പ്രമോദ് പാപ്പന്റെ സംവിധാനത്തിൽ മമ്മൂട്ടി നായക വേഷത്തിൽ എത്തിയ ചിത്രമാണ് വജ്രം . ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ദേവരാജൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതോടൊപ്പം തന്നെ എല്ലാ സിനിമ പ്രേമികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു കഥാപാത്രമായിരുന്നു ദേവരാജന്റെ മകൻ അപ്പു. അപ്പുവിന്റെ ഭാവതീവ്രമായ അഭിനയം ചിത്രത്തിൻറെ ശ്രദ്ധകേന്ദ്രങ്ങളിൽ ഒന്നായിരുന്നു. അപ്പു എന്ന കഥാപാത്രത്തെ അഭിനയിച്ച് മനോഹരമാക്കിയത് മാസ്റ്റർ മിഥുൻ ആയിരുന്നു. എന്നാൽ ഇന്ന് മാസ്റ്റർ മിഥുൻ വളർന്ന മലയാള സിനിമയിലെ യുവതാര നിരയിലെത്തിയിരിക്കുകയാണ്.
നായിക മൃദുല മുരളിയുടെ സഹോദരൻ മിഥുൻ മുരളിയാണ് അന്നത്തെ മാസ്റ്റർ മിഥുൻ . 2003 മുതൽ ചലച്ചിത്രരംഗത്ത് സജീവമാണ് താരം. ബാലതാരമായിരുന്നപ്പോൾ തന്നെ തന്റെ കഴിവുകൾ തെളിയിച്ച പ്രതിഭ. സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ബാലതാരമായി കടന്നുവരുന്നത്. 2007 ൽ ആയുർവേദ എന്ന ചിത്രത്തിലും 2008 ൽ ചന്ദ്രനിലേക്ക് ഒരു വഴി എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. ഇരു ചിത്രങ്ങളിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012ല്‍ വഴക്കു എന്‍ 18/9 എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2013ലാണ് ആദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ മിഥുൻ അവതരിപ്പിക്കുന്നത്. ബഡ്ഡി എന്ന സിനിമയിൽ ആയിരുന്നു അത്. അതേ വർഷം തന്നെ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലും അഭിനയിച്ചു.
2015 ആനമയിലൊട്ടകം ചിത്രത്തിൽ അഭിനയിച്ചു. സഹോദരിയും അഭിനേത്രിയുമായ മൃദുല മുരളിക്കൊപ്പം ജീവൻ ടിവിയിൽ ഡയലാൻഡ് എന്നൊരു പരിപാടിയും മിഥുൻ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരം വിവാഹിതനാകാൻ പോകുന്ന വാർത്തയാണ് പുറത്തുവരുന്നത്. മൃദുല മുരളി തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്. ഏറനാളത്തെ കാത്തിരിപ്പിനു ശേഷം ഔദ്യോഗികമായി അവർ ഒന്നാകുന്നു എന്ന കുറിപ്പോയാണ് മൃദുല സഹോദരൻറെ വിവാഹവാർത്ത പങ്കു വച്ചിരിക്കുന്നത്. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു.
പ്രണയ വിവാഹമാണ് ഇരുവരുടേതും. മൃദുലയും മിഥുനും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസകൾ മായി എത്തിയിട്ടുള്ളത്. വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല. ഏതായാലും ആരാധകർ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്.

0 Comments