് താരം പറയുന്നത്. സ്കൂളിൽ നിന്നും വളരെ നല്ല സപ്പോർട്ട് തന്നെയാണ് സോനക്ക് ലഭിച്ചിരുന്നത്. നോട്ട് എഴുതാൻ സുഹൃത്തുക്കൾ സഹായിക്കും. അറ്റൻഡൻസ് കുറഞ്ഞാലും കുഴപ്പമില്ല, പരീക്ഷ എഴുതണം എന്നാണ് അധ്യാപകരും പറഞ്ഞിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് പഠിക്കാനും അധ്യാപകർ ഉപദേശിക്കാറുണ്ട്.

എല്ലാവരും വളരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നു എന്ന് തന്നെയാണ് സോന പറയുന്നത്. അതുപോലെ തന്നെ വാനമ്പാടിയിലെ അച്ഛൻ്റേയും അമ്മയുടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുചിത്രയും സായി കിരണും വളരെ നല്ല പിന്തുണ താരത്തിന് നൽകുന്നുണ്ട്. മാത്രമല്ല അനു മോളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരിയും തംമ്പുരുവും സോനയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ്. പലപ്പോഴും സീരിയൽ കണ്ടു കഴിഞ്ഞ് അനു മോളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞ് പലരും പരിഭവം പങ്കുവയ്ക്കാറുണ്ടെന്നും, എന്നാൽ തനിക്കതിൽ വിഷമമില്ലെന്നും, തന്റെ അഭിനയം അത്രമേൽ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ അങ്ങനെ പറയുന്നത് എന്നുമാണ് ഈ കൊച്ചുമിടുക്കി പറയുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സൂപ്പർഹിറ്റ് പരമ്പരയിലും സോന തിളങ്ങുന്നുണ്ട്.


Post a Comment

0 Comments