മഞ്ഞുരുകും കാലത്തിലെ രത്‌നമ്മ, ഭ്രമണത്തിലെ അനീറ്റ, പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ലാവണ്യ നായരുടെ യഥാർത്ഥ ജീവിതം ഇങ്ങനെ!


 മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത ഭ്രമണം എന്ന പരമ്പര മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയില്ല. ആകസ്മികമായ കഥാ സന്ദർഭങ്ങളിലൂടെ ആരാധകരെ പിടിച്ചിരുത്തിയ ചുരുക്കം ചില പരമ്പരകളിൽ ഒന്നായിരുന്നു ഭ്രമണം.

 ഭ്രമണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് അനിറ്റ. ആരാധകരുടെ പ്രിയപ്പെട്ട താരം ലാവണ്യ നായരാണ് അനീറ്റ എന്ന കഥാപാത്രത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചത്.ജീവിതത്തിലെ നൈമിഷികമായ ചില സന്തോഷത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച് ഒടുവിൽ സ്വന്തം ഭർത്താവിനും മക്കൾക്കും മുന്നിൽ ഹോം നഴ്‌സായി അഭിനയിക്കേണ്ടി വരുന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്. ഒടുവിൽ തന്റെ മകളെ പിച്ചി ചീന്താൻ വരുന്നവരോട് പ്രതികാരം ചെയ്യുന്ന കഥാപാത്രത്തെ ആരാധകരും ഏറ്റെടുത്തതാണ്. മഞ്ഞുരുകും കാലം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ രത്‌നമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ലാവണ്യ നായർ തന്നെയായിരുന്നു.

മഞ്ഞുരുകും കാലത്തിൽ അഭിനയിക്കുമ്പോൾ ലാവണ്യ നായർ 8 മാസം ഗർഭിണിയായിരുന്നു. എങ്കിലും ആ കഥാപാത്രത്തെ ഏറ്റവും മനോഹരമായി തന്നെ താരം അവതരിപ്പിച്ചു. രത്‌നമ്മ എന്ന കഥാപാത്രത്തെ പേടിയോടെയും ദേഷ്യത്തോടെയുമായിരുന്നു മലയാളികൾ നോക്കി കണ്ടിരുന്നത്. ദേ താടക വന്നു എന്നാണ് താരത്തെ കാണുമ്പോൾ പലരും പറഞ്ഞിരുന്നത്.

175 എപ്പിസോഡുകളോളം അഭിനയിച്ചതിനു ശേഷമാണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയത്. തുടർന്ന് ലാവണ്യക്ക് പകരം നടി മഞ്ജു സതീഷ് രത്‌നമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തി. ദുബായിൽ ഉദ്യോഗസ്ഥനായ രാജീവാണ് ലാവണ്യയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളാണ് അന്ന് ജനിച്ചത്. മാളവിക എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്നും താരം തന്നെ പിന്നീട് ആരാധകരെ അറിയിച്ചു.

Post a Comment

0 Comments