മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിൽ പങ്കെടുത്ത മത്സരാർത്ഥികളുടെ വിശേഷങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
ബിഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു പ്രശസ്ത സിനിമാ സീരിയൽ നടി ധന്യ മേരി വർഗീസ്.ബിഗ് ബോസ് ഹൗസ് നൽകുന്ന ഫിസിക്കൽ ടാസ്‌ക്കുകളിൽ ധന്യയുടെ കാര്യക്ഷമതയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം ഹൗസിനുള്ളിൽ സേഫ് ഗെയിം കളിക്കുന്നു എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ബിഗ് ബോസ് ഹൗസിലെ ആദ്യ ആഴ്ചകളിൽ ധന്യ സേഫ് ഗെയിം കളിക്കുന്നു, ഉടനെ പുറത്താകുമെന്ന് പലരും പ്രവചിച്ചെങ്കിലും ധന്യ ശക്തമായി മത്സരിച്ച് 100 ദിവസം നിന്ന ശേഷമാണ് പുറത്തേക്ക് വന്നത്.
ബിഗ് ബോസ് ടൈറ്റിൽ വിന്നറാകുക എന്നതിനേക്കാൾ ആ വീട്ടിൽ 100 ദിവസം പിന്നിടുക എന്നതായിരുന്നു ധന്യയുടെ ലക്ഷ്യമെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ധന്യ കഴിഞ്ഞ ദിവസം ഇ ടൈംസിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ബിഗ് ബോസ് സീസൺ 4 ൽ ഞാൻ മത്സരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. സെലിബ്രിറ്റികൾ പരീക്ഷിക്കാൻ മടിക്കുന്ന ഒരിടം കൂടിയാണ് ബിഗ് ബോസ് ഹൗസ്. പക്ഷേ, അനൂപ് (അനൂപ് കൃഷ്ണൻ, സീസൺ 2 ഫൈനലിസ്റ്റ്) ഗെയിം കളിച്ച രീതി കണ്ടപ്പോൾ ഒരാൾ വീടിനുള്ളിൽ എങ്ങനെ ഇരിക്കണമെന്ന് എനിക്ക് മനസ്സിലായി. കൂടാതെ ഒരാൾക്ക് അവരുടെ യഥാർത്ഥ സ്വഭാവവും മികവും പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് ആ വീട്.
അങ്ങനെയാണ് ഷോയിലേക്ക് എത്തുന്നത്. ഹൗസിനുള്ളിൽ പരസ്പരം പിന്തുണയ്ക്കാനോ സൗഹൃദം സ്ഥാപിക്കാനോ ആരും ഇല്ലെന്ന വ്യക്തമായ ധാരണയോടെ ആണ് ഞാൻ ഷോയിൽ പ്രവേശിച്ചത്. അതുപോലെ തന്നെ അവിടെയുള്ള മറ്റ് മത്സരാർത്ഥികളുടെ കുത്തുവാക്കും അപമാനവും നേരിടാൻ ഞാൻ തയ്യാറായിരുന്നു.
അതുകൊണ്ട്, ആദ്യം എല്ലാ മത്സരാർത്ഥികളെയും പഠിച്ച ശേഷം മത്സരിക്കാമെന്ന് ഞാൻ തീരുമാനിച്ചു. ബിഗ് ബോസ് ഹൗസിലെ സെൽഫി ടാസ്‌കിനിടെ എല്ലാവരും ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചായിരുന്നു പറഞ്ഞത്. അതുകൊണ്ട് തന്നെ ഞാനും എല്ലാവർക്കും അറിയാവുന്ന ത ട്ടി പ്പു കേ സ് തുറന്നുപറയാൻ ആലോചിച്ചു. ആ സംഭവം അവിടെ പങ്കുവെച്ചില്ലായിരുന്നെങ്കിൽ ഞാനത് മറച്ചുവെക്കുകയാണെന്ന് എല്ലാവരും കരുതിയേനെ.
ആ വിഷയത്തിൽ ആദ്യമായാണ് ഞാൻ എന്റെ ഭാഗം പറയുന്നത്, അത് പോലും എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്റെ കുടുംബത്തെയും അതിൽ ഉൾപ്പെട്ട ആളുകളെയും കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിഞ്ഞില്ല. സേഫ് പ്ലേ എന്ന പേരിൽ ഞാൻ ഒരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം.
വീടിനുള്ളിൽ ഞാൻ എന്താണോ അങ്ങനെയാണ് നിന്നതും. എനിക്ക് പ്രതികരിക്കേണ്ടി വന്നിടത്ത് ഞാൻ പ്രതികരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്‌ബോൾ ഞാൻ പരസ്യമായി വിമർശിക്കുകയും മത്സരാർത്ഥികളെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഒരാൾ ഒരു പ്രശ്‌നം ഉണ്ടാക്കണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ആരാധകർക്ക് എന്നിൽ കണ്ടെത്താൻ കഴിയുന്ന ഒരേയൊരു നെഗറ്റീവ് ഇതായിരിക്കാം.

0 Comments