ചോര ശർദിച്ചത് പല തവണ, ഹൃദയാഘാതവും ലിവർ സിറോസിസ്സും, പൊന്ന് പോലെ നോക്കുന്ന മകൾ; സാന്ത്വനത്തിൽ പിള്ള ചേട്ടനായി വരുന്ന നടൻ കൈലാസ് നാഥിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ


 മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നിന്നിരുന്ന താരമാണ് കൈലാസ് നാഥ്. ജനപ്രിയ പരമ്പരയായ സാന്ത്വനത്തില്‍ പിള്ള ചേട്ടനായി പ്രേഷകരുടെ മനം കവര്‍ന്ന വ്യക്തി കൂടിയാണ് കൈലാസ് നാഥ്. 

എല്ലാ കഥാപാത്രങ്ങളെയും തന്മയത്തോടെ അവതരിപ്പിക്കാന്‍ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് വെച്ച് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. ഏകദേശം ഒരു വര്‍ഷം മുമ്പാണ് നോണ്‍ ആല്‍ക്കഹോളിക് ലിവിര്‍ സിറോസിസ് എന്ന അസുഖം ബാധിച്ച് ഇദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുത്രിയില്‍ ആയിരുന്നു ചികിത്സ തേടിയിരുന്നത്. തന്റെ രണ്ടാം തിരിച്ചു വരവ് എന്നാണ് കൈലാസ് ഈ തിരിച്ചു വരവിനെ വിശേഷിപ്പിക്കുന്നത്.

തിരിച്ചു വരവിനെ കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്നു പറയുകയാണ് നടന്‍.2004 ല്‍ ഇറങ്ങിയ, മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ സേതു രാമയ്യര്‍ സി. ബി.ഐ എന്ന സിനിമയില്‍ നല്ലൊരു വേഷം ഇദ്ദേഹം ചെയ്തിരുന്നു. കൂടാതെ, യുഗപുരുഷന്‍, ഉപ്പം കണ്ടം ബ്രദേഴ്‌സ്, മിഴികള്‍ സാക്ഷി, സീത കല്യാണം, ശര വര്‍ഷം, അമ്പല വിളക്ക് തുടങ്ങി സിനിമകളിലും ഇദേദഹം അഭിനയിച്ചിട്ടുണ്ട്.

ഭാര്യയോടും അമ്മയോടും മകളുടെ കുടുംബത്തോടും ഒപ്പം ചെങ്ങനൂരിലാണ് താരത്തിന്റെ താമസം. കുടുംബത്തിലെ എല്ലാവരും എല്ലാവരും കലാകാരന്മാരെന്നുള്ള പ്രത്യേകതയും ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ട്. ഭാര്യ അജിത കവയത്രിയും, മകള്‍ ധന്യ അഭിനേത്രിയുമാണ്. നിരവധി പരസ്യങ്ങളിലും സീരിയലുകളിലും മകള്‍ അഭിനയിച്ചിട്ടുണ്ട്. കൈലാസിന്റെ അച്ഛന്‍ ഡോക്ടറായിരുന്നു. അമ്മ ഗൗരി അന്തര്‍ജനം അദ്ദേഹത്തോടൊപ്പം വീട്ടില്‍ തന്നെയുണ്ട്. അമ്മയെ കൈലാസിന് വലിയ കാര്യമാണ്.

അഭിനയത്തില്‍ നിന്ന് ഇടവേള എടു്തത കൈലാസിന്റെ തിരോധാനത്തെ കുറിച്ച് ആരാധകര്‍ തിരക്കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം അപ്പോള്‍. ലോകം മുഴുവനും ഉള്ള പ്രേഷകകുടെ പ്രാര്‍ത്ഥനയാണ് തന്റെ തിരിച്ചു വരവിന് കാരണമെന്നാണ് കൈലാസ് നാഥ് പറയുന്നത്. 45 വര്‍ത്തിലേറെയായി സിനിമയിലും സീരിയലിലും സജീവമാണ് ഇദ്ദേഹം.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയുന്ന സാന്ത്വനം സീരിയലില്‍ അഭിനയിക്കുമ്പോഴായിരുന്നു രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കുന്നത്. നാരായണ പിള്ള എന്ന, കഥാ പാത്രത്തെ ആണ്‌ ഇദ്ദേഹം അവതരിപ്പിക്കുന്നത്.

അഭിനയത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന വേഷമായിരുന്നു പിള്ള ചേട്ടന്റേത്. ഇടയ്ക്ക് ഹാര്‍ട്ട് അറ്റാക്കും വന്നതിനെ തുടര്‍ന്ന് നില ഗുരുതരമാകുകയായിരുന്നു. ഹൃദയാഘാതം മൂലം വെന്റിലേറ്ററിലായി, വെന്റിലേറ്ററിന്റെ സഹാത്തോടെയായിരുന്നു ജീവന്‍ നിലനിറുത്തിയരുന്നത്. ആ അവസ്ഥയില്‍ നിന്നാണ് കൈലാസ് നാഥ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. പ്രേഷകരുടെ പ്രാര്‍ത്ഥന കൊണ്ടാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കലയെ ജീവനെക്കാള്‍ അധികമായി സ്‌നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അംഗീകാരങ്ങളോ പ്രശ്‌സതിയോ അല്ല, കലാകാരനെന്ന അംഗീകാരമാണ് വലുതെന്നാണ് കൈലാസ് നാഥ് പറയുന്നത്.

Post a Comment

0 Comments