മ രി ച്ചു പോയ ചേട്ടത്തിയുടെ മകളെ സ്വന്തം മകളെ പോലെ ചേർത്ത് പിടിച്ച് സൗഭാഗ്യ വെങ്കിടേഷ്, ഞാനിപ്പോൾ രണ്ടു പെണ്മക്കളുടെ അമ്മയാണെന്നും താരം, കൈയ്യടിച്ച് ആരാധകർ

 


മലയാളികൾക്ക് ഏറെ സുപരിചിതയായ നർത്തകിയും നടിയുമാണ് താര കല്യാൺ. ഇവരുടെ മകളും നർത്തകിയുമായ സൗഭാഗ്യാ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖരനും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.

ടിക് ടോക് വിഡിയോകളിലൂടെ പ്രശസ്തയായ സൗഭാഗ്യ അമ്മയുടെ ശിഷ്യനും നർത്തകനുമായി അർജിനെ വിവാഹംകഴിക്കുക ആയിരുന്നു. അർജുനും ഇന്ന് അഭിനയ രംഗത്ത് വളരെ സജീവമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം.

പത്ത് വർഷത്തിലേറെയായി അർജുനും സൗഭാഗ്യയും സുഹൃത്തുക്കൾ ആയിരുന്നു. അടുത്തിടെ ആയിരുന്നു ഈ ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. ഇപ്പോൾ ഇവരേക്കാൾ ആരാധകർ കൂടുതൽ ഉള്ളത് ഇവരുടെ കുഞ്ഞ് മകൾ സുദർശനയ്ക്ക് ആണ്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഈ താര കുടുംബം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ മകളുടെ ചോറൂണിന്റെ വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ ങ്കുവെച്ചിരുന്നു. ആ വിഡിയോയിൽ സൗഭാഗ്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.

തന്റെ വിവാഹം ഗുരുവായൂരിൽ വെച്ച് വേണം എന്ന് സൗഭാഗ്യ ആഗ്രഹിച്ചിരുന്നു. പക്ഷെ അതൊന്നും നടന്നില്ല, എന്നാൽ മകളുടെ ചോറൂണ് ഗുരുവായൂരിൽ വെച്ച് നടന്ന സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. ഇവരുടെ കുടുംബത്തിലെ കൊച്ചു മിടുക്കിയായ അനു ഇതിനോടകം ഏവർക്കും സുപരിചിതയാണ്.

അർജുന്റെ ചേട്ടന്റെ മകളാണ് അനു. എന്നാൽ കഴിഞ്ഞ കോവിഡ് മഹാമാരിയിൽ ഈ കുടുംബത്തിലെ രണ്ടു പേരെ കോവിഡ് കവർന്ന് എടുത്തിരുന്നു. ചേട്ടത്തിയെയും അർജുന്റെ അച്ഛനെയും ആയിരുന്നു അത്. എന്നാൽ അനുവിനെ അമ്മയില്ലാത്ത വിഷമം അറിയിക്കാതെയാണ് സൗഭാഗ്യ നോക്കുന്നത്.

കുഞ്ഞിന്റെ ചോറൂണ് കാണാൻ അർജുന്റെ അമ്മയ്ക്ക് യാത്ര ചെയ്യാനാവില്ല. അമ്മൂമ്മയെ ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞ് അനു അവിടെ നിൽക്കുകയായിരുന്നു. ചേട്ടത്തി ഉണ്ടായിരുന്നെങ്കിൽ എന്ത് പറഞ്ഞേനെ അത് തന്നെയായിരുന്നു അനുവും പറഞ്ഞത്.

എന്റെ മൂത്ത മോളാണ്, അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. മാത്രമേല്ല അനു ഋതുമതി ആയ ചടങ്ങ് സൗഭാഗ്യവും അർജുനും ആ കുടുംബവും വളരെ ഗംഭീര ചടങ്ങുകളോടെ ആഘോഷിച്ചിരുന്നു.

Post a Comment

0 Comments