ലക്ഷ്മി പ്രിയ വെറുതെ അങ്ങ് തുപ്പിയതല്ല, തുപ്പൽ ഞാൻ കുടിച്ചിറക്കില്ല, കാരണം വ്യക്തമാക്കി ലക്ഷ്മി പ്രിയ


 മലയാള സിനിമയിലെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ.2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 നല്ലൊരു എഴുത്തുകാരി എന്ന നിലക്കും പ്രശസ്തയായ ലക്ഷ്മിപ്രിയ വിവാഹമോചിതരുടെ സന്താനം എന്ന നിലക്ക് താനനുഭവിച്ച വേദന തന്റെ രചനകളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നു. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന കൃതി വളരേ പ്രശസ്തമാണ്.ഇപ്പോൾ ബിഗ്‌ബോസ് മലയാളം നാലാം പതിപ്പിലെ മത്സരാര്‍ത്ഥിയും ആയിരുന്നു.ഗ്രാന്റ് ഫിനാലെയിൽ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്.താരത്തിന് മികച്ച പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നാൽ പല സംഭവങ്ങളിലും കൂടുതൽ നെഗറ്റീവ് കമ്മെന്റുകളും എത്തി.



സോഷ്യൽ മീഡിയയിൽ താരത്തിന് വലിയ രീതിയിലുള്ള വേട്ടയാടൽ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് ലക്ഷ്മി പ്രിയയുടെ ലൈവ് വീഡിയോ ആണ്. അവിടെ നടന്ന ഒരു സംഭവത്തെ മെൻഷൻ ചെയ്തു ആണ് സംസാരിക്കുന്നത്. ലക്ഷ്മി പ്രിയയുടെ വാക്കുകളിലെക്ക്,ഞാൻ ഞാൻ ആയാണ് ബിഗ്ബോസ് വീട്ടിൽ നിന്നത്.ദേഷ്യം വന്നപ്പോൾ ദേശിച്ചും ചിരിക്കാൻ തോന്നിയപ്പോൾ ചിരിച്ചും ആഹാരം ഉണ്ടാകാൻ തോന്നിയപ്പോൾ ആഹാരം ഉണ്ടാക്കി കൊടുത്തും പിണങ്ങിയും ഒക്കെ ഇരിന്നിട്ടുണ്ട്.എനിക്ക് തുപ്പണം എന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി. അല്ലാതെ തുപ്പൽ ഞാൻ കുടിച്ചിറക്കാറില്ല. തുപ്പൽ വന്നാൽ തുപ്പുക തന്നെ ചെയ്യും. അതാണ് എല്ലാവരും ചെയ്യാറുള്ളത്. അതുതന്നെയാണ് ഞാനും ചെയ്തിട്ടുള്ളത്. തല്ലണം എന്ന് തോന്നിയാൽ ചിലപ്പോൾ തല്ലും.



എന്നെപ്പോലെ ചവിട്ടി അരയ്ക്കപ്പെട്ട മറ്റൊരു സ്ത്രീയും ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ ഒരാൾക്ക് വേണ്ടിയും അടിമ പണി ചെയ്തിട്ടില്ല. ഹൗസിൽ ഞാൻ ആരുടെയും പിന്നാലെ ചുറ്റിതിരിഞ്ഞു കൊണ്ടല്ല നൂറു ദിവസം പൂർത്തിയാക്കിയത്. ഞാനൊരു ഒറ്റയാൾ പോരാളി ആയിരുന്നു. എന്നെ ഇഷ്ടപ്പെടുന്നവരുടെ വോട്ടുകൊണ്ട് മാത്രമാണ് ഞാൻ 100 ദിവസം അവിടെ തികച്ചത്.മദ്യപാനവും സിഗരറ്റ് വലിക്കലും ഒക്കെ ആരോഗത്തിന് ഹാനീകരം ആണെന്ന് ഉറക്കെ വിളിച്ചോണ്ട് ഇരുന്ന പൂച്ച സന്യാസി ബിഗ്ബോസ് കർട്ടൻ വീണപ്പോൾ എന്താണ് കാണിച്ച് കൂട്ടിയത് എന്ന് ഞാൻ കണ്ടതാണ്. എന്റെ ഫോണിൽ വീഡിയോ കിടപ്പുണ്ട്. അതുകൊണ്ട് സൂക്ഷിച്ച് വേണം. എന്നോട് കളിച്ചാൽ ഞാൻ അത് എല്ലാവർക്കും കാണിച്ച കൊടുക്കും. അതുപോലെ തന്നെ റോബിൻ എന്റെ അനിയൻ ആണെന്ന് ബിഗ്ബോസ് ഇറങ്ങിയപ്പോൾ അല്ല പറഞ്ഞത് വീട്ടിൽ വെച്ചും ഞാൻ അങ്ങനെയാണ് പറഞ്ഞത്.

Post a Comment

0 Comments