രണ്ട് വര്‍ഷമായി ഈ രോഗത്തിന്റെ പിടിയിലാണ്; ഭയാനകമായ നിമിഷങ്ങളില്‍ നിന്നും ഒത്തിരി ദൂരെയെത്തിയെന്ന് ലിയോണ ലിഷോയി


 നടന്‍ ലിഷോയിയുടെ മകള്‍ എന്നതിലുപരി മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയായാണ് ലിയോണ ലിഷോയി.

 അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ലിയോണയ്ക്ക് സാധിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് നടി അഭിനയിച്ച സിനിമകളൊക്കെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടം നേടിയെടുത്തു.

ഏറ്റവുമൊടുവില്‍ ട്വല്‍ത്ത് മാന്‍, വരയന്‍ തുടങ്ങിയ സിനിമകളിലാണ് ലിയോണ അഭിനയിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി താന്‍ നേരിടുന്ന ഒരു അസുഖത്തെ കുറിച്ച് നടിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് എന്‍ഡോമെട്രിയോസിസ് എന്ന രോഗാവസഥയെ കുറിച്ചും അതിനെ നേരിടുന്നതിനെ പറ്റിയും ലിയോണ പറഞ്ഞത്.

Post a Comment

0 Comments