മലയാളികൾക്ക് ഏറെ ബഹുമാനിക്കുന്ന താരങ്ങളിലൊരാളാണ് കവിയൂർ പൊന്നമ്മ. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് താരം. സിനിമാ മേഖലയിൽ നിരവധി താരങ്ങൾക്ക് ഇന്നും അമ്മ ആണ് ഇവർ. യഥാർത്ഥ ജീവിതത്തിലും നടി അങ്ങനെ തന്നെയാണ്.
എന്നാൽ കവിയൂർ പൊന്നമ്മയെകുറിച്ച് അധികമാളുകൾക്കും അറിയാത്ത ഒരു കാര്യമുണ്ട്. മിക്ക സിനിമയിലും വളരെ സന്തോഷവതി ആയിട്ടാണ് ഇവർ അഭിനയിക്കുന്നത്. എങ്കിലും അഭിനയജീവിതത്തിനു പുറത്ത് ഇവർ സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. അടുത്തിടെ കവിയൂർ പൊന്നമ്മ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയിലൂടെ വെളിപ്പെടുത്തിയ ചില വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു കവിയൂർ പൊന്നമ്മ നാടകത്തിൽ അഭിനയിച്ചിരുന്നത്. അതിനുമുമ്പ് ഒന്ന് രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ തല കാണിച്ചിട്ടുണ്ട്. താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു താരത്തിന് ഒരു വിവാഹ ആലോചന വന്നത്. മലയാളത്തിലെ പ്രശസ്ത താരം ശങ്കരാടിയുടെ ആലോചന ആയിരുന്നു അത്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയപ്പെട്ട താരം കവിയൂർപൊന്നമ്മ. താൻ അദ്ദേഹത്തെ പ്രണയിച്ചിട്ട് ഒന്നുമില്ല മറിച്ച് എല്ലാവരും കൂടി ഒരു ആലോചന കൊണ്ടുവന്നത് മാത്രമായിരുന്നു എന്നുമാണ് കവിയൂർപൊന്നമ്മ തുറന്നു പറയുന്നത്. തുടക്കകാലത്ത് ഇരുവരും തമ്മിൽ ചെറിയ രീതിയിൽ അടുപ്പത്തിലാണ് എന്ന് അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ആഭിമുഖ്യമുള്ള സംഘടന ആയിരുന്നു കെപിഎസി അന്ന്.
ഈ വിഷയം അറിഞ്ഞ ഉടനെ തന്നെ പാർട്ടി അക്കാര്യങ്ങൾ വിളിച്ചു അന്വേഷിച്ചു. കവിയൂർ പൊന്നമ്മയുടെ അച്ഛനെ ആയിരുന്നു അന്ന് വിളിച്ചത്. എന്നാൽ തനിക്ക് ഇങ്ങനെ ഒരു കാര്യം അറിയില്ല എന്ന് താരം അപ്പോൾ തന്നെ വ്യക്തമാക്കി. എന്നാൽ എതിർപ്പുള്ള രീതിയിൽ ഒന്നും ആരും പറഞ്ഞില്ല. അതുകൊണ്ട് അന്ന് ആ ബന്ധം വിവാഹനിശ്ചയം വരെയെത്തി. രണ്ടുപേരും ഒരേ മേഖലയിൽ ആയിരുന്നു എങ്കിലും ആ ബന്ധം ചില കാരണങ്ങൾ കൊണ്ട് മുടങ്ങി പോവുകയായിരുന്നു. എന്നാൽ താരത്തിനു ഒരു വ്യക്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അയാളുടെ പേര് ഞാൻ ഇവിടെ പറയുന്നില്ല. ഒരുപക്ഷേ ഞാൻ അദ്ദേഹത്തെ ശെരിക്കും വിവാഹം കഴിക്കുമായിരുന്നു. എന്നാൽ വിവാഹശേഷം മതം മാറണം എന്ന് അദ്ദേഹം പറഞ്ഞു. അത് സത്യത്തിൽ വലിയ ഒരു പ്രശ്നം ആയതുകൊണ്ട് തന്നെ ഞാൻ ആ ബന്ധത്തിൽ നിന്നും പിൻമാറുകയായിരുന്നു. അത് മാത്രമല്ല എനിക്ക് എൻറെ കുടുംബത്തെ കൈവിടാൻ ഒട്ടും താൽപര്യമില്ലായിരുന്നു.
ഇതൊക്കെയാണ് പരിപാടിയിൽ കവിയൂർ പൊന്നമ്മ തുറന്നു പറഞ്ഞത്. പൊന്നമ്മയുടെ പ്രണയം ആരോടാണെന്ന് തനിക്ക് അറിയമെന്ന് പറഞ്ഞ് കൊണ്ട് ഒരിക്കൽ തിലകൻ എത്തിയിരുന്നു.എല്ലാവരും ആവശ്യപ്പെടുകയല്ലേ, വേണമെങ്കില്‍ ഞാന്‍ ആ പേര് പറയാമെന്ന് തിലകന്‍ അന്ന് പറഞ്ഞു. എങ്കില്‍ പിന്നെ പറഞ്ഞോളൂ എന്ന് നടിയുടെ സമ്മതവും അന്ന് കിട്ടി. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്ന ജെ സി ഡാനിയേല്‍ ആയിരുന്നു കവിയൂര്‍ പൊന്നമ്മ സ്‌നേഹിച്ചതും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളെന്ന് തിലകന്‍ അന്ന് ആരാധകരോട് വെളിപ്പെടുത്തി.

0 Comments