സന്തോഷനിമിഷം ആരാധകരുമായി പങ്കുവെച്ച് സാന്ത്വനത്തിലെ അഞ്ജലി , ആശംസകൾ നേർന്ന് സീരിയൽ ലോകവും ആരാധകരും

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗോപിക അനിൽ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല.മലയാളികളുടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അഞ്ജലി.

സാന്ത്വനം പരമ്പരയിലെ അഞ്‌ജലിയായി കുടുംബപ്രക്ഷകരുടെ മനം കവർന്നുകൊണ്ടിരിക്കുന്ന ഗോപിക മറ്റു ടെലിവിഷൻ നായികമാർക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന ക്ളീഷേ ഇമേജിനെ പൊളിച്ചെഴുതിയ താരം കൂടിയാണ്.ഇപ്പോൾ ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ സൂപ്പർ ഹിറ്റ്‌ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം എന്നുതന്നെ പറയാം.അടുത്തിടെ ഇത്രയും സ്വീകാര്യതകിട്ടിയ മറ്റൊരു ടെലിവിഷൻ ഷോയും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് മലയാളത്തിൽ സാന്ത്വനം പരമ്പര. ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതമാണ് സീരിയൽ മനോഹരമായി ചിത്രീകരിക്കുന്നത്.

ചിപ്പി, രാജീവ് പരമേശ്വരൻ, ​ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് ഈ സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നാണ് മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.പരമ്പരയെ ഇത്രത്തോളം വിജയത്തിലെത്തിച്ച മറ്റൊരു കാര്യം കൂടി ശിവൻ -അഞ്ജലി പ്രണയമാണ്. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഗോപിക എന്ന് പറഞ്ഞാൽ ഈ താരത്തെ പെട്ടെന്ന് മനസ്സിലാകും. ബാലതാരമായിട്ടാണ് താരം സിനിമയിൽ അഭിനയിക്കുന്നത്. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻറെ മക്കളായി അഭിനയിച്ച ഗോപികയും സഹോദരി കീർത്തനയും ആയിരുന്നു. ഇന്ന് മലയാളസീരിയൽ മേഖലയിൽ വളരെ സജീവമാണ് ഇരുവരും.

അതേസമയം അഭിനയത്തിനൊപ്പം സമൂഹം മാധ്യമങ്ങളിലും സജീവമാണ് ഗോപിക. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് എന്നും സ്വീകരിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് മലയാളികൾ ഏറ്റെടുത്തത്.തന്റെ പ്രിയ സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തുകയാണ് ഗോപിക. കീർത്തന അനിൽ എന്നാണ് ഗോപികയുടെ സഹോദരിയുടെ മുഴുവൻ പേരു. സീരിയൽ മേഖലയിൽ തന്നെ വളരെ സജീവമാണ് കീർത്തന.മാത്രമല്ല ബാലതാരം ആയും നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


ഗോപികയുടെ കുറിപ്പ് ഇങ്ങനെയാണ്.. “പിറന്നാളാശംസകൾ ബേബി സിസ്റ്റർ. നിനക്ക് എല്ലാവിധ നന്മകളും ഞാൻ നേരുന്നു. ഹൃദയത്തിൽ ഒത്തിരി നന്മയും കണ്ണിൽ പോസിറ്റിവിറ്റിയും ഉള്ള ഒരു അത്ഭുത വ്യക്തി ആണ് നീ. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ പെൺകുട്ടികളിൽ ഒരാൾ ആണ് നീ. നിന്നെ എൻറെ സ്വന്തം ആയി കിട്ടിയത് ഞാൻ സത്യത്തിൽ ഭാഗ്യമായി കരുതുന്നു. നിനക്ക് എല്ലാവിധ ആരോഗ്യവും സമ്പത്തും ഉണ്ടാവട്ടെ. നീയില്ലാതെ ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റില്ല. എൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം ഒപ്പം നിന്നതിന് ഒരുപാട് നന്ദി. എനിക്ക് നിന്നെ എന്നും എപ്പോഴും കൂടെ വേണം. എന്നും ഇതുപോലെ തന്നെ ക്യൂട്ട് ആയി തുടരണം. ഐ ലവ് യു” – ഇതായിരുന്നു കീർത്തനയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഗോപിക ക്യാപ്ഷൻ ആയി നൽകിയത്.

Post a Comment

0 Comments