സന്തോഷനിമിഷം ആരാധകരുമായി പങ്കുവെച്ച് സ്റ്റാർ മാജിക് അവതാരിക ലക്ഷ്മി നക്ഷത്ര , ആശംസകളുമായി ആരാധകർ

 


മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് നമ്മുടെ സ്വന്തം ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി മിന്നുന്ന പ്രകടനത്തിലൂടെ ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ലക്ഷ്മിയുടെ ചിരിയും കളിയും കുറുമ്പും ഒക്കെ തന്നെയാണ് ഈ പരിപാടിയുടെ യഥാർത്ഥ വിജയത്തിന് കാരണം തന്നെ.

 സോഷ്യൽ മീഡിയയിൽ പോലും അത്രത്തോളം ആരാധകരുള്ള പ്രിയതാരമാണ് ഇന്ന് ലക്ഷ്മി. പരിപാടി വളരെ കൃത്യതയോടെ ഭംഗിയോടും കൂടി കമ്പ്ലീറ്റ് ചെയ്യുന്നത് ലക്ഷ്മിയുടെ മിടുക്കാണെന്ന് ആരാധകർ ഒരിക്കൽ സോഷ്യൽ മീഡിയയിൽ തന്നെ പങ്കുവെച്ചിരുന്നു.മലയാളികളുടെ പ്രിയങ്കരിയാണ് അതുകൊണ്ട് ലക്ഷ്മി നക്ഷത്ര. തന്റെ ആരാധകരോട് ജീവിതത്തിലെ വലിയ ആഗ്രഹം സഫലമായതിനെ കുറിച്ച് പറഞ്ഞു എത്തിയിരിക്കുകയാണ് ലക്ഷ്മി ഇപ്പോള്‍. കുഞ്ഞുനാളിലെ തൊട്ട് മനസ്സില്‍ കൊണ്ടുനടന്ന ഒരു ആഗ്രഹം ഇപ്പോള്‍ ജീവിതത്തിൽ നടന്നു, അതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.

“ചില കാര്യങ്ങള്‍ നമുക്ക് പ്രാവര്‍ത്തികമാവാന്‍ സമയമെടുക്കും. ഒരുപാട് ആഗ്രഹിച്ച കാര്യം യാഥാര്‍ത്ഥ്യമാവുമ്പോള്‍ പലപ്പോഴും ജീവിതം കൂടുതല്‍ അര്‍ത്ഥവത്തായി മാറും. ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഒന്നില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും ഒരിക്കലും കഴിയില്ല. സ്വപ്നം സഫലമാക്കാനായി എല്ലാവര്‍ക്കും ജീവിതത്തിൽ ശക്തമായി പോരാടാനാവും. സ്വപ്നം കാണുകയും അത് നമുക്ക് യഥാര്‍ത്ഥ്യമാക്കാനും കഴിയും” ലക്ഷ്മി പറയുന്നു. ഞാൻ കുഞ്ഞായിരിക്കുമ്പോള്‍ എനിക്കിഷ്ടപ്പെട്ട സിനിമയില്‍ ഒരു കറുത്ത ബിഎം ഡബ്ലു ഒരിക്കലും കണ്ടിരുന്നു. എനിക്ക് അത് പോലൊന്ന് ഉണ്ടായിരുന്നുവെങ്കില്‍ എന്നായിരുന്നു അപ്പോൾ ഞാനാഗ്രഹിച്ചത്. മുതിര്‍ന്നപ്പോഴും ആ ആഗ്രഹം എപ്പോഴും എന്റെ മനസിലുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷവും എന്റെ മനസില്‍ അങ്ങനെയൊരാഗ്രഹം അവശേഷിക്കുന്നുണ്ടായിരുന്നു.കാലം ഒരുപാട് മാറിയപ്പോഴും മനസിലെ ആഗ്രഹം ശക്തമായിരുന്നു. കഠിനപ്രയത്നത്തിലൂടെ ആ സ്വപ്നം ഞാന്‍ ജീവിതത്തിൽ യാഥാര്‍ത്ഥ്യമാക്കി. സ്വപ്നമാണോയെന്നായിരുന്നു ആദ്യം ഞാന്‍ ചിന്തിച്ചത്.പിന്നീടാണ് യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കിയത്. കറുത്ത ബിഎം ഡ്ബ്ലു സ്വന്തമാക്കിയതിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു.ഇപ്പോൾ ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

യൂട്യൂബ് ചാനലിൽ ലൂടെയും ആരാധകർക്ക് മുൻപിൽ എത്താറുണ്ട് ലക്ഷ്മി നക്ഷത്ര . വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് യൂട്യൂബിൽ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിക്കാൻ ലക്ഷ്മി നക്ഷത്രയ്ക്ക് ആയത്. 14 ലക്ഷത്തോളം സബ്സ്ക്രൈബർ ആണ് താരത്തിന് യൂട്യൂബ് ചാനലിൽ ഇപ്പോഴുള്ളത്. യൂട്യൂബിൽ തന്നെ സ്റ്റാറു കളിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര ഇപ്പോൾ . ലക്ഷ്മി നക്ഷത്ര എന്ന് തന്നെയാണ് താരത്തിന്റെ യൂട്യൂബ് ചാനലിന്റെ പേരും.

Post a Comment

0 Comments