ഉണ്ണി മേരി മലയാള സിനിമയിൽ ഇന്നോളം മാറ്റാർക്കുമില്ലാത്ത പേരിന് ഉടമ.എഴുപതുകളില്‍ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്ന നായികാ മുഖമാണ് ഉണ്ണി മേരിയുടേത്.മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലും ഉണ്ണിമേരി അഭിനയിച്ചിരുന്നു.
ഗ്ലാമർ റോളുകളിലാണ് താരം ആദ്യകാലത്തു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ നടി പിന്നീട് പതിമൂന്നാം വയസില്‍ നായികയായി. അതും നിത്യഹരിതനായകനായ പ്രേംനസീറിനൊപ്പം.മാദക നടി എന്ന വിശേഷണത്തെ നിഷ്പ്രയാസം അതിജീവിച്ച് സിനിമയില്‍ രണ്ട് പതിറ്റാണ്ടുകളോളം നിലനിന്ന നടി. പലപ്പോഴും ഷക്കിലയുടെ പിന്മറക്കാരിയായിട്ടാണ് ഉണ്ണി മേരിയെ ആദ്യകാലത്തു ആളുകൾ കണ്ടിരുന്നത്. അതിലൊട്ടും ആക്ഷേപം മേരിക്കുണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം.ബി ഗ്രേഡ് സിനിമകളില്‍ നിന്ന് പൂർണമായും മാറി അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതൽ സഹതാര വേഷങ്ങളാണ് ഉണ്ണി മേരിയ്ക്ക് ലഭിച്ചിരുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പവും മോഹന്‍ലാലിനൊപ്പവുമൊക്കെ സ്‌ക്രീന്‍ പങ്കിടാന്‍ അവർക്ക് അവസരം ലഭിച്ചു. ആ കാലത്ത് ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് ഉണ്ണി മേരി തന്നെ വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആരാധകർക്കിടയില്‍ വൈറലാകുന്നത്.ഐ.വി ശശി സംവിധാനം ചെയ്യുന്ന കാണാമറയത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം നടക്കുന്നത്. ഞാനും മമ്മൂട്ടിയുമടക്കമുള്ളവര്‍ താമസിച്ചിരുന്നത് ഒരേ ഹോട്ടലിലാണ്. ഒരു ദിവസം എന്റെ അച്ഛന്‍ ഹോട്ടലില്‍ എന്നെ കാണാന്‍ വേണ്ടി വന്നു. പക്ഷെ അന്ന് അവിടെയുള്ളവര്‍ അച്ഛനെ അകത്തേക്ക് കടത്തിവിട്ടില്ല. എത്ര അപേക്ഷിച്ചിട്ടും പ്രായമായ എന്റെ അച്ഛന് വളരെ മോശം അനുഭവം അവിടെ നിന്ന് നേരിടേണ്ടി വന്നു.എന്നെ കാണാനാവാത്ത സങ്കടത്തില്‍ അച്ഛന് മടങ്ങി പോകേണ്ടി വന്നു. വിവരം അറിഞ്ഞപ്പോള്‍ എനിക്ക് സത്യത്തിൽ സങ്കടം സഹിക്കാനായില്ല. മുറിയില്‍ കയറിയിരുന്നപ്പോള്‍ വേണ്ടാത്ത ചിന്തകള്‍ വരാൻ തുടങ്ങി. അപമാനിക്കപ്പെട്ട അച്ഛനെ ഓര്‍ത്തപ്പോള്‍ എനിക്ക് സ്വയം ഇല്ലാതാവാന്‍ പോലും തോന്നി.
അപ്പോഴത്തെ ഒരു തോന്നലിന് ഞാന്‍ ഉറക്ക ഗുളികകള്‍ എടുത്ത് അപ്പോൾ കഴിച്ചു.എന്നെ കാണാതായപ്പോള്‍ ആളുകള്‍ അവിടേക്ക് വന്നു. അവരെത്ര വിളിച്ചിട്ടും ഞാന്‍ വാതില്‍ തുറക്കാതായപ്പോള്‍ പ്രിയനടൻ മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹം ആശുപത്രിയില്‍ എത്തിച്ചു. അന്ന് മമ്മൂട്ടി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനില്ല- ഉണ്ണി മേരി വേദനയോടെ പറഞ്ഞു. വിവാഹ ശേഷവും ഉണ്ണി മേരി സിനിമയില്‍ അഭിനയിച്ചിരുന്നു. മകന്‍ ആയതിന് ശേഷമാണ് സിനിമയില്‍ നിന്ന് കുറച്ചു അകലം പാലിച്ചത്. ഇപ്പോള്‍ മകന്റെ വിവാഹവും കഴിഞ്ഞു.അവന് ഒരു കുട്ടിയുമായി. ഇനി സിനിമയിലേക്ക് ഒരു മടങ്ങിവരവ് ഉണ്ടാവുമോ എന്നാണ് അന്നത്തെ ഉണ്ണി മേരിയുടെ ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.
ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം, കൃഷ്ണാ ഗുരുവായൂരപ്പാ, സംഭവാമി യുഗേ യുഗേ, കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും ഇന്നും മനസ്സിൽ മിന്നി മറഞ്ഞു പോകാത്ത മലയാളസിനിമപ്രേമികൾ വളരെ കുറവാണു. അതായിരുന്നു ഉണ്ണി മേരി എന്ന നായികയുടെ യഥാർത്ഥ വിജയം. നായകനെക്കാൾ നായികയെ ഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തം ആയിരുന്നു ഉണ്ണി മേരി.ജോണി, ഉല്ലാസപ്പറവകൾ, മീണ്ടും കോകില, മുന്താണൈ മുടിച്ച് തുടങ്ങിയ തമിഴ് ചിത്രങ്ങൾ വളരെ ശ്രദ്ധേയമാണ്.

0 Comments