ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക ; ദില്‍ഷ പ്രസന്നന്‍ പങ്കുവെച്ച പോസ്റ്റ്


 മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിന്നര്‍ ആണ് ദില്‍ഷ പ്രസന്നന്‍. ഒന്നാം സ്ഥാനം നേടിയപ്പോഴും നിരവധി വിമര്‍ശനമാണ് ഈ താരം കേള്‍ക്കേണ്ടി വന്നത്. 

ആദ്യമൊക്കെ വളരെ സൈലന്റ് ആയി നിന്നു എങ്കിലും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു ഈ താരം. എന്നാല്‍ ദില്‍ഷയ്ക്ക് നേരെ വരുന്ന ട്രോളുകള്‍ക്കൊന്നും ഒരു കുറവും ഇല്ല. ഇപ്പോഴിതാ ദിലു പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആവുന്നത്. ഒരു ബൈക്ക് യാത്ര ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പമാണ് ദില്‍ഷയുടെ പോസ്റ്റ്.

ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ്. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍. ഓരോ നിമിഷവും ആസ്വദിക്കാനും വിലമതിക്കാന്‍ കഴിയാത്തത് ആക്കി തീര്‍ക്കാനും നമ്മള്‍ പഠിക്കണം, കാരണം ഒരിക്കല്‍ നഷ്ടപ്പെട്ടുപോയാല്‍ ആ ആവസരം നമുക്ക് ആഗ്രഹിച്ചാലും ഒരിക്കലും തിരികെ ലഭിക്കില്ല.

കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും! കാലത്തിന് മായ്ച്ചുകളയാന്‍ കഴിയാത്തതായി ഒന്നുമില്ല. നമുക്ക് കരുത്തുറ്റവരായി എല്ലാറ്റിനെയും പുഞ്ചിരിയോടെ നേരിടാം! നമുക്കെല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേയുള്ളൂ, അത് പൂര്‍ണ്ണമായി ജീവിക്കൂ…! പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക ദില്‍ഷ എഴുതി.

ദില്‍ഷ പങ്കുവച്ച പോസ്റ്റിനു താഴെ നിരവധി കമന്റ് വരുന്നുണ്ട്. ചുരുക്കം ചില പേരെ ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്ത് എത്തുന്നുള്ളൂ. നേരത്തെ റോബിനും ബ്ലെസിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ദില്‍ഷ പങ്കുവെച്ച പോസ്റ്റ് വൈറല്‍ ആയിരുന്നു.

Post a Comment

0 Comments