ഒരിക്കല്‍ പാടാന്‍ പോയപ്പോഴാണ് സ്‌റ്റേജില്‍ വെച്ച് ആദ്യമായി ഞാൻ അനിതയെ കാണുന്നത്” പ്രണയത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറഞ്ഞ് പ്രിയ നടൻ രാജേഷ് ഹെബ്ബാർ

 


രാജേഷ് ഹെബ്ബാർ എന്ന നടനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. വർഷങ്ങളായി നമ്മുടെ സ്വീകരണമുറിയിൽ എത്തുന്ന പല സീരിയലുകളിലൂടെയും മലയാളികൾക്ക് വളരെ പരിചിതമായ മുഖം. മിക്ക സീരിയലുകളിലെയും വില്ലൻ കഥാപാത്രം. മലയാള സീരിയൽ രംഗത്ത് തന്നെ വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് രാജേഷ്.

 അതുകൊണ്ടുതന്നെ പല സീരിയലുകളുടെയും അഭിവാജ്യ ഘടകമാണ് ഇന്ന് രാജേഷ്. ഒരു അഭിനേതാവ് ആകാൻ അദ്ദേഹം സഞ്ചരിച്ച ദൂരം അത്ര ചെറുതായിരുന്നില്ല. ഇന്ന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് രാജേഷ് ഹെബ്ബാര്‍. നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് പ്രിയപ്പെട്ടതാരം. ടെലിവിഷന് പുറമേ വെള്ളിത്തിരയിലും ശ്രദ്ധേയ സാന്നിധ്യമാണ് രാജേഷ്.16 വർഷത്തിനുള്ളിൽ 49 സിനിമകളും 40 സീരിയലുകളും അദ്ദേഹം ചെയ്തിട്ടുണ്ട്.

മികച്ച ടെലിവിഷൻ താരത്തിനുള്ള സംസ്ഥാന സർക്കാര്‍ പുരസ്ക്കാരവും ക്രിറ്റിക്സ് അവാർഡും നേടിയ രാജേഷിനു മറ്റൊരു മുഖം കൂടിയുണ്ട് എന്നു പലർക്കും അറിയില്ല. പത്രപ്രവർത്തകനും, പരസ്യമെഴുത്തുകാരനും, കവിയും, ചെറുകഥാകൃത്തും, ബിസിനസ്സുകാരനുമായ രാജേഷിനെ സത്യത്തിൽ അധികമാരുമറിയില്ല. കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ രാജേഷ് ഹെബ്ബാര്‍ ആണ് അതിഥിയായിട്ടെത്തിയത്. എംജിയുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി തന്റെ ജീവിതത്തെ കുറിച്ചാണ് നടന്‍ തുറന്ന് സംസാരിച്ചത്. ഭാര്യ അനിതയെ ആദ്യമായി പരിചയപ്പെട്ടത് മുതല്‍ സിനിമയില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ചൊക്കെ അദ്ദേഹംതുറന്നു പറയുന്നു

‘പാലക്കാട്‌ വിക്ടോറിയ കോളേജില്‍ ആണ് ഞാന്‍ പഠിച്ചത്. അതൊരു മിക്‌സഡ് കോളേഡ് ആയത് കൊണ്ടാണ് ഇത്രയും അടിപൊളിയായത്. അനിത എന്റെ അനിയത്തിയുടെ കൂടെ പാലക്കാട്‌ മേഴ്‌സി കോളേജിലാണ് പഠിച്ചത്. ഞങ്ങള്‍ക്കൊരു വെസ്റ്റേണ്‍ ബാന്‍ഡ് ഉണ്ടായിരുന്നു. അവിടെ ഒരിക്കല്‍ പാടാന്‍ പോയപ്പോഴാണ് സ്‌റ്റേജില്‍ വെച്ച് ആദ്യമായി ഞാൻ അനിതയെ കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് ശേഷമാണ് പിന്നീട് അനിത വിക്ടോറിയയില്‍ പഠിച്ചത്. നാലാം ക്ലാസ് മുതല്‍ ഓരോരുത്തരോടും ഇഷ്ടവും മോഹവുമൊക്കെ തോന്നിയിട്ടുണ്ട്. അതൊക്കെ അനിതയ്ക്കും സത്യത്തിൽ അറിയാം. കാരണം അനിതയുടെ സുഹൃത്തുക്കളും അതിലുണ്ട്. പേടിയുണ്ടോ എന്ന എംജിയുടെ ചോദ്യത്തിന് തീരെ പേടിയില്ലെന്നും അതാണ് കുഴപ്പമെന്നുമാണ് രാജേഷ് മറുപടി നല്‍കിയത്.

പ്രൊപ്പോസ് ചെയ്യാനൊക്കെ എനിക്ക് അന്ന് പേടി ഉണ്ട്. അതുകൊണ്ട് സത്യത്തിൽ അനിത ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഞാന്‍ ചോദിക്കാതെ ചോദിക്കാതെ നടന്നിട്ട് ഒടുവില്‍ ഗതിക്കെട്ട് അവള്‍ ഇങ്ങോട്ട് വന്ന് എന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അങ്ങനെ എങ്കില്‍ രാജേഷിന്റെ പാട്ട് കേട്ടിട്ടാണോ അനിത വീണതെന്ന് എംജി പിന്നീട് ചോദിക്കുന്നു. താനും വിശ്വസിക്കുന്നത് അതാണെന്ന് നടൻ പറഞ്ഞു. അന്ന് പാടിയ പാട്ട് കൂടി പാടാമോ എന്ന് കൂടി അവതാരകന്‍ ചോദിക്കുമ്പോള്‍ അത് ഏതാണെന്ന് ഓര്‍മ്മ ഇല്ലെന്നായിരുന്നു രാജേഷിന്റെ മറുപടി. പിന്നീട് ഭാര്യ പാടാമോ എന്ന് ചോദിക്കാറുള്ള പാട്ടാണ് രാജേഷ് ഹെബ്ബാര്‍ പാടിയത്.

Post a Comment

0 Comments