നിങ്ങള്‍ മൂത്രമൊഴിക്കാതെ പിടിച്ചു വക്കാറുണ്ടോ…. എങ്കില്‍ ഇതുകൂടി അറിഞ്ഞിരിക്കുക


 ശരീരത്തിന്‍റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രക്രീയ ആണ് മൂത്രമൊഴിക്കുക എന്നത്. 

മനുഷ്യന്‍റെ മൂത്രാശയവും അതേപോലെ തന്നെ മൂത്രനാളിയും ശരിയായി രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് മൂത്രം ഒഴിക്കാനുള്ള നിര്‍ദേശം ശരീരം തരുമ്പോള്‍ തന്നെ മൂത്രമൊഴിക്കേണ്ടത് വളരെ ആവശ്യമാണ്. പക്ഷേ പലരും മൂത്രമൊഴിക്കുന്നത് പിന്നത്തേക്ക് മാറ്റി വക്കും. യാത്രയിലോ ജോലിയിലോ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. എങ്കില്‍ മനസ്സിലാക്കുക സമയത്ത് മൂത്രമൊഴിക്കാതിരിക്കുന്നത് പല തരത്തിലുള്ള രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നതിന് തുല്ല്യമാണ്.



മൂത്രം പിടിച്ചുവെക്കുന്നതും അതേപോലെ തന്നെ തീരെ ഒഴിക്കാതിരിക്കുന്നതും അതീവ ഗുരുതരമായ രോഗങ്ങള്‍ക്കും വഴി വക്കും. ഇത് വയറ്റിനുള്ളിലെ

പേശികളെയും ദോഷകരമായി ബാധിക്കും. പ്രായപൂര്‍ത്തി ആയ ഒരാളുടെ മൂത്രസഞ്ചിക്കു രണ്ട് കപ് മൂത്രം വരെ വഹിക്കാന്‍ കഴിയും. മൂത്രസഞ്ചി നാലിലൊന്ന് നിറയുമ്ബോള്‍ത്തന്നെ അത് തലച്ചോറിലേക്ക് ഒരു സന്ദേശം നല്കുന്നു. എന്നാല്‍ ദീര്‍ഘനേരം മൂത്രം പിടിച്ചുവെക്കുന്നതിലൂടെ ദോഷകരമായ പല ബാക്ടീരിയകളും ശരീരത്തിനുള്ളില്‍ വളരുന്നതിന് വഴി വക്കും. ഇത് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനു (UTI) കാരണമാകും. യുടിഐ ബാധിച്ച ഒരു രോഗിക്ക് മൂത്രമൊഴിക്കുമ്ബോള്‍ കടുത്ത വേദന സഹിക്കേണ്ടതായി വരും. യുടിഐ ഉടന്‍ തന്നെ ചികിത്സിക്കാതെ വന്നാല്‍ അണുബാധ പടരാന്‍ ഇടവരുകയും ഇത് ആരോഗ്യം കൂടുതല്‍ മോശമാകാന്‍ കാരണമാവുകയും ചെയ്യും.



ദീര്‍ഘനേരം മൂത്രം ശരീരത്തിനുള്ളില്‍ നിലനിര്‍ത്തുന്നത് പെല്‍വിക് ഫ്‌ലോറിന് വളരെ ദോഷകരമാണ്. മൂത്രം പിടിച്ച്‌ വയ്ക്കുന്നത് മൂത്രാശയത്തിലെ പേശികളുടെ ചുരുങ്ങാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ മൂത്രസഞ്ചി പൂര്‍ണമായും ശൂന്യമാകുന്നു. തത്ഫലമായി, മൂത്രം ഒഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനു സാധിക്കാതെ വരും. മൂത്രം ദീര്‍ഘനേരം ശരീരത്തിനുള്ളില്‍ നിലനിര്‍ത്തുന്നത് വരള്‍ചയെന്ന ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കുകയും ചെയ്യും… 

Post a Comment

0 Comments