മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് മലയാളികളുടെ പ്രിയപ്പെട്ട താരം അമൽ രാജ്ദേവ്. നാടകത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ ഫ്ലവേഴ്സ ടിവി സംപ്രേക്ഷ ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര ചക്കപ്പഴത്തിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.
സ്വന്തം പേരിനെക്കാളും സീരിയലിലെ പേരായ കുഞ്ഞുണ്ണി എന്നാണ് ഇപ്പോൾ അദ്ദേഹം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. അഭിനയത്തിനു പുറമേ സോഷ്യൽ മീഡിയയിൽ സജീവമാണ് അമൽ ദേവ്. സീരിയൽ വിശേഷങ്ങളും കുടുംബവിശേഷങ്ങളും താരം പ്രേക്ഷകരുമായി സമയം കിട്ടുമ്പോഴൊക്കെ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.
തന്റെ പതിനാറാം വിവാഹ വാർഷിക തിരത്തിൽ പ്രിയ ഭാര്യയെ പറ്റി നടൻ കുറിച്ച് വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹ ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം എത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ.. ”ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ എന്‍റെ പ്രിയതമ കഴിഞ്ഞ 16 വർഷമായി എന്നോട് അഗാധമായി പ്രണയിച്ചും അതു പോലെ കലഹിച്ചും എന്‍റെ പ്രതിരൂപങ്ങളായ രണ്ട് കുണ്ടാമണ്ടികളെ പ്രസവിച്ചു പോറ്റി വളർത്തിയും എന്‍റെ സകലവിധമായ ഏടാ കൂടങ്ങൾക്കും ഒപ്പം നിന്നു. ചിലതൊക്കെ മറുത്തും ചിലതൊക്കെ പൊറുത്തും ചിലപ്പോഴൊക്കെ കമ്പം പൊട്ടുമാറ് കടി പിടി കൂടിയും എന്നിരുന്നാലും ഞങ്ങൾ ഞങ്ങളായി അരങ്ങിലും (1000 ത്തിലധികം വേദികൾ പിന്നിട്ട പ്രേമലേഖനം നാടകം ) ജീവിതത്തിലും ( ആദീടേയും ആഗൂന്‍റേയും പപ്പായും അമ്മായുമായി ) ഒന്നിച്ചു ഒന്നായി നന്നായി പോകുന്നുണ്ടേ.
ഒപ്പം കൂടുമ്പോൾ ഇമ്പമുണ്ടാക കുടുംബമായി… നടൻ ഇങ്ങനെ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ദിവ്യലക്ഷ്മിയുമൊത്തുള്ള ചിത്രങ്ങളും കല്യാണ കുറിയും താലികെട്ടുന്ന ചിത്രവും ഒക്കെ തന്നെ താരം ഇതിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.താരത്തിന് ആശംസയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരു ആരാധകരും അടക്കം നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്. 2005ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ആയുഷ് ദേവും ആഗ്നേഷ് ദേവുമാണ് ഇവരുടെ മക്കൾ. അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ലക്ഷ്മി അറിയപ്പെടുന്ന ഒരു നർത്തകിയാണ്.ചക്കപ്പഴത്തിൽ എത്തിയതോടെയാണ് അമൽദേവിന്റെ കുടുംബം പ്രേക്ഷകരുടെ ഇടയിൽ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്.
നാടകത്തിലൂടെയാണ് താരവും ഭാര്യയും പരിചയപ്പെടുന്നത്. പിന്നീട് അധികം താമസിക്കാതെ തന്നെ പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ അമൽ രാജ്ദേവ് നാടകരംഗത്ത് ഒരുപാട് വർഷങ്ങളായി സജീവമാണ്. മാത്രമല്ല സൂര്യ കൃഷ്ണമൂർത്തിയുടെ നിരവധി നാടകങ്ങളുടെ ഭാഗമായിട്ടുമുണ്ട് അദ്ദേഹം. നർത്തകിയായുള്ള ദിവ്യലക്ഷ്മിയുമായുള്ള വിവാഹ ശേഷം വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രേമലേഖനം എന്ന കൃതിയുടെ നാടകഭാഷ്യം ആയിരത്തിലേറെ വേദികളിൽ ഇരുവരും ഒരുമിച്ചു അവതരിപ്പിക്കുകയുണ്ടായി.

0 Comments