നടിയും മോഡലുമായ കാസർകോട് സ്വദേശി ഷഹ്ന കോഴിക്കോടുള്ള വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മ രിച്ച നിലയിൽ കണ്ടെത്തിയിരുന്നു .വീടിൻറെ ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു .ഷഹ്നയുടെ മൃതദേഹം കണ്ടെത്തിയത് ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇപ്പോൾ മോഡലും നടിയുമായ യുവതിയുടെ മരണം ഇതുകൊണ്ട് അവസാനിക്കുന്നത് എന്ന് പറയുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ.
അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടി ഭാവനയുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി നികേഷ് കുമാറും റിപ്പോർട്ടർ റ്റി.വി യും മറ്റ് ഏമ്പോക്കി മുഖ്യധാരാചാനലുകാരും മരണപ്പെട്ട നടിയുടെ കാര്യത്തിലും കാണിക്കണം. പ്ലീസ് . ഇരയ്ക്ക് നീതി കിട്ടും വരെ ഇരുട്ടിവെളുക്കുവോളം നിങ്ങൾ ഈ കേസിനെ കുറിച്ച് വാർത്തകൾ എല്ലാ മണിക്കൂറിലും പടച്ചു വിടണം.
SP അല്ലാത്ത ജോർജ് ജോസഫ് പോലുള്ള വേസ്റ്റുകളും റ്റി.ഡി. മിനിയും ആശാ ഉണ്ടത്താനും ജയശങ്കരനും ഇതാദികളും പറയുന്ന ലീഗൽഊളത്തരങ്ങൾ കൊണ്ട് വാർത്താചാനുലകളുടെ പ്രൈം ടൈം നിറഞ്ഞാടണം. പുട്ടിലെ പീര പോലെ മറ്റു ചിലരെയും കാണാനും കേൾക്കാനും ജനത്തിന് അവസരമുണ്ടാവണം എന്നാണ് സംഗീത ലക്ഷ്മണ പറയുന്നത് . സംഗീത ലക്ഷ്മണ തൻറെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്,
മോഡലും നടിയുമായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശിയായ ഷഹനയെയാണ് ഇന്നലെ രാത്രി വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഷഹനയുടെ ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കോഴിക്കോട് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മോഡലും നടിയുമായ ഒരു യുവതിയുടെ മരണം സംബന്ധിച്ച വാർത്താവതരണം ഇത്രേം കൊണ്ടവസാനിപ്പിച്ചേക്കരുത്. ഈ മരണം ഒരു ഒറ്റെപ്പെട്ട സംഭവമായി കാണരുത്. കേരള നാട്ടിലെ ഏത് യുവനടിക്കും മോഡലിനും സംഭവിക്കാവുന്ന തരം മരണമാണിത്. കേവലമൊരു കുടുംബപ്രശ്നമായി ഇപറഞ്ഞ സംഭവത്തെ എഴുതിതള്ളരുത്. പ്ലീസ് .അടിച്ചുപൊളിച്ചു ജീവിക്കുന്ന സിനിമാനടി ഭാവനയുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി നികേഷ് കുമാറും റിപ്പോർട്ടർ റ്റി.വി യും മറ്റ് ഏമ്പോക്കി മുഖ്യധാരാചാനലുകാരും മരണപ്പെട്ട നടിയുടെ കാര്യത്തിലും കാണിക്കണം.

0 Comments