വിവാഹമെന്നത് എല്ലാ മനുഷ്യരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് . പല നാട്ടിലും പല രീതിയിലാണ് വിവാഹങ്ങൾ നടക്കാറുള്ളത് .അക്കൂട്ടത്തിൽ ചിലരുടെ ആചാരങ്ങൾ കേട്ടാൽ നമ്മൾ തന്നെ അതിശയിച്ചു പോകും.
ബോർണിയോയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള ടിഡോംഗ് ഗോത്ര വിഭാഗത്തിൽ വിവാഹത്തിനുശേഷം,വധൂവരൻമാരെ മൂന്നുദിവസത്തേക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാൻ സമ്മതിക്കില്ല .മൂത്രമൊഴിക്കാനോ മറ്റൊന്നിനും ഈ മൂന്നുദിവസം ഇവരെ അനുവദിക്കുന്നതല്ല. ഈ മൂന്നു ദിവസവും ഈ ദമ്പതികൾ ടോയ്‌ലറ്റിൽ പോകാതെ പിടിച്ചു നിന്നേ മതിയാകൂ. അതാണ് ഈ ഗോത്ര വിഭാഗക്കാരുടെ നിയമം .ഒരു ദിവസം പോലും ടോയ്‌ലെറ്റിൽ പോകാതിരിക്കാൻ കഴിയാത്തവരാണ് നമ്മൾ .
ആ സമയത്താണ് മൂന്നുദിവസം പോകാതിരിക്കുന്നത് അവസ്ഥ പറയേണ്ടതില്ലല്ലോ .ഈ വിചിത്ര ആചാരം എങ്ങനെയാണെന്ന് നോക്കാം ,ബോർണിയോയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള ടിഡോംഗ് ഗോത്രവിഭാഗം ആണ് ഈ വിചിത്രമായ ആചാരം കാലങ്ങളായി പിന്തുടരുന്നത് .ടിഡോംഗ് എന്നാൽ മലയിലെ ജനങ്ങൾ എന്നാണ് അർത്ഥം .
ഇവിടെയുള്ളവരുടെ ആചാരം വിവാഹം കഴിയുന്നതോടെ ദമ്പതികളെ വീട്ടുകാർ ഒരു പ്രത്യേക മുറിയിൽ ഇട്ട് പൂട്ടുന്നു . വിവാഹത്തിന് ശേഷമുള്ള ആദ്യ മൂന്നു ദിവസം ഇവർ അവിടെയാണ് ചെലവിടേണ്ടത്. ഈ മൂന്ന് ദിവസങ്ങളിൽ ഇവർക്ക് ടോയ്ലറ്റ് പോകുന്നതിൽ വിലക്കുണ്ട് .മൂത്രമൊഴിക്കാനോ മറ്റൊന്നിനും സാധിക്കില്ല .മൂന്ന് ദിവസത്തെ കാലയളവ് പൂർത്തിയാകുന്നതുവരെ ,
ഈ ദമ്പതികൾ ടോയ്‌ലറ്റിൽ പോകാതെ പിടിച്ചു നിന്നേ മതിയാവൂ.ഈ നിയമം ലംഘിച്ചാൽ ആ ദമ്പതികളുടെ ദാമ്പത്യം തകരുമെന്നാണ് അവരുടെ വിശ്വാസം .കുടുംബജീവിതത്തിൽ വഞ്ചന, മകളുടെ മരണം ,ചെറുപ്പത്തിൽതന്നെ പങ്കാളിയുടെ മരണം തുടങ്ങിയ അനർത്ഥങ്ങൾ സംഭവിക്കാം എന്നാണ് ആളുകൾ പറയുന്നത്.
അതുകൊണ്ട് തന്നെ ഈ നിയമം ലംഘിക്കാതിരിക്കാൻ വീട്ടുകാരും ബന്ധുക്കളും ദമ്പതികളുടെ മുറിയുടെ പുറത്ത് കാത്തിരിക്കും. മൂന്നു ദിവസത്തേക്ക് ഇവർക്ക് ചെറിയ അളവിലുള്ള ഭക്ഷണം മാത്രമേ നൽകുകയുള്ളൂ .കൂടാതെ ഈ മൂന്നു ദിവസങ്ങളിൽ കുളിക്കാനും സാധിക്കില്ല .നാലാം ദിവസം കുളിച്ചതിനു ശേഷം മാത്രമേ ടോയ്‌ലെറ്റിൽ പോകാൻ പാടുള്ളൂ.

0 Comments