നിങ്ങളുടെ ഭർത്താക്കന്മാരെ എനിക്ക് വേണ്ട, എനിക്ക് സ്വന്തമായി വേറെ ആളുണ്ട്; ബോളിവുഡ് സൂപ്പർ താരങ്ങളുടെ ഭാര്യമാരോട് പൊട്ടിത്തെറിച്ച് സണ്ണി ലിയോൺ


 ഇന്ത്യൻ മുഴുവൻ ആരാധകരുള്ള, മലയാളികൾക്കും പ്രിയങ്കരിയായ ബോളവുഡ് താരസുന്ദരിയാണ് സണ്ണി ലിയോൺ. ഹിന്ദി ബിഗ് ബോസിലൂടെ 2011 ൽ ആണ് സണ്ണി ലിയോൺ ഇന്ത്യൻ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. 

പിന്നാലെ ബോളിവുഡ് സിനിമാ രംഗത്തെത്തിയ സണ്ണി തരംഗമായി മാറുക ആയിരുന്നു.ഇന്ന് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറിയ സണ്ണി ലിയോൺ ബോളിവുഡിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഇങ്ങ് മലയാളത്തിൽ വരെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടുന്നുണ്ട് സണ്ണി.


Also Read

പേര് കാരണമാണ് ആ സിനിമ ഇത്രയും പരാജയമായി പോയത്; മോഹൻലാലിന്റെ തകർന്ന തരിപ്പണമായ സിനിമയെ കുറിച്ച് സംവിധായകൻ


അതേ സമയം എളുപ്പമായിരുന്നില്ല സണ്ണിയെ സംബന്ധിച്ച് ഈ യാത്ര. പോ ൺ താരത്തിൽ നിന്നും സിനിമാ താരത്തിലേക്കുള്ള മാറ്റത്തിനിടെ ഒരുപാട് വെല്ലുവിളികൾ സണ്ണിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പൂജ ഭട്ട് ഒരുക്കിയ ജിസം 2വിലൂടെയായിരുന്നു സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം.




പിന്നീട് ജാക്ക്പോട്ട്, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലില തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടേയും സണ്ണി കയ്യടി നേടി. എന്നാൽ തന്റെ കരിയറിന്റെ തുടക്കകാലത്ത് പല മുൻനിര താരങ്ങളും സണ്ണിയോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചിരുന്നു.


തന്റെ നിലപാടുകളിലൂടേയും ആരാധകരുടെ മനസിലിടം നേടിയ വ്യക്തിയാണ് സണ്ണി ലിയോൺ. ഒരിക്കൽ തനിക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും നായകന്മാരെ അവരുടെ ഭാര്യമാർ തടയുന്നതായി സണ്ണി തുറന്നടിച്ചിരുന്നു. 2015 ൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സണ്ണി ലിയോൺ താരപത്‌നിമാർക്ക് എതിരെ പൊട്ടിത്തെറിച്ചത്.




ഞാൻ കൂടെ അഭിനയിക്കുന്നതിൽ മിക്ക നടന്മാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോൾ ഞങ്ങൾ തമ്മിൽ നന്നായി അടുത്ത് ഇടപഴകാറുമുണ്ട്. എന്നിരുന്നാലും ഒരുതരത്തിലുള്ള ഇൻസെക്യൂരിറ്റി അവിടെയുണ്ടെന്ന് തോന്നുന്നു. എനിക്ക് അവരോട് പറയാനുള്ളത്, നിങ്ങളുടെ ഭർത്താവിനെയോ കാമുകനെയോ എനിക്ക് വേണ്ട. ഈ ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് എനിക്കുണ്ട് എന്നായിരുന്നു സണ്ണിയുടെ പ്രതികരണം.


ഭാര്യമാരും കാമുകിമാരും തനിക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും നടന്മാരെ തടയുന്നതായി പിന്നീടും സണ്ണി ആരോപിച്ചിരുന്നു. ‘ഭാര്യമാരെ പേടിച്ച് എനിക്കൊപ്പം അഭിനയിക്കാൻ നടന്മാർ മടിക്കുന്നതായി എന്നോട് പറഞ്ഞിട്ടുണ്ട്. അവരോടുടെ ഭാര്യമാരോട് എനിക്ക് പറയാനുള്ളത് എനിക്ക് നിങ്ങളുടെ ഭർത്താവിനെ ആവശ്യമില്ലെന്നാണ്.

Post a Comment

0 Comments