നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ കിടിലൻ വേഷങ്ങളിലൂടെ ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നടിയായി തിളങ്ങി നിന്ന താരമാണ് സിമ്രാൻ.
ഹിന്ദിയിലൂടെ കരിയർ ആരംഭിച്ച താരം തെന്നിന്ത്യൻ സിനിമയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും സിമ്രാന് ധാരാളം ആരാധകരുണ്ട്.നടിയുടെ അന്യഭാഷ ചിത്രങ്ങൾക്കും മലയാളത്തിൽ മികച്ച കാഴ്ചക്കാരുണ്ട്. മലയാള സിനിമയിലും സിമ്രാൻ അഭിനയിച്ചി ട്ടുണ്ട്. മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം ഹരിദാസ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച അഭിനയിച്ചത്. സിമ്രാന്റെ തെന്നിന്ത്യൻ സിനിമ പ്രവേശനം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴത്തെ അനുഭവം പങ്കുവെയ്ക്കുക അണ് താരം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അകത്തും പുറത്തും സുന്ദരനായ വ്യക്തിയാണ് മെഗാസ്റ്റാറെന്നാണ് സിമ്രാൻ പറയുന്നത്. മമ്മൂട്ടിയെ കുറിച്ച് ആലോചിക്കുമ്പോൾ നല്ല ഓർമകളാണെന്നും താരം അഭിമുഖത്തിൽ പറയുന്നു.
Also Read
വസ്തുതാ വിരുദ്ധം, ആരെയും പ്രണയിക്കുന്നുമില്ല കല്യാണം കഴിക്കുന്നുമില്ല, വസ്തുത ഉറപ്പാക്കി വാർത്തകൾ നൽകണം; വിവാഹ വാർത്തകൾക്ക് എതിരെ തുറന്നടിച്ച് നിത്യാ മേനോൻ
മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ഒരാളാണ്. അദ്ദേഹത്തിന് ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ നല്ല സന്തോഷമുണ്ട്. സൗത്ത് ഇന്ത്യയിലെ എന്റെ ആദ്യത്തെ അഭിനയം മമ്മൂട്ടി സാറിന് ഒപ്പമായിരുന്നു വളരെ ആവേശവും കൗതുകവും നിറഞ്ഞതായിരുന്നു.
ആ സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ടെന്നും സിമ്രാൻ വ്യക്തമാക്കുന്നു. 1996 ൽ പുറത്തിറങ്ങിയ ഇന്ദ്രപ്രസ്ഥത്തിൽ സിമ്രനോടൊപ്പം പ്രാകാശ് രാജ്, വിക്രം, പ്രിയാരാമൻ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
അതേ സമയം പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല സഹപ്രവർത്തകരുടെ ഇടയിൽ പോലും മമ്മൂട്ടിയ്ക്ക് കൈനിറയെ ആരാധകരുണ്ട്.
പല താരങ്ങളുടേയും റോൾ മോഡലാണ് മെഗാസ്റ്റാർ. കിട്ടുന്ന അവസരങ്ങളിലെല്ലാം മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് താരങ്ങൾ തുറന്ന് പറയാറുണ്ട്. ഭൂരിഭാഗം യുവതാരങ്ങളുടേയും സിനിമ സ്വപ്നം കാണുന്നവരുടേയും ആഗ്രഹം മമ്മൂട്ടിക്കൊപ്പമൊരു ചിത്രം ചെയ്യുക എന്നതാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ താരങ്ങൾക്കിടയിലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരാണുള്ളത്.
അതേ സമയം നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുത്ത് വരുന്ന റോക്കട്രി: ദി നമ്പി ഇഫ്ക്ട് ആണ് സിമ്രാന്റെ ഏറ്റവും പുതിയ ചിത്രം. നടൻ മാധവൻ നമ്പി നാരായണനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയിക്കുന്നതിന് ഒപ്പം തന്നെ മാധവൻ തന്നെയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

0 Comments