പ്രചരിക്കുന്നത് സത്യമല്ല ഞാൻ അമൃതയെ വിവാഹം കഴിച്ചിട്ടില്ല; ഒടുവിൽ തുറന്നടിച്ച് ഗോപിസുന്ദർ


 സംഗീത ലോകത്തും സിനിമ ലോകത്തും ഒരു പോലെ പ്രശസ്തരായ രണ്ട് താരങ്ങളാണ് ഗോപി സുന്ദറും അമൃതയും. 

സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായികയായ അമൃതയും 2022 മെയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരും റിലേഷനിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ നിരവധി നെഗറ്റീവ് കമന്റുകളും താഴ്ത്തിക്കെട്ടലുകളും കളിയാക്കലുകളും ട്രോളുകളും ഇരുവര്‍ക്ക് നേരെയും വന്നിരുന്നു. അതൊന്നും മൈന്റ് പോലും ചെയാതെ തങ്ങളുടെ ജീവിതവും കരിയറും സുന്ദരമാക്കാനാണ് ഇരുവരും ശ്രമിച്ചിരുന്നത്. ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ രണ്ടു പേരും പങ്കു വയ്ക്കാറുണ്ടായിരുന്നു. മിക്ക പോസ്റ്റുകളും പെട്ടേന്ന് തന്നെ വൈറലാകാറുണ്ട്.




ഈ അടുത്ത് രണ്ടു പേരും പഴനിയില്‍ പോയതിനിടെ എടുത്ത ഫോട്ടോകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായിരുന്നത്.രണ്ടു പേരും ഒന്നിച്ചുള്ള മ്യൂസിക് ആല്‍ബത്തിന്റെ വീഡിയോകളും പ്രോമോകളും സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ക്ക് ഇടയായിരുന്നു. ‘തൊന്തരവാ’ എന്നാണ് ആല്‍ബത്തിന്റെ പേര്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയില്‍ രണ്ടു പേരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഫീച്ചര്‍ വന്നിരുന്നു. ട്രോളുകളും ആരോപണങ്ങളും ദിവസം തോറും കൂടി വരുകയാണെങ്കിലും ഇരുവരും അത് പരിഗണിക്കുക പോലും ചെയാതെ ജീവിതത്തില്‍ തങ്ങളെ സന്തോഷിപ്പിക്കുന്നത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഒമ്പത് വര്‍ഷമായി ഉണ്ടായിരുന്ന അഭയ ഹിരണ്‍മയിയോട് ഒത്തുള്ള റിലേഷനു ശേഷമാണ് അമൃതയുമായി റിലേഷനിലായത്. അത് മിക്കവര്‍ക്ക്ും ഇഷ്ടപ്പെട്ടിരുന്നില്ല. മുന്‍ ഭാര്യ പ്രിയയുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഹിരണ്‍മയിയുമായി റിലേഷനിലാകുന്നത്. അതിനും ശേഷമാണ് അമൃതയുമായി റിലേഷനിലാത്.ഈ അടുത്ത് ഇരുവരും പഴനി ക്ഷേത്ര ദര്‍ശനത്തിനിടെ പങ്കു വെച്ച ഫോട്ടോകള്‍ പല ഊഹാപോഹങ്ങള്‍ക്കും കാരണമായിരുന്നു. നെറ്റിയില്‍ സിന്ദൂരവും കവുത്തില്‍ ഹാരവും അണിഞ്ഞ് നില്‍ക്കുന്ന ഗോപി സുന്ദറിനെയും അമൃതയെയും കണ്ടപ്പോള്‍ വിവാഹം കഴിഞ്ഞു എന്നാണ് ആരാധകര്‍ കരുതിയത്. നിരവധി പേര്‍ ഇതേ ചോദ്യം കമന്റില്‍ ചോദിച്ചിരുന്നു. തലയില്‍ തലപ്പാവും നെറ്റിയില്‍ കുങ്കുമവും ഷര്‍ട്ടും മുണ്ടും അണിഞ്ഞായിരുന്നു ഗോപി സുന്ദര്‍ ഫോട്ടോയില്‍ നിന്നിരുന്നത്.

അതേ സമയം, പച്ച കളര്‍ സാരിയും നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ ഹാരവും അണിഞ്ഞു നില്‍ക്കുകയായിരുന്നു അമൃത. ഇരുവരും കാണാന്‍ വളരെ സുന്ദരമായിരിക്കുന്നു എന്നായിരുന്നു ആരാധകരുടെ കമന്റ്. 

Post a Comment

0 Comments