തെന്നിന്ത്യന്‍ സിനിമയില്‍ നായകനായും,സംവിധായകനായും സഹനടനായും സ്വഭാവ നടനായും വില്ലനായും ഒക്കെ തിളങ്ങിയ ഒരു പ്രതിഭ ആയിരുന്നു പ്രതാപ് പോത്തന്‍.
നൂറിലധികം സിനിമകളില്‍ പോത്തന്‍ അഭിനയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ, അദ്ദേഹത്തിന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് ഇതുവരെ സിനിമ ലോകം വിടുതല്‍ നേടിയിട്ടില്ല. പ്രതാപ് പോത്തന്റെ അന്ത്യത്തില്‍ സൗത്ത് ഇന്ത്യയിലെ നിരവധി താരങ്ങള്‍ അനുശോചനം പ്രകടിപ്പിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി നല്ലൊരു സംവിധായകനും തിരക്കഥാ ക#ത്തും നിര്‍മ്മാതാവും ആയിരുന്നു അദ്ദേഹം. ഒരു ഇടവേളയ്ക്ക് ശേഷം, മലയാള സിനിമയില്‍ ആക്ടീവായിരുന്നപ്പോഴായിരുന്നു അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. തെന്നിന്ത്യന്‍ സിനിമ ലോകത്തിന് മികച്ച ഒരു പിടി നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സ്വാഭാവിക മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈ 15 നായിരുന്നു പ്രതാപ് പോത്തന്‍ ലോകത്തില്‍ നിന്ന് വിട വാങ്ങിയത്. ഭരതന്റെ ആരവം എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട്, തകര, ലോറി, ചാമരം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ കൂടാതെ, തമിഴ് സിനിമകളായ, വരുമയിന്‍ നിറം സിവപ്പു, നെഞ്ചത്തായി കിളാതെ, പനീര്‍ പുഷ്പങ്ങള്‍ തുടങ്ങീ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമയിലൂടെയായിരുന്നു സംവിധായകനാകുന്നത്. ആ സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഉലക നായകന്‍ കമലഹാസനോടൊപ്പം വെട്ട്രി വീഴാ എന്ന സിനിമ ചെയ്തിട്ടുണ്ട്. അതിനു ശേഷം, ഒരു പാട് സിനിമകളില്‍ അഭിനയിക്കുകയും, സംവിധാനവും പ്രതാപ് പോത്തന്‍ ചെയ്തു. മോഹന്‍ലാല്‍ നായകനായെത്തുന്ന ബറോസ് : നിധി കാക്കും ഭൂതം എന്ന സിനിമയിലാണ് അവസാനമായി താരം അഭിനയിച്ചത്.
പ്രതാപ് പോത്തന്റെ പഴയ അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ആ അതുല്യ പ്രതിഭയുടെ വിടവ് നികത്താന്‍ സിനിമ ലോകത്തിന് അത്പ വേഗമൊന്നും സാധ്യമാകില്ല. മലയാളം സിനിമ പ്രേഷകരുടെ പ്രിയ നടനും സംവിധായകനും ആയിരുന്നു അദ്ദേഹം. കൈരളി ടിവിയുടെ ജെ. ബി ജംങ്ഷന്‍ എന്ന പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസിനൊപ്പം നടത്തിയ അഭിമുഖത്തിന്റെ വിവിധ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ പ്രണയ-വിവാഹ- വിവാഹ മോചനത്തിന്റെ കഥകളും ചര്‍ച്ച ചെയുന്നുണ്ട്. 1985 ലാണ് പ്രതാപ് പോത്തന്‍ തമിഴ്, തെലുങ്ക് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ രാധികയെ വിവാഹം ചെയുന്നത്. പ്രതാപ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത മീണ്ടും ഒരു കാതല്‍ കഥൈയില്‍ വെച്ചാണ് പ്രണയവും വിവാഹവും നടക്കുന്നത്. സിനിമയുടെ നിര്‍മ്മാതാവും നായിക കഥാപാത്രമാവുമായിരുന്നു രാധിക. പ്രതാപും രാധികയുമായിരുന്നു ചിത്രത്തില്‍ നായിക നായകന്മാരായി അഭിനയിച്ചത്. പക്ഷേ വിവാഹം അധിക നാള്‍ നീണ്ടു നിന്നില്ല, ഇരുവരും 1986 ല്‍ തന്നെ വിവാഹ മോചിതരാവുകയായി.
‘ഞാന്‍ നല്ലൊരു ഭര്‍ത്താവല്ല, നല്ലൊരു ഭര്‍ത്താവിന് വേണ്ട ക്വാളിറ്റീസ് എനിക്ക് ഇല്ല’ എന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. സിനിമയില്‍ പ്രതാപ് പോത്തന്‍ രാധികയ്ക്ക് മുടി പിന്നിയിട്ട് കൊടുക്കുന്ന ഒരു രംഗമുണ്ട്. ‘സിനിമയില്‍ മുടി പിന്നിയിട്ട പോലെ ജീവിതത്തില്‍ ചെയ്തിരുന്നുവെങ്കില്‍ രാധിക ഇന്നും ഒപ്പം ഉണ്ടാകുമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് അതൊരു നല്ല ചോദ്യമായിരുന്നു എന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. ‘അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുമായിരുന്നെങ്കില്‍ ഇന്നും ആ ബന്ധം നിലനില്‍ക്കുമായിരുന്നെന്നും അതെനിക്ക് കഴിയാത്ത കാര്യമാണ് എന്നും പറഞ്ഞു.
ഒപ്പം, മിക്ക വിവാഹ ബന്ധങ്ങളും ഒരു തരം അഡ്ജസ്റ്റ്‌മെന്റിലാണ് പോകുന്നത്. സന്തോഷത്തോടെ ജീവിക്കുന്നവര്‍ വളരെ കുറവാണ് ‘ എന്നാണ് താരം പറഞ്ഞത്. ‘ഭര്‍ത്താവിന്റെ ക്വാളിറ്റീസ് ഒന്നുമില്ല, അഡ്ജസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ല, വിവാഹമെന്ന സമ്പ്രദായത്തോട് താല്‍പര്യമില്ല, എന്നിട്ടും എന്തിന് അടുത്ത വിവാഹത്തിന്റെ കാരണം എന്തായിരുന്നു’ എന്ന അവതാരകന്‍ ചോദിച്ചു. അപ്പോള്‍ അത് ‘തന്റെ ഉറ്റ സുഹൃത്തിന്റെ മരണത്തില്‍ ആകെ തകര്‍ന്നു പോയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് അടുത്ത വിവാഹത്തിന് കാരണമായതെന്നായിരുന്നു താരത്തിന്റെ മറുപടി. 1990 ല്‍ അമല സത്യനാഥനെ വിവാഹം ചെയുകയും, 2012 ല്‍ വിവാഹ മോചിതനാവുകയും ചെയ്തു. അതില്‍ ഒരു മകളുണ്ട്, കേയ പോത്തന്‍.

0 Comments