നടനും മിമിക്രി താരവുമായ കൊല്ലം സുധി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായത് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ്.തന്റെ കുടുംബത്തെക്കുറിച്ച് അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ കൊല്ലം സുധി പറഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
പ്രണയ വിവാഹമായിരുന്നു കൊല്ലം സുധിയുടേത്. എന്നാല്‍ പിന്നീട് ഒന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് ആദ്യഭാര്യ പോയെന്നും അവര്‍ ആത്മഹച്യ ചെയ്തുവെന്ന് പിന്നീട് കേട്ടെന്നും അദ്ദേഹം പറഞ്ഞു.ഈ വീഡിയോ വൈറലായി മാറിയതിന് ശേഷമായാണ് സുധിയുടെ കുടുംബത്തെ കാണിക്കാമോയെന്ന് ചോദിച്ച് നിരവധി ആരാധകരെത്തിയത്. കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു കുടുംബസമേതം സുധി പിന്നീട് ഷോയിൽ എത്തിയത്.
ആദ്യ ഭാര്യയിലെ മകന്റെ പേര് രാഹുല്‍ എന്നാണ്. സുധി പിന്നീട് രേണുവിനെ വിവാഹം ചെയ്തു. ആദ്യ ഭാര്യയിലെ മകനാണ് രാഹുല്‍ എന്ന് പറയുന്നത് പോലും രേണുവിന് ഇഷ്ടമല്ലെന്നും അവള്‍ സ്വന്തം കുഞ്ഞായിട്ടാണ് അവനെ കാണുന്നത് എന്നും കൊല്ലം സുധി സ്റ്റാര്‍ മാജിക്ക് വേദിയില്‍ വെച്ച് പറഞ്ഞു. “ഇപ്പോൾ എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് രേണു. എന്റെ വളര്‍ച്ചയില്‍ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് ഏറ്റവും വലുത്. രേണു ജീവിതത്തിലേക്ക് കടന്ന് വരും മുന്‍പ് ഒന്നര വയസുള്ള കാലം മുതല്‍ രാഹുലിനെയും കൊണ്ടാണ് ഞാന്‍ എന്നും സ്റ്റേജ് ഷോ കള്‍ക്ക് പോയത്. ഞാന്‍ സ്‌റ്റേജില്‍ കയറുമ്പോള്‍ സ്‌റ്റേജിന് പിന്നില്‍ അവനെ ഉറക്കി കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മോന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങി” -സുധി പറഞ്ഞു.
രേണുവും സുധിയും പണ്ട് മുതലേ സുഹൃത്തക്കളായിരുന്നു. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ സങ്കടമാണ് തോന്നിയതെന്നും പിന്നീട് സ്‌നേഹത്തിലായെന്നും രേണു പറയുന്നു. ഏവിയേഷന്‍ കഴിഞ്ഞ രേണു ബാംഗ്ലൂരിലും തിരുവനന്തപുരത്തും ജോലി ചെയ്തിരുന്നു. ഇരുവരുടെയും ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.ആര്‍ട്ടിസ്റ്റ് ആണെങ്കിലും വിവാഹം കഴിഞ്ഞതും മോനുള്ളതും വീട്ടില്‍ പ്രശ്‌നം സൃഷ്ടിച്ചെങ്കിലും പിന്നീട് സമ്മതം അറിയിക്കുകായിരുന്നു.രേണുവിനെ അമ്മ എന്നാണ് രാഹുല്‍ വിളിക്കുന്നത്.രേണുവിനും സുധിയ്ക്കും മറ്റൊരു മകന്‍ കൂടിയുണ്ട് ഇപ്പോള്‍.രേണുവിന്റെ ആദ്യവിവാഹമാണ് ഇത്. എന്നാൽ സുധിയെ ഇഷ്ടപ്പെടാൻ രേണുവിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. സിനിമാനടന്‍ ജഗദീഷിനെ വലിയ ഇഷ്ടമാണ് രേണുവിന് . അതുകൊണ്ട് തന്നെ അതുകൊണ്ട് തന്നെ അത്തരത്തിലൊരു ഭര്‍ത്താവിനെ കിട്ടിയാല്‍ കൊള്ളാമെന്ന ചിന്ത രേണുവിന് ഉണ്ടായിരുന്നു. കൊല്ലം സുധിയെ കണ്ടപ്പോള്‍ ജഗദീഷിനെപ്പോലെ തോന്നിയെന്നും അതാണ് ഇഷ്ടം തോന്നാനുള്ള മറ്റൊരു കാരണമെന്നും രേണു പറയുന്നു.
ഇപ്പോൾ സുധിയും രേണുവും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോ ആണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. വളരെ ലളിതമായ രീതിയിൽ വീട്ടിലാണ് ഇരുവരും കേക്ക് മുറിച്ചു ആഘോഷം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശംസ നേരാനെത്തിയതും വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ സുധിക്കും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

0 Comments