പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാന്‍ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീര്‍ പൊഴിച്ച യുവതിയും ഇതാണ്,തിക്കി തിരക്കി കുടമാറ്റം കാണാന്‍ എത്തിയപ്പോള്‍ ഇടം തന്നതിന് അജ്ഞാതനായ പൊലീസുകാരനു നന്ദി

 


തൃശ്ശൂർ പൂരത്തിന് ഇടയ്ക്ക് കുടമാറ്റം നടക്കുമ്പോൾ ഒരു തരിമ്പ് ഇടമില്ലാതിടത്തു യുവതിയെ ചുമലിലേറ്റി പൂരം കാണാനെത്തിയ യുവാവും ഇത് കണ്ട് ആസ്വദിക്കുന്ന ആനന്ദ കണ്ണീരുമായി യുവതിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

തൃശ്ശൂർ എൽതുരത്തി സ്വദേശിയായ സുധീപ് മാടമ്പിയും നടത്തറ സ്വദേശി കൃഷ്ണപ്രിയയും ആണ് ഈ മനോഹര ദൃശ്യത്തിലുള്ളത് .തൃശ്ശൂർ പൂരം കാണാൻ കഴിയില്ല എന്ന് വിചാരിച്ച സമയത്ത് പൂരം അടുത്തുനിന്ന് കണ്ടതിൻറെ സന്തോഷത്തിലാണ് കണ്ണുകൾ നിറഞ്ഞൊഴുകി എന്ന് കൃഷ്ണപ്രിയ പറയുന്നു .കൃഷ്ണപ്രിയയും സുധീപും മറുനാടൻ മലയാളി എന്ന ചാനലിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ,പൂരം കാണാൻ സുഹൃത്തുക്കളുമായി എത്തി .രാവിലെ തന്നെ ഗ്രൗണ്ടിൽ എത്തിയിരുന്നു .

തിക്കിലും തിരക്കിലും പൂരം കാണാൻ നടക്കുന്നതിനു മുൻപ് എത്തിപ്പെട്ടു .അവിടെ പോലീസ് വലിയ ബാരിക്കേഡുകൾ വച്ചിട്ടുണ്ടായിരുന്നു .എങ്കിലും മുൻ ഭാഗത്തു എത്താൻ കഴിഞ്ഞു .അൽപസമയം കഴിഞ്ഞപ്പോൾ അവിടെ നിന്ന പോലീസുകാർ മൂന്നു പെൺകുട്ടികൾ ഉള്ളതിനാൽ ബാരിക്കേഡിന് പുറത്തുനിന്ന് പൂരം കാണാൻ അനുവാദം നൽകി .

ഇതോടെ സൗകര്യപ്രദമായി പൂരം കാണാം എന്ന് സന്തോഷത്തോടെ അവിടേക്ക് എത്തിയപ്പോൾ അവിടെ നിന്ന പോലീസുകാർ ഞങ്ങളെ തടഞ്ഞു. അവിടെ നിൽക്കാൻ കഴിയില്ല എന്ന് പറഞ്ഞു പുറത്തേക്ക് വിട്ടു .മുന്നിൽ നിന്ന് പൂരം സൗകര്യപ്രദമായി കാണാൻ അവിടെനിന്ന പോലീസുകാരനാണ് ഇവിടേയ്ക്ക് പറഞ്ഞുവിട്ടത് എന്ന് പറഞ്ഞെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ല.

അതോടെ മുന്നിൽ നിന്ന ഞങ്ങൾ ഏറ്റവും പിന്നിലേക്ക് പോയി. മണിക്കൂറുകളായി കാത്തുനിന്ന് ഒടുവിൽ പൂരം കാണാൻ കഴിയാതെ മടങ്ങേണ്ടിവരും എന്നോർത്തപ്പോൾ വല്ലാതെ സങ്കടം തോന്നി .ഒന്നുകൂടി മുന്നിലേക്ക് പോയാൽ എന്ന് അപ്പോഴാണ് താൻ പറഞ്ഞത്. എങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി അങ്ങനെ ഉന്തിത്തള്ളി മുന്നിലെത്തി.

പോലീസ് വീണ്ടും തടഞ്ഞു ഞങ്ങൾ മുന്നിൽ നിന്നതാണെന്ന് പറഞ്ഞു മുന്നിലേക്ക് വിട്ടപ്പോൾ അവിടെ നിർത്തതിനെ തുടർന്നാണ് പിന്നിലേക്ക് പോയതെന്നും പറയുമ്പോൾ ഞങ്ങടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു അത് മനസ്സിലാക്കിയാവണം ആ ഉദ്യോഗസ്ഥൻ ഞങ്ങളെ പൂരം കാണാൻ സൗകര്യപ്രദമായ സ്ഥലത്തേക്ക് നിർത്തി .നന്നായി കാണാൻ സുധീപ് തന്നെ തോളിൽ കയറ്റാം എന്നു പറഞ്ഞു.

Post a Comment

0 Comments