മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് അഗസ്റ്റിന്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല തികച്ചും സ്വാഭാവിക അഭിനയം കൊണ്ട് ഒരുപാട് സിനിമകളിലൂടെ,അഗസ്റ്റിന്‍ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന പ്രിയതാരം അഗസ്റ്റിന്റെ മകളായി സിനിമയിലെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. അച്ഛനെ പോലെ തന്നെ ഏറെ കഴിവുള്ള താരമാണ് ആനും. അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ച നടി കൂടിയാണ് ആന്‍ അഗസ്റ്റിന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം നേടിയിട്ടുണ്ട് താരം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആന്‍ സിനിമയിലേക്ക് പഴയ തിളക്കത്തോടെ മടങ്ങിയെത്തുകയാണ്. തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടയിൽ അച്ഛന്‍ അഗസ്റ്റിനെക്കുറിച്ച് ആന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോള്‍ ആന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അച്ഛന്‍ സത്യത്തിൽ നല്ല ഭക്ഷണപ്രിയനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. അവസാനകാലത്ത് വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നുവെന്നാണ് ആന്‍ പറയുന്നു. ആനിനൊപ്പം നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവും പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. വിജയ് ബാബുവുമായി വളരെ അടുത്ത സൗഹൃദമുണ്ട് തനിക്കെന്നാണ് ആന്‍ പറയുന്നത്. വിജയിന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കില്ലെന്നും ആന്‍ അഗസ്റ്റിന്‍ പറയുന്നു. മധുരപലഹാരങ്ങള്‍ ഒഴിവാക്കിയുള്ള നോമ്പിലാണ് ആൻ.അപ്പവും സ്റ്റൂവുമാണ് വീട്ടില്‍ രാവിലത്തെ ഭക്ഷണം ആയി ഉണ്ടാക്കുന്നത്. അച്ഛനൊക്കെയുള്ള സമയത്ത് നോമ്പുകാലം ഒക്കെ നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല എന്നുതന്നെ പറയാം. എന്നാൽ പള്ളിയിലൊക്കെ പോവുമെന്നും ആന്‍ പറയുന്നു. നോമ്പു കാലത്തെക്കുറിച്ച് പഴയ ഓർമ്മകളിൽ സംസാരിക്കുകയായിരുന്നു ആന്‍.
അതേസമയം, ആനിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാല്‍ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് ആൻ പറയാറുണ്ട്. അതുകൊണ്ടുതന്നെ ആനിന്റെ അച്ഛനെ പറ്റി ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട് എന്നാണ് വിജയ് ബാബു പറയുന്നത്. പിന്നാലെ അഗസ്റ്റിനെയും കൊണ്ട് ആംബുലന്‍സില്‍ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആന്‍ പറയുന്നുണ്ട്. അച്ഛന്റെ അവസാന നാളുകളിൽ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന്‍ വണ്ടി ഒന്ന് നിര്‍ത്താന്‍ പറഞ്ഞു. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും അപ്പോൾ ചോദിക്കുന്നുണ്ടായിരുന്നു.വണ്ടി നിര്‍ത്തിയ അവിടെയൊരു ചെറിയ കടയുണ്ടായിരുന്നുവെന്നും എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു അഗസ്റ്റ്യൻ പറയുന്നത്.
നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം എന്നാണ് ആന്‍ തുറന്നു പറയുന്നത്. ശരിക്കും നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന് എന്നും ആന്‍ പറയുന്നു. അവസാന മാസത്തിലും അച്ഛന്‍ അവിടങ്ങളില്‍ എത്തുമ്പോള്‍ വണ്ടി നിര്‍ത്തിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകളെല്ലാം വിജയിന് അറിയാം എന്നും ആന്‍ പരിപാടിയിൽ തുറന്നു പറയുന്നു. കേട്ട് കേട്ട് നല്ല ക്ലോസായതാണ് വിജയ് എന്നാണ് ആന്‍ പറയുന്നത്.അതേസമയം ആന്‍ അഗസ്റ്റിന്‍ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോൾ താരം സിനിമയിലേക്ക് തിരികെ വരികയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് ആന്‍ തിരികെ വരുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ആന്‍ അഭിനയ രംഗത്ത് അരങ്ങേറിയത്. നായികകേന്ദ്രീകൃത സിനിമയിലെ ആനിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

0 Comments