ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം യുവതി റൂമിലെ ലൈറ്റുകള്‍ ഓഫാക്കുകയും യുവാവിന്റെ കണ്ണ് കെട്ടുകയും ചെയ്‍തു എന്നാൽ പിന്നീട് നടന്നത് , വിചിത്രമായ കാരണം കേട്ട് പൊലീസ് ഞെട്ടി


 ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ ലൈം ഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടയിൽ കുത്തി കൊല്ലാൻ ശ്രെമിച്ച യുവതി പിടിയിൽ . ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈം ഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലാണ് സംഭവം. 

യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷം യുവതി യുവാവിന്റെ കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കുകയായിരുന്നു ..കൊ ലപാതകം നടത്താന്‍ ലക്ഷ്യമിട്ട് കത്തിയുമായാണ് യുവതി ഹോട്ടലില്‍ എത്തിയത്. നിക നികോബിന്‍ എന്ന 21 വയസുകാരിയാണ് അറസ്റ്റിലായത്. പ്ലെന്‍റ്റി ഓഫ് ഫിഷ് എന്ന ഡേറ്റിങ് സൈറ്റ് വഴിയാണ് നിക ഒരു യുവാവിനെ പരിചയപ്പെടുന്നത്. അതിനുശേഷം രണ്ടു പേരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സണ്‍സെറ്റ് സ്റ്റേഷന്‍ എന്ന ഹോട്ടലിലെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് മുറിയെടുത്തത് .

ശേഷം ഹോട്ടല്‍ മുറിയില്‍ വെച്ച് നികയും യുവാവും ലൈം ഗിക ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ യുവതി ലൈറ്റുകള്‍ എല്ലാം ഓഫാക്കുകയും യുവാവിന്റെ കണ്ണ് കെട്ടുകയും ചെയ്‍തു. ഇതിനു ശേഷം തന്റെ പേഴ്‍സില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു യുവതി .കഴുത്തില്‍ രണ്ടിടങ്ങളിലായാണ് യുവാവിന് കത്തികൊണ്ടുള്ള മുറിവേറ്റു.

വേദന അനുഭവപ്പെട്ടപ്പോള്‍ മാത്രമാണ് യുവാവിന് കാര്യം മനസിലായതെന്നും ഉടന്‍ തന്നെ യുവതിയെ തള്ളിമാറ്റി പൊലീസ് സഹായത്തിനായി 911ല്‍ വിളിച്ചു .മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ നിക, താന്‍ ഒരാളെ കുത്തിയതായി ഹോട്ടലിലെ ഒരു ജീവനക്കാരനോട് പറയുകയും ചെയ്‍തു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവതി കാമുകനെ കൊലപ്പെടുത്താൻ നോക്കിയതിന്റെ കാരണം വ്യക്തമാക്കിയത്.

ഇറാന്റെ സേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോറിലെ ഖുദ്‍സ് ഫോഴ്‍സിന്റെ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ കൊ ലപാതകത്തിന് പ്രതികാരം ചെയ്‍തതാണെന്നായിരുന്നു യുവതി പറഞ്ഞത് .. എന്നാല്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിനെ എന്തിനാണ് ഇങ്ങനെ ചെയ്‌തതെന്ന്‌ യുവതി വ്യക്തമാക്കിയിട്ടില്ല.യുവാവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും അദ്ദേഹത്തെ വേദനിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും യുവതി പറഞ്ഞു .

Post a Comment

0 Comments