വിവാഹശേഷം ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് സാന്ത്വനത്തിലെ അപ്പു , ആശംസകളുമായി ആരാധകർ

 


മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ . പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കുടുംബന്ധങ്ങളുടെ കഥ പറയുന്ന സീരിയലില് പ്രേക്ഷകർ ഏറെയാണ്.

മികച്ച കഥാമുഹൂര്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം ശ്രെധ നേടിയിട്ടുണ്ട് . ബാലനും ഹരിയും ശിവനും അഞ്ജലിയും അപ്പുവും ദേവിയും എല്ലാം പ്രേഷകരുടെ ഇഷ്ട കഥാപത്രങ്ങളാണ് ..യൂത്തും കുടുംബപ്രേക്ഷകരും ഒരേപോലെ നെഞ്ചിലേറ്റിയ പരമ്പരയ്ക്ക് അതുകൊണ്ട് തന്നെ റേറ്റിങ്ങിലും മുൻപന്തിയിലാണ് സ്ഥാനം . കുടുംബബന്ധങ്ങളുടെയും സഹോദര സ്നേഹത്തിന്റെയും കഥയാണ് സീരിയൽ പറയുന്നത് .

സംപ്രേഷണം ആരംഭിച്ചതുമുതൽ മറ്റൊരു ടെലിവിഷൻ പാരമ്പരയ്ക്കും ലഭിക്കുന്നതിലും മികച്ച തുടക്കമായിരുന്നു സാന്ത്വനത്തിന് ലഭിച്ചത് , ശിവാജ്ഞലി ജോഡിയും പ്രണയവും എല്ലാം യുവാക്കൾക്കിടയിൽ വരെ ശ്രെധ നേടിയിരുന്നു , സീരിയൽ വിരോധികൾ പോലും ആരാധകരാക്കിയ താരങ്ങളാണ് പരമ്പരയിലുള്ളത് ..അത്തരത്തിൽ സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സാന്ത്വനത്തിലെ അപ്പു എന്ന കഥാപത്രത്തിൽ എത്തിയ രെക്ഷ രാജ് . തുടക്കം മുതൽ നെഗറ്റീവ് ഷേഡിലുള്ള ക്യാരക്ടറിൽ നിന്നും പതിയെ നായിക സ്ഥനത്തേക്ക് മികച്ച അഭിനയം കൊണ്ട് എത്തിച്ചേരാനും നിരവധി സീരിയൽ ആരാധകരെ സമ്പാദിക്കാനും രക്ഷയ്ക്ക് സാധിച്ചു . സാന്ത്വനം കുടുംബത്തിൽ മരുമകളായി വന്നു കേറി സീരിയൽ പ്രേഷകരുടെ മകളായി മാറാൻ വളരെ വേഗം രക്ഷയ്ക്ക് സാധിച്ചു .. മികച്ച അഭിനയവുമായി സന്തോഷവതിയായി സീരിയയിലിൽ തകർത്തഭിനയിക്കുന്ന രക്ഷയുടെ യാതാർത്ഥ ജീവിതത്തിലും ആഘോഷം നിറഞ്ഞതായിരുന്നു .

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രേഷകരുടെ പ്രിയ നടി റിക്ഷ രാജ് വിവാഹിതയായത് . സുഹൃത്തായ ആർക്കജയിരുന്നു രക്ഷയുടെ കഴുത്തിൽ താലി ചാർത്തിയത് . സാന്ത്വനം കുടുംബത്തിലുള്ളവർ എല്ലാവരും പങ്കെടുക്കുകയും ആഘോഷമാക്കുകയും ചെയ്ത വിവാഹം കൂടിയായിരുന്നു രെക്ഷയുടേത് . വിവാഹ ശേഷം സാന്ത്വനം പരമ്പരയിൽ നിന്നും രെക്ഷ പിന്മാറുമോ എന്നുള്ള ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നു , ചോദ്യങ്ങളും പരിഭവങ്ങളുമായി ആരാധകർ എത്തിയതോടെ മറുപടിയുമായി രെക്ഷ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു . അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാനും സാന്ത്വനത്തിൽ നിന്നും പിന്മാറുകയോ ഇല്ലെന്നാണ് രെക്ഷ മറുപടി പറഞ്ഞത് .

വിവാഹ ശേഷം ഇപ്പോഴിതാ പുതിയ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാന്ത്വനം പ്രേഷകരുടെ അപ്പുവായ രെക്ഷ ഇപ്പോൾ . വിവാഹ ശേഷം ഷോപ് ഉത്‌ഘാടനത്തിനെത്തിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . അതിസുന്ദരിയായി മുല്ലപ്പൂ ചൂടി ഉത്‌ഘാടനത്തിന് എത്തിയ രക്ഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട് .രെക്ഷ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ തന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിരിക്കുന്നത് . പതിവിലും സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് .

Post a Comment

0 Comments