കാസർഗോഡ് കരിവെള്ളൂരിൽ ബസ് യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു.പണിമുടക്ക് ദിവസമായതിനാൽ സ്വകാര്യ ബസ് ഇല്ലാത്തത് കൊണ്ട് കെ എസ് ആർ ടി സി ബസിൽ ആണ് കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതി യാത്ര ചെയ്തത്.
ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക സമൂഹത്തിനു കാണിച്ചു തരികയാണ് ആരതി.കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്.സംഭവം ഇങ്ങനെ ആണ് ,
സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയുടെ പുറകിൽ വന്നു നിൽക്കുകയും ശല്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു .തന്റെ പുറകിൽ നിന്ന് അയാളോട് പലതവണ മാറിനില്‍ക്കാന്‍ പല തവണ ആരതി ആവിശ്യപെട്ടെങ്കിലും,
അയാള്‍ അനുസരിച്ചില്ല. ശല്യം തുടർന്ന് കൊണ്ടിരുന്നു .എന്നാൽ ആരതിയെ ശല്യപ്പെടുത്തുന്നത് ബസിലെ യാത്രക്കാർ കണ്ടെങ്കിലും ആരും ഒന്നും പ്രതികരിച്ചില്ല .തുടർന്ന് ആരതി പിങ്ക് പോലീസിനെ വിളിക്കാനായി ഫോൺ എടുത്തപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു.
പോലീസിനെ വിളിക്കുന്നു അറിഞ്ഞപ്പോൾ അയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി .ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്.പ്രതി മാണിയാട്ട് സ്വദേശി അമ്പത്തിയഞ്ചു വയസുള്ള രാജീവനെ പോലീസ് അറസ്റ്റ് ചെയ്തു.
പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ അനുസരിച്ചില്ല എന്ന് പെൺകുട്ടി പറയുന്നു . ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.

0 Comments