വിവാഹമോചിതയായി എന്ന ഗോസിപ്പ് ലൈസന്‍സ് ഇല്ലാതെ പ്രചരിയ്ക്കുമ്പോള്‍ വീണ നായര്‍ പങ്കുവച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു!


 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചിരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണ് നടി വീണ നായർ വിവാഹമോചിതയായി എന്നത്.

 എന്നാൽ അത്തരം വാർത്തകളോട് ഒന്നും തന്നെ പ്രതികരിച്ച് വീണ ഇതുവരെയും രംഗത്തെത്തിയിരുന്നില്ല. വിവാദങ്ങൾക്കും, വ്യാജ പ്രചരണങ്ങൾക്കും ചുട്ട മറുപടി കൊടുത്തുകൊണ്ടാണ് വീണ ഇപ്പോൾ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.



വീണ നായർ വിവാഹമോചിതയായെന്നും, കുഞ്ഞിനെ ഭർത്താവിന് അരികെ തനിച്ചാക്കി നാട്ടിലേയ്ക്ക് മടങ്ങിയെന്നും, ബിഗ് ബോസ് വേദിയിൽ വെച്ച് നടന്ന ചില സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വീണയും, ഭർത്താവും വേർപിരിഞ്ഞത് എന്ന തരത്തിലായിരുന്നു വിവാഹമോചന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നത്. ഭർത്താവ് അമാൻ്റെയും, മകൻ്റെയും ചിത്രങ്ങൾ വീണ നായർ തന്ത്രപൂർവം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്‌തെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.



അതേസമയം ഈ അടുത്തകാലത്തൊന്നും വീണയും, അമാനും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ല എന്നതാണ് സത്യം. മകനും, ഭർത്താവിനും ഒപ്പമുള്ള ഒരു ചിത്രം പോലും വീണ ഒഴിവാക്കി കളയുകയും ചെയ്തിട്ടില്ല. നല്ല നിമിഷങ്ങളിൽ അവർക്കൊപ്പം പകർത്തിയ എല്ലാ ചിത്രങ്ങളും വീണയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അതെ രീതിയിൽ തന്നെ കാണാം. വിവാദങ്ങളും, വ്യാജവാർത്തകളും വലിയ രീതിയിൾ കൊമ്പു കോർക്കുന്ന സാഹചര്യത്തിലാണ് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ച് വീണ രംഗത്തെത്തിയിരിക്കുന്നത്.




ചിരിച്ചുകൊണ്ട് നെറുകയിൽ കുങ്കുമം ഇട്ട്, കഴുത്തിൽ താലി അണിഞ്ഞ് ‘always happy’ എന്ന അടികുറിപ്പോടെയാണ് പുതിയ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. സന്തോഷവതിയായി ഭർത്താവിനും, കുഞ്ഞിനുമൊപ്പം നിൽക്കുന്ന തന്നെ വ്യാജ വാർത്തകൾ പടച്ചു വിട്ട് വിവാഹമോചിതയാക്കി സൃഷ്ടിക്കുവാൻ പെടാപാട് പെടുന്ന ഒരുപറ്റം ആളുകളോടുള്ള മധുരപ്രതികാരമായിട്ടും താരത്തിൻ്റെ ഈ പോസ്റ്റിനെ വിലയിരുത്താം. ചേച്ചിയും, ഭർത്താവും വേർപിരിഞ്ഞു എന്ന വാർത്ത കേൾക്കുന്നതായും പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ ? എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് പോസ്റ്റിന് കീഴിലായി എല്ലാവരും ചോദിക്കുന്നത്. കമെന്റുകളോടോ, ചോദ്യങ്ങളോടോ ഇതുവരെയും പ്രതികരിക്കുവാൻ വീണ തയ്യാറായിട്ടില്ല.



ഗായകനും, റോഡിയോ ജോക്കിയുമായ അമാനെയാണ് വീണ നായർ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഒരു മകനുണ്ട്. കുറച്ചു ദിവസങ്ങളായി വീണയും ഭർത്താവും പിണക്കത്തിലാണെന്നും വിവാഹ മോചനം നേടാൻ ഒരുങ്ങുന്നു എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ബിഗ് ബോസ് സീസൺ – 2 വിലെ മത്സരാർത്ഥിയായിരുന്നു വീണ നായർ. ബിഗ് ബോസിൽ നിന്നും വീണ ഔട്ടായി പുറത്തേയ്ക്ക് പോയ സാഹചര്യത്തിൽ “എൻ്റെ പെണ്ണ് പുറത്തേയ്ക്ക്” എന്ന അടികുറിപ്പോട് കൂടെയായിരുന്നു അമാൻ വീണയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. ബിഗ്ബോസ് വേദിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകരുമായി വീണ പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ്ബോസിൽ വെച്ച് തനിയ്ക്ക് ലഭിച്ച പണം ഭർത്താവ് പോലും അറിയാതെ തനിയ്‌ക്കുണ്ടായിരുന്ന കട ബാധ്യതകൾ നികത്തുന്നതിനായി ഉപയോഗപ്പെടുത്തിയെന്നായിരുന്നു താരം പറഞ്ഞത്.

Post a Comment

0 Comments