കേരളത്തിലെ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മുന്നേറിക്കൊണ്ടിരിക്കുന്ന സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്.മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുന്ന കുടുംബ വിളക്കിലെ ഓരോ കഥാപാത്രങ്ങളും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ അത്രമേൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ്.
മറ്റ് പരമ്പരകളില്‍നിന്നും വ്യത്യസ്തമായി ട്വിസ്റ്റുകളുടെ ആധിക്യത്തോടെ മുന്നോട്ടുപോകുന്ന പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും തന്നെ ആരാധകര്‍ക്ക് ഇപ്പോൾ ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവരോടുവരെ പ്രേക്ഷകര്‍ക്ക് ആരാധനയാണ് എന്നതാണ് കുടുംബവിളക്കിനെ മറ്റു സീരിയലുകളിൽ നിന്ന് വേറിട്ടുനിര്‍ത്തുന്ന മറ്റൊരു കാര്യം എന്ന് തന്നെ പറയേണ്ടി വരും. പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലും ഇപ്പോൾ ഏറെ സജിവമാണ്.
കുടുംബവിളക്ക് സീരിയലിലെ വില്ലത്തി. വേദിക എന്ന കഥാപാത്രത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയതാരം ശരണ്യ ആനന്ദ്. വേദികയായി എത്തുന്ന മൂന്നാമത്തെ നടിയാണ് ശരണ്യ എങ്കിലും ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിച്ചത് സത്യത്തിൽ ഇപ്പോഴാണ്. സീരിയലില്‍ ഭര്‍ത്താവിനിട്ട് പണി കൊടുക്കുന്ന ഭാര്യ ആണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ താരം അങ്ങനെയല്ല. ഇപ്പോഴിതാ ഭര്‍ത്താവ് മനേഷ് രാജനൊപ്പം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ആദ്യമായി ശരണ്യ.മലയാളിയുടെ പ്രിയഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശരണ്യ. ആദ്യ എപ്പിസോഡുകളില്‍ നടി തനിച്ച് ആയിരുന്നെങ്കില്‍ തൊട്ടടുത്ത എപ്പിസോഡില്‍ ഭര്‍ത്താവ് മനേഷും പരിപാടിക്ക് എത്തി. ഇരുവരോടും വിവാഹത്തെ കുറിച്ചും അതു കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുമൊക്കെയാണ് അവതാരകന്‍ തുറന്നു ചോദിച്ചത്. എല്ലാത്തിനും കിടിലം മറുപടികളാണ് താരദമ്പതിമാര്‍ ഒരുപോലെ നല്‍കിയിരിക്കുന്നത് എന്നതാണ് രസകരം.
ശരണ്യയുടെത് ലവ് മ്യാരേജ് ഒന്നുമല്ല. തീർത്തും അറേഞ്ച്ഡ് ആയിരുന്നു. അതെല്ലാം ഗുരുവായൂരപ്പനോട് പറഞ്ഞിരുന്നെന്നാണ് ശരണ്യ പറയുന്നത്. ഈ വര്‍ഷം aആലോചന വന്നാല്‍ അച്ഛന്‍ എന്നെ കെട്ടിച്ച് വിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നല്ല ഒരു ബന്ധം തന്നെ എനിക്ക് കിട്ടണമേ എന്നാണ് ഞാന്‍ എപ്പോഴും പ്രാര്‍ഥിച്ചത്. മനേഷ് രാജന്‍ നായര്‍ ആണ് ഭർത്താവ്. അദ്ദേഹം ബിസിനസുകാരനാണ്. യംഗസ്റ്റ് ബിസിനസുമാന്‍ എന്ന അവാര്‍ഡുകളൊക്കെ അദ്ദേഹം ഇതിനോടകം നേടിയിട്ടുണ്ട്. ആള് വളരെ പാവമാണ്. പക്ഷേ കാണുമ്പോള്‍ വില്ലനെ പോലെ നമുക്ക് തോന്നും. ഞാന്‍ അതിലാണ് മയങ്ങി വീണത് എന്നാണ് നടി പരിപാടിയിൽ പറയുന്നത്. കാണാന്‍ ജിം ആണ്. ഫിസിക്കല്‍ ഫിറ്റ്‌നെസ് ഉണ്ടെന്നും ശരണ്യ പറഞ്ഞിരുന്നു. അതേ സമയം തൊട്ടടുത്ത എപ്പിസോഡില്‍ ശരണ്യയ്‌ക്കൊപ്പം ഭര്‍ത്താവും പരിപാടിയില്‍ പങ്കെടുത്തു. ഭാര്യ ഒരു വില്ലത്തി ആണല്ലോ എന്ന എംജിയുടെ ചോദ്യത്തിന് ആണെന്ന് പറഞ്ഞ മനേഷ് ശരണ്യ വളരെ ബോള്‍ഡാണെന്നും സൂചിപ്പിച്ചു.
വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വര്‍ഷമായി. ഇത്രയും നാള് കൊണ്ട് ഒത്തിരി അനുഭവങ്ങള്‍ ഞങ്ങൾക്ക് ഉണ്ടായി. കൊവിഡ് വന്നതോടെ ഒരുമിച്ച് സമയം ചെലവഴിക്കാനും സാധിച്ചിരുന്നതായി മനേഷ് തുറന്നു പറയുന്നു.വിവാഹം കഴിയുന്നതോട് കൂടി നടിമാരെല്ലാം അഭിനയത്തില്‍ നിന്നും മാറി ഫാമിലി പ്ലാനിങ്ങുമായി നടക്കുകയാണ് പൊതുവെ കാണാറുള്ള പതിവ്. എന്നാല്‍ എന്റെ വിവാഹം കഴിഞ്ഞതോടെ ഞാൻ കൂടുതല്‍ ആക്ടീവായി മാറുകയാണ് ചെയ്തതെന്ന് എന്നോട് എല്ലാവരും പലപ്പോഴും പറയാറുണ്ട്. അതിനെല്ലാമുള്ള ക്രെഡിറ്റ് താന്‍ ഭര്‍ത്താവിനാണ് കൊടുക്കുന്നത് എന്നാണ് ശരണ്യ ഇപ്പോൾ പറയുന്നത്. കുടുംബത്തിന്റെ പിന്തുണ ഞങ്ങള്‍ രണ്ട് പേരുടെയും കൂടെ എപ്പോഴുമുണ്ട്. കല്യാണത്തിന് മുന്‍പ് മൂന്ന് മാസത്തെ സമയം പരസ്പരം എടുത്തിരുന്നു.അത് മനസിലാക്കാന്‍ വേണ്ടിയായിരുന്നു. ദിവസവും രണ്ട് മണിക്കൂര്‍ എങ്കിലും പരസ്പരം ആ സമയത്ത് വിളിക്കും.

0 Comments