“വിദ്യാഭ്യാസം ഏഴാം ക്ലാസ് വരെ മാത്രം , ഭർത്താവ് മകളും ഉപേക്ഷിച്ചു, അധ്വാനിച്ച് ഉണ്ടാക്കിയ പണം മുഴുവൻ നഷ്ടമായി” സിനിമയെ വെല്ലുന്ന കുളപ്പുള്ളി ലീലയുടെ ജീവിതകഥ ഇങ്ങനെ


 

കുളപ്പുള്ളി ലീല എന്ന പേര് മലയാള സിനിമാ ലോകത്ത് അപരിചിതമല്ല. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ എത്ര ചെറുതായാലും വലുതായാലും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ ഈ നടിക്കുള്ള കഴിവ് ചെറുതല്ല. 

നൂറോളം സിനിമകളിൽ അഭിനയിച്ച മലയാള സിനിമയുടെ സജീവ സാന്നിധ്യമായി മാറിയ താരമാണ് കുളപ്പുള്ളി ലീല . ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ മലയാളത്തിന്റെ സൂപ്പർ ഒപ്പം വരെ ഒരേ ഫ്രെയിമിൽ നിറഞ്ഞുനിന്നു കൊളപ്പുള്ളി ലീലാ. നാട്ടിൻപുറത്തുകാരായ സാധാരണ സ്ത്രീ ജനങ്ങളുടെ വികാരപ്രകടനങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ ഈ താരത്തിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെയും മികവുറ്റതാക്കാൻ എത്രത്തോളം തറയാകാനും തനിക്കൊരു മടിയുമില്ലെന്ന് കുളപ്പുള്ളി ലീല തന്നെ പറയുന്നു.

ആ ഉറപ്പ് സംവിധായകർക്ക് നൽകുകയാണ് താൻ ഓരോ കഥാപാത്രങ്ങളും ഏറ്റെടുക്കുന്നത് ഒന്നും ഇവർ പറയുന്നു. ഓരോ കഥാപാത്രത്തോടുമുള്ള ആത്മാർത്ഥം തന്നെയാകാം തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം വരെ അഭിനയിക്കാൻ ഈ താരത്തിന് അവസരം ഒരുക്കിയത്. എന്നാൽ സിനിമകളെ വെല്ലുന്നതാണ് കൊളപ്പുള്ളിയുടെ യഥാർത്ഥ ജീവിതം . കോഴിക്കോട് ജില്ലയിലെ മുക്കത്താണ് ഇവർ ജനിച്ചത്. വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും പട്ടിണിയും മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തി. പിന്നീട് കലാരംഗത്ത് അല്പം താല്പര്യമുണ്ടായിരുന്ന അമ്മാവനൊപ്പം നാടകങ്ങളിൽ അഭിനയിക്കാൻ പോയി. നാടകനടനും പുല്ലാംകുഴൽ വിദഗ്ധനമായിരുന്നു അദ്ദേഹം. കെ ടി മുഹമ്മദിന്റെയും സി എൽ ജോസിന്റെയും നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ഇതോടെ ലീല നാടകങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

കാഫർ എന്ന നാടകത്തിലെ കൽമേയി എന്ന കഥാപാത്രവും ജ്വലനത്തിലെ ഭാരതീയും ഈ കൂട്ടത്തിൽ എടുത്ത് പറയേണ്ടവയാണ്. അധികം വൈകാതെ തന്നെ നാടക സംവിധായകൻ കൂടിയായ കൃഷ്ണകുമാറിനെ വിവാഹം കഴിച്ചു. ലീന അഭിനയിച്ച ഇരുട്ട് എന്ന നാടകത്തിന്റെ സംവിധായകൻ ഇദ്ദേഹമായിരുന്നു. കുളപ്പുള്ളി സ്വദേശിയായിരുന്നു കൃഷ്ണകുമാർ . അതുകൊണ്ടുതന്നെ വിവാഹശേഷം ലീല തൻറെ പേരിന്റെ കൂടെ കുളപ്പുള്ളി എന്നുകൂടി ചേർത്തു. പിന്നീട് നാടകവേദികളിലും അഭിനയ വേദികളിലും ലീല അറിയപ്പെട്ടത് കുളപ്പുള്ളി ലീല എന്ന പേരിലാണ്.ആകാശവാണിയിലെ നാടകങ്ങൾക്കും ലീല ശബ്ദം കൊടുത്തു. ആ സമയത്താണ് പേര് കുളപ്പുള്ളി ലീല എന്നാക്കി ഔദ്യോഗികമായി മാറ്റിയത്.

സിനിമയിലേക്കുള്ള താരത്തിന്റെ കടന്നുവരവിന് വഴിതെളിച്ചത് സംവിധായകൻ കമലാണ്. ലീലയുടെ ഒരു നാടകം കാണാൻ ഇടയായ കമൽ തന്റെ അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചു. അത് താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. പിന്നീട് മലയാളം തമിഴ് ഭാഷകളിലായി നൂറോളം ചിത്രങ്ങൾ അഭിനയിച്ചു. എന്നാൽ അത്ര സുഖകരമായിരുന്നില്ല താരത്തിന്റെ വ്യക്തിജീവിതം . ഇടയിൽ ഭർത്താവും മകളും താരത്തെ ഉപേക്ഷിച്ചു പോയി. താൻ സമ്പാദിച്ചതല്ല പലരും തട്ടിയെടുത്ത് എന്നും താരം പറയുന്നു. പക്ഷേ ജീവിതത്തിൽ തനിക്കാരോടും വെറുപ്പില്ലെന്ന് ആരെയും ദ്രോഹിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. ജീവിക്കാനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള വ്യക്തിയാണ് എന്നും അതുകൊണ്ടുതന്നെ ആർക്കും ദ്രോഹമായി ഭവിക്കുന്നത് ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.

Post a Comment

0 Comments