ഒരു സിനിമയില്‍ മാത്രം അഭിനയിച്ച് കടന്ന് പോയ ചില അഭിനേതാക്കളുണ്ട്. നായകനായോ നായികയായോ സഹതാരമായോ വില്ലന്‍ കഥാപാത്രമായോ ഒക്കെയാകും അവര്‍ സിനിമയില്‍ തുടക്കം കുറിച്ചിട്ടുണ്ടാവുക. പക്ഷെ ഒരു സിനിമയില്‍ മാത്രം അഭിനയിച്ച അവര്‍ പിന്നീട് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നില്ല.
മലയാളത്തിലേക്കെത്തിയ ചില അന്യഭാഷ അഭിനേതാക്കളേയും അക്കൂട്ടത്തില്‍ പെടുത്താം. അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരുപാട് മുഖങ്ങൾ ഉണ്ട്. ഒരിക്കൽ മാത്രം അനശ്വര കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പിന്നീട് തിരശ്ശീലയ്ക്കു പിന്നിലേക്ക് പോയ ഒരുപാട് കലാകാരികൾ.രഘുനാഥ് പലേരി തിരക്കഥയെഴുതി സംവിധാനം ചെയ്ത വിസ്മയം എന്ന സിനിമയിലൂടെ നായികയായി എത്തിയ നടിയുടെ കാര്യവും മറ്റൊന്നല്ല. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ദേവദൂതന്‍ തുടങ്ങി ഫാന്റസി സിനിമകള്‍ക്ക് തിരക്കഥയെഴുതിയ രഘുനാഥ് പലേരി വിസ്മയത്തിലും അത്തരം ചില സംഗതികള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു. ഇപ്പോഴും മലയാളി പ്രേക്ഷകരിൽ പലരുടേയും ഇഷ്ട സിനിമകളിലൊന്നാണ് വിസ്മയം.
ദിനകരന്‍ എന്ന നായക കഥാപാത്രമായി ദിലീപും നാരായണന്‍ മാഷായി ഇന്നസെന്റും തുമ്പശ്ശേരി കുറുപ്പായി രാജന്‍ പി ദേവും വത്സലകുമാരിയമ്മയായി സീനത്തും ഒക്കെ ഗംഭീര പ്രകടനമാണ് സിനിമയില്‍ നടത്തിയത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഇന്നും വിസ്മയ ഉണ്ടാകും.ഈ ചിത്രത്തിൽ ചിന്നമ്മിണി എന്ന രുഗ്മിണിയായി സിനിമയില്‍ എത്തിയത് ചെന്നൈ സ്വദേശിയായ ശ്രീദുര്‍ഗ്ഗ ഗൗതം എന്ന നടിയായിരുന്നു. നടിയുടെ ആദ്യത്തെ മലയാള സിനിമ കൂടിയായിരുന്നു അത്. വിഷമങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന രുഗ്മിണിയില്‍ നിന്നും പുതിയ വെളിച്ചം കണ്ടെത്തിയ ചിന്നമണി എന്ന കഥാപാത്രത്തിലേക്കുള്ള മാറ്റമൊക്കെ മികച്ച രീതിയില്‍ നടി സ്ക്രീനിൽ അവതരിപ്പിച്ചു. തുടക്കകാരിയുടെ യാതൊരു പ്രശ്‌നങ്ങളോ ഭാഷയറിയാത്ത പ്രശ്‌നങ്ങളോ നടിയുടെ പ്രകടനത്തെ ബാധിച്ചില്ല എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ വിസ്മയം എന്ന ഒരേയൊരു സിനിമകൊണ്ട് മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന മുഖമായി ശ്രീദുര്‍ഗ്ഗ മാറി.
സിനിമയിലെ ‘കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി കൂട്ടിലിളംകിളി പാട്ടൊരുക്കി ആരാരോ’ എന്ന് തുടങ്ങുന്ന ഗാനമൊക്കെ ഇപ്പോഴും സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ദിലീപും ശ്രീദുര്‍ഗ്ഗയുമാണ് ആ ഗാനരംഗത്ത് എത്തുന്നത്. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിസ്മയം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു അത്ഭുതമായി എത്തിയത്. വിസ്മയത്തിന് ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ശ്രീദുര്‍ഗ്ഗ അഭിനയിച്ചത്. അതും തമിഴില്‍. എന്നാല്‍ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമാണ് ഇപ്പോഴും ശ്രീദുര്‍ഗ്ഗയുടെ മുഖം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശ്രീദുര്‍ഗ്ഗ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി ജനപ്രിയ സീരിയലുകളിലുടെ ശ്രീദുര്‍ഗ്ഗ തമിഴ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടി. ഊഞ്ഞാല്‍ എന്ന സീരിയലിലെ കവിത എന്ന കഥാപാത്രം ശ്രീദുര്‍ഗ്ഗയ്ക്ക് വലിയ ആരാധകക്കൂട്ടത്തെയാണ് സമ്മാനിച്ചത്. ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരു കഥാപാത്രമായി അതു മാറുകയും ചെയ്തു.ശികരം, അലൈകള്‍ തുടങ്ങിയ സീരിയലുകളും നടിക്ക് വലിയ ജനപ്രീതി നല്‍കി.
സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴും ഇതിനിടയിൽ ചില തമിഴ് സിനിമകളിലും നടി അഭിനയിച്ചു. സുശ്രീന്ദ്രന്‍ സംവിധാനം ചെയ്ത അതലാല്‍ കാതല്‍ സെയ്‌വീര്‍ എന്ന സിനിമയില്‍ ചെറിയൊരു കഥാപാത്രമായി നടി തിളങ്ങി. വിഷ്ണു വിശാല്‍ നായകനായി എത്തിയ കഥാനായകന്‍ എന്ന സിനിമയിലും ശ്രീദുര്‍ഗ്ഗയുടെ മുഖം പ്രേക്ഷകര്‍ കണ്ടു. നായകന്റെ സഹോദരിയായിട്ടാണ് ശ്രീദുര്‍ഗ്ഗ സിനിമയില്‍ എത്തിയത്. നെഞ്ചം മറപ്പതില്ലയെ, അപൂര്‍വ്വ രാഗങ്ങള്‍, അശോകവനം, സെല്‍വി, ഉരവുകള്‍, കൊടി മുല്ലൈ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ നടി അഭിനയിച്ചു. ശാന്തി വില്ല്യംസിനൊപ്പം സെലിബ്രിറ്റി കിച്ചണിലും ശ്രീദുര്‍ഗ്ഗ എത്തിയിരുന്നു. ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് മലയാളികളുടെ ചിന്നമ്മിണി.

0 Comments